Subpage Banner
Subpage Banner
16
November 2018 - 7:46 pm IST
Flash News
Archives

National

Faizul-Hasan-Qadri-Mini-Taj-Mahal

മി​നി താ​ജ്മ​ഹ​ൽ പൂ​ർ​ത്തി​യാ​കാ​തെ ഖാ​ദ്രി യാ​ത്ര​യാ​യി

Published:10 November 2018

ഖാ​ദ്രി​യു​ടെ ക​ഥ​യ​റി​ഞ്ഞ അ​ന്ന​ത്തെ യു​പി മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വ് ത​ന്‍റെ വ​സ​തി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ ​വാ​ഗ്ദാ​നം ഖാ​ദ്രി ത​ള്ളി. അ​തി​നു പ​ക​രം ത​ന്‍റെ നാ​ട്ടി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു കോ​ളെ​ജ് തു​ട​ങ്ങാ​നാ​യി അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ല​ക്നൗ: ഭാ​ര്യ​യു​ടെ സ്മ​ര​ണ​യി​ൽ ല​ക്നൗ​വി​ൽ ഒ​രു മി​നി താ​ജ്‌​മ​ഹ​ൽ ത​ന്നെ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ ഫൈ​സു​ൽ ഹ​സ​ൻ ഖാ​ദ്രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​രി​ച്ചു പോ​യ ഭാ​ര്യ താ​ജാ മു​ല്ലി ബീ​ബി​യു​ടെ സ്മ​ര​ണാ​ർ​ഥം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ലാ​ന്ദ് ഷാ​റി​ൽ താ​ജ്മ​ഹ​ലി​ന്‍റെ മാ​തൃ​ക​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച ഖാ​ദ്രി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.  പോ​സ്റ്റ്മാ​സ്റ്റ​റാ​യി​രു​ന്ന ഖാ​ദ്രി ജോ​ലി​യി​ൽ നി​ന്ന് വി​ക​മി​ച്ച​തി​നു ശേ​ഷം 2012ലാ​ണ് മി​നി താ​ജ്മ​ഹ​ൽ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 

ത​ന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം ചെ​ല​വ​ഴി​ച്ചി​ട്ടും കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പാ​തി വ​ഴി​യി​ൽ നി​ല​ച്ചു. ഖാ​ദ്രി​യു​ടെ ക​ഥ​യ​റി​ഞ്ഞ അ​ന്ന​ത്തെ യു​പി മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വ് ത​ന്‍റെ വ​സ​തി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ ​വാ​ഗ്ദാ​നം ഖാ​ദ്രി ത​ള്ളി. അ​തി​നു പ​ക​രം ത​ന്‍റെ നാ​ട്ടി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു കോ​ളെ​ജ് തു​ട​ങ്ങാ​നാ​യി അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ളെ​ജി​നാ​യി കു​റ​ച്ചു സ്ഥ​ല​വും ഖാ​ദ്രി വി​ട്ടു കൊ​ടു​ത്തു. രാ​ജ​സ്ഥാ​നി​ൽ നി​ന്ന് മാ​ർ​ബി​ൾ വാ​ങ്ങു​ന്ന​തി​നാ​യി പ​ണം ക​രു​തി​വ​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് ഖാ​ദ്രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.  

വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​നു പു​റ​ത്തു​നി​ല്‍ക്കു​മ്പോ​ഴാ​ണ് അ​ജ്ഞാ​ത വ​ഹ​നം ഖാ​ദ്രി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്.ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഖ്വ​ദ്രി അ​ലി​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  ഖ്വ​ദ്രി​യു​ടെ ആ​ഗ്ര​ഹം താ​ന്‍ പൂ​ര്‍ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മൃ​ത​ദേ​ഹം ഭാ​ര്യ​യു​ടെ ക​ബ​റി​ന് സ​മീ​പം ത​ന്നെ സം​സ്‌​കാ​രി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് അ​സ്‌​ലം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top