Subpage Banner
Subpage Banner
16
November 2018 - 8:07 pm IST
Flash News
Archives

Kerala

kt-jaleel-nepotism

അ​ദീ​പിന്‍റെ ‌"ത്യാ​ഗം' ; ജ​ലീ​ലി​ന്‍റെ വാ​ദം പൊ​ളി​ഞ്ഞു

Published:10 November 2018

# സ്വ​ന്തം ലേ​ഖ​ക​ൻ

വ്യ​ക്തി​പ​ര​മാ​യ ലാ​ഭ​ത്തി​ന​ല്ല, കോ​ർ​പ്പ​റേ​ഷ​നെ സ​ഹാ​യി​ക്കാ​നാ​ണ് അ​ദീ​പ് ത​യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​തി​ന് അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ, എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദീ​പ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ​ക്കു ക​ത്തു ന​ൽ​കി​യെ​ന്നു വ്യ​ക്ത​മാ​യി.

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ കെ.​ടി. അ​ദീ​പ് ജ​ന​റ​ൽ മാ​നെ​ജ​രു​ടെ ജോ​ലി ഏ​റ്റെ​ടു​ത്ത​തു ത്യാ​ഗ​മാ​ണെ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ദ​വും പൊ​ളി​ഞ്ഞു. 1.10 ല​ക്ഷം രൂ​പ ശ​മ്പ​ളം പ​റ്റി​യി​രു​ന്ന അ​ദീ​പ് 86,000 രൂ​പ ശ​മ്പ​ള​ത്തി​നാ​ണ് ജോ​ലി ഏ​റ്റെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി വാ​ദി​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ ലാ​ഭ​ത്തി​ന​ല്ല, കോ​ർ​പ്പ​റേ​ഷ​നെ സ​ഹാ​യി​ക്കാ​നാ​ണ് അ​ദീ​പ് ത​യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​തി​ന് അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ, എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദീ​പ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ​ക്കു ക​ത്തു ന​ൽ​കി​യെ​ന്നു വ്യ​ക്ത​മാ​യി. 

ശ​മ്പ​ള​ത്തി​നു പു​റ​മെ ല​ഭ്യ​മാ​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ത്തി​ൽ വ്യ​ക്ത​മാ​യി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് നേ​ര​ത്തേ​യും സ​ർ​ക്കാ​ർ ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ന​വം​ബ​ർ 15നാ​ണു ക​ത്തു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ നി​ന്നും ന​വം​ബ​ർ പ​ത്തു മു​ത​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നെ​ജ​രാ​യി നി​യ​മി​ത​നാ​യ ത​നി​ക്ക് ബാ​ങ്കി​ൽ ല​ഭി​ച്ചി​രു​ന്ന സീ​നി​യ​ർ മാ​നെ​ജ​ർ ( സ്കെ​യി​ൽ മൂ​ന്ന് ) പ്ര​കാ​ര​മു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2011 മു​ത​ൽ 2015 ന​വം​ബ​ർ വ​രെ മ​ന്ത്രി കെ.​എം.​മാ​ണി​യു​ടെ അ​ഡീ​ഷ‌​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജ​യിം​സി​ന് ന​ൽ​കി​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ത​നി​ക്കും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

പെ​ട്രോ​ൾ, ഡീ​സ​ൽ അ​ല​വ​ൻ​സാ​യി പ്ര​തി​മാ​സം നൂ​റു ലി​റ്റ​റി​നു സ​മാ​ന​മാ​യ തു​ക, പ​ത്ര​ങ്ങ​ളും ആ​നു​ക‌ാ​ലി​ക​ങ്ങ​ൾ​ക്കു​മാ​യി പ്ര​തി​മാ​സം 550 രൂ​പ. വി​നോ​ദ​ത്തി​ന് പ്ര​തി​മാ​സം 500 രൂ​പ, ശു​ചീ​ക​ര​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ പ്ര​തി​മാ​സം 600 രൂ​പ,ടെ​ലി​ഫോ​ൺ ചെ​ല​വി​ന​ത്തി​ൽ പ്ര​തി​മാ​സം 850 രൂ​പ, വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി പ്ര​തി​വ​ർ​ഷം 4250 രൂ​പ, വാ​ർ​ഷി​ക ആ​രോ​ഗ്യ ചി​കി​ത്സാ സ​ഹാ​യ​മാ​യി 8000 രൂ​പ, വ​ർ​ഷാ​വ​ർ​ഷം ഫ​ർ​ണി​ച്ച​ർ അ​ല​വ​ൻ​സി​നാ​യി 3000 രൂ​പ എ​ന്നി​വ​യ്ക്കു പു​റ​മെ പ്ര​തി​വ​ർ​ഷം ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ലും ബോ​ണ​സി​ന​ത്തി​ലും 2,50,000 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

86,000 രൂ​പ പ്ര​തി​മാ​സ ശ​മ്പ​ള​ത്തി​നു പു​റ​മെ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​ൻ ആ​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും യോ​ഗ​ങ്ങ​ൾ​ക്കും എ​ത്തു​ന്ന​തി​നു​ള്ള യാ​ത്രാ​ബ​ത്ത, താ​മ​സ​ത്തി​നു​ള്ള അ​ല​വ​ൻ​സ്, എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​മ്പോ​ൾ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ദം പൊ​ളി​യു​ന്നു. എ​ല്ലാ അ​ല​വ​ൻ​സു​ക​ളും കൂ​ടി പ്ര​തി​മാ​സം ബാ​ങ്കി​ൽ നി​ന്നും ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നു മ​ന്ത്രി പ​റ​യു​ന്ന 1,10,000 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി​രി​ക്കും അ​ദീ​പി​നു ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം. 


വാർത്തകൾ

Sign up for Newsletter



top