Subpage Banner
Subpage Banner
16
November 2018 - 6:55 pm IST
Flash News
Archives

Kerala

sanal-murder-case-accused-dysp-will-terminated-from-service-dgp

സനൽ കൊലക്കേസ്: ഡിവൈഎസ്പിയെ പിരിച്ചു വിടുമെന്ന് ഡിജിപി

Published:10 November 2018

വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈഎസ്പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. സനലിന്‍റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽ കുമാറിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈഎസ്പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. സനലിന്‍റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ഗുരുതരമായ സ്വഭാവദൂഷ്യം കാട്ടുന്ന പൊലീസുകാരെ സേനയിൽ തുടരാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം. പൊലീസ് ആക്റ്റിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയാൽ പിരിച്ചുവിടാനാവും. അതിനാൽ കോടതി വെറുതേ വിട്ടാലും തെറ്റുചെയ്തതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയെടുക്കാം. കെവിൻ വധക്കേസിൽ ക്വട്ടേഷൻ സംഘത്തിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐയെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു.

ക്രിമിനൽ കേസിൽ ഒരാഴ്ചയെങ്കിലും ശിക്ഷിക്കപ്പെട്ടാൽ സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് സർവീസ് റൂളിലുള്ളത്. റിമാൻഡ് ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണം. പൊലീസ് ആക്റ്റിലെ ചട്ടം ഇതിലും കടുത്തതാണ്. ശിക്ഷ എത്രയായാലും ക്രിമിനലുകളെ ഉടനടി പുറത്താക്കണം. നിലവിൽ ഡിവൈഎസ്പി ഹരികുമാർ സസ്പെൻഷനിലാണ്.


വാർത്തകൾ

Sign up for Newsletter



top