Subpage Banner
Subpage Banner
16
November 2018 - 8:12 pm IST
Flash News
Archives

Football

kerala-blasters-vs-fc-goa-isl-2018-19
ബ്ലാ​സ്റ്റേ​ഴ്സ് താരങ്ങൾ പരിശീലനത്തിൽ

ക​ര​ക​യ​റാ​ൻ ബ്ലാ​സ്റ്റേ​ഴ്സ്

Published:11 November 2018

​സീ​സ​ണി​ൽ അ​സ്ഥി​ര​മാ​യ ക​ളി കെ​ട്ട​ഴി​ച്ച​തി​ന്‍റെ പേ​രു​ദോ​ഷം പേ​റു​ന്ന​വ​രാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്‌.‌ അ​ത്‌​ല​റ്റി​ക്കോ കൊ​ൽ​ക്ക​ത്ത​യെ കീ​ഴ​ട​ക്കി ടൂ​ർ​ണ​മെ​ന്‍റി​ന് ശു​ഭാ​രം​ഭം കു​റി​ച്ച ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്നീ​ട​ങ്ങോ​ട്ട് എ​ല്ലാം പാ​ളി. തു​ട​ർ സ​മ​നി​ല​ക​ളി​ൽ​പ്പെ​ട്ടു​ഴ​റി​യ ഡേ​വി​ഡ് ജ​യിം​സി​ന്‍റെ കു​ട്ടി​ക​ളെ ഒ​ടു​വി​ൽ തേ​ടി​യെ​ത്തി​യ​ത് നാ​ണം​കെ​ട്ട തോ​ൽ​വി​യും.

കൊ​ച്ചി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ വി​ജ​യ​താ​ളം വീ​ണ്ടെ​ടു​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നി​റ​ങ്ങും. ഹോം ​ഗ്രൗ​ണ്ടി​ലെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് മു​ട്ടു​കു​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്നി​ൽ ഇ​ക്കു​റി എ​ത്തു​ന്ന​ത് ക​രു​ത്ത​രാ​യ എ​ഫ്സി ഗോ​വ.   നി​ല​വി​ൽ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം അ​നി​വാ​ര്യം. മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ് രാ​ത്രി 7.30ന്.

​സീ​സ​ണി​ൽ അ​സ്ഥി​ര​മാ​യ ക​ളി കെ​ട്ട​ഴി​ച്ച​തി​ന്‍റെ പേ​രു​ദോ​ഷം പേ​റു​ന്ന​വ​രാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്‌.‌ അ​ത്‌​ല​റ്റി​ക്കോ കൊ​ൽ​ക്ക​ത്ത​യെ കീ​ഴ​ട​ക്കി ടൂ​ർ​ണ​മെ​ന്‍റി​ന് ശു​ഭാ​രം​ഭം കു​റി​ച്ച ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്നീ​ട​ങ്ങോ​ട്ട് എ​ല്ലാം പാ​ളി. തു​ട​ർ സ​മ​നി​ല​ക​ളി​ൽ​പ്പെ​ട്ടു​ഴ​റി​യ ഡേ​വി​ഡ് ജ​യിം​സി​ന്‍റെ കു​ട്ടി​ക​ളെ ഒ​ടു​വി​ൽ തേ​ടി​യെ​ത്തി​യ​ത് നാ​ണം​കെ​ട്ട തോ​ൽ​വി​യും. അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​തി​രി​ഞ്ഞ റ​ഫ​റി​യി​ങ് ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്നോ​ട്ട​ടി​ച്ച കാ​ര്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. എ​ങ്കി​ലും ഒ​ത്തി​ണ​ക്ക​മു​ള്ള, ആ​ക്ര​ണോ​ത്സു​ക​മാ​യ പ​ന്തു ത​ട്ട​ലി​നെ ഗോ​ളാ​ക്കി മാ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്ന വ​സ്തു​ത മ​റ​ക്കാ​നാ​വു​ന്ന​ത​ല്ല. മു​ന്നേ​റ്റ​ത്തി​ൽ സി.​കെ. വി​നീ​തും സ്ലാ​വി​സ സ്റ്റൊ​യ​നോ​വി​ച്ചും അ​വ​സ​ര​ങ്ങ​ൾ ഏ​റെ തു​ല​യ്ക്കു​ന്നു. സ​ന്ദേ​ശ് ജി​ങ്കാ​ൻ ന​യി​ക്കു​ന്ന പ്ര​തി​രോ​ധം വി​ശ്വ​സീ​ന​യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​മി​ല്ല. ഗോ​വ​ൻ മു​ന്നേ​റ്റ​ത്തി​ന്‍റെ മൂ​ർ​ച്ച ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ജ​യ​ത്തോ​ടെ ക​ര​ക​യ​റാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഡി​ഫ​ൻ​സ് മ​ന​സ​റി​ഞ്ഞു യ​ത്നി​ക്കേ​ണ്ടി​വ​രും. അ​ന​സ് എ​ട​ത്തൊ​ടി​ക​യെ പ്ര​തി​രോ​ധ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. 

മ​റു​പ​കു​തി​യി​ൽ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന് അ​തി​ജീ​വി​ച്ച ഗോ​വ ബ്ലാ​സ്റ്റേ​ഴ്സി​നെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. എ​ഡു ബേ​ദി​യു​ടെ സ്ട്രൈ​ക്കി​ങ് പാ​ട​വും അ​വ​ർ​ക്കു ഊ​ർ​ജം പ​ക​രും.  ഗോ​ള​ടി​ക്കാ​ൻ കോ​റോ​യെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്ലെ​ന്ന​തും ഗോ​വ​ൻ ടീ​മി​ന്‍റെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. അ​ഹ​മ്മ​ദ് ജാ​ഹോ മി​ഡ്ഫീ​ൽ​ഡി​ൽ വ​രു​മ്പോ​ൾ ഹ്യൂ​ഗോ ബൗ​മോ​സി​ന് സ്വ​ത​ന്ത്ര്യ​മാ​യി ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. അ​തേ​സ​മ​യം, ഗോ​വ​ൻ പ്ര​തി​രോ​ധ​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. മൗ​ർ​ട്ടാ​ഡ ഫാ​ളി​നെ കൂ​ടെ​ക്കൂ​ട്ടി​യി​ട്ടും എ​തി​രാ​ളി​ക​ൾ സ​മ്മ​ർ​ദം ഉ​യ​ർ​ത്തു​ന്ന വേ​ള​യി​ൽ ഗോ​വ​ൻ ഡി​ഫ​ൻ​സ് ആ​ടി​യു​ല​യു​ന്നു. ഫു​ൾ ബാ​ക്കു​ക​ളാ​യ സെ​രി​റ്റോ​ൺ ഫെ​ർ​ണാ​ണ്ട​സും മ​ന്ദ​ർ റാ​വു​വും ക​യ​റി​ക്ക​ളി​ക്കു​മ്പോ​ൾ എ​തി​ർ താ​ര​ങ്ങ​ൾ​ക്ക് സ്കോ​ർ ചെ​യ്യാ​ൻ പാ​ക​ത്തി​ലെ സ്ഥാ​ന​ങ്ങ​ൾ കൈ​വ​രു​ന്നു. ഈ ​ദൗ​ർ​ബ​ല്യം പ​രി​ഹ​രി​ച്ചാ​ൽ ഗോ​വ​യെ ത​ട​യാ​ൻ ഏ​തു ടീ​മും ബു​ദ്ധി​മു​ട്ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. 
 


വാർത്തകൾ

Sign up for Newsletter



top