Subpage Banner
Subpage Banner
16
November 2018 - 7:19 pm IST
Flash News
Archives

National

janardhana-reddy-ponzi-scam-karnataka

അനധികൃത പണമിടപാട് കേസിൽ ഖനി രാജാവ് ജനാർദ്ദന റെഡ്ഢി നാടകീയമായി കീഴടങ്ങി

Published:10 November 2018

ശനിയാഴ്ച വൈകിട്ടോടെയാണ്  ജനാർദന റെഡ്​ഢി ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ​ക്രൈം ബ്രാഞ്ച്​ ഓഫീസിൽ ഹാജരായത്​.

ഞായറാഴ്​ചക്ക്​ മുമ്പ്​ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന്​ അറിയിച്ച്​ ക്രൈം ബ്രാഞ്ച്​ നോട്ടീസ്​ അയച്ചിരുന്നു.

ബെംഗളൂരു: അനധികൃത പണമിടപാട് കേസിൽ ഖനി രാജാവ് ജനാർദ്ദന റെഡ്ഢി നാടകീയമായി പൊലീസിനു മുമ്പാകെ കീഴടങ്ങി. ശനിയാഴ്ച വൈകിട്ടോടെയാണ്  ജനാർദന റെഡ്​ഢി ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ​ക്രൈം ബ്രാഞ്ച്​ ഓഫീസിൽ ഹാജരായത്​. ഞായറാഴ്​ചക്ക്​ മുമ്പ്​ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന്​ അറിയിച്ച്​ ക്രൈം ബ്രാഞ്ച്​ നോട്ടീസ്​ അയച്ചിരുന്നു.

പൊലീസിൽ ഹാജരാകുന്നതിനു മുമ്പ് രാവിലെയോടെ താൻ ഒളിവിലല്ലെന്നും ബെംഗളൂരുവിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി ജനാർദ്ദന റെഡ്ഢി വീഡിയോ പുറത്തുവിട്ടിരുന്നു. തുടർന്നു വൈകിട്ടോടെ, അ​ഭി​ഭാ​ഷ​ക​ൻ ച​ന്ദ്ര​ശേ​ഖ​രി​നൊ​പ്പം തികച്ചും നാ​ട​കീ​യ​മാ​യാണ് ചോ​ദ്യം​ ചെ​യ്യ​ലി​നാ​യി ജ​നാ​ർ​ദ​ന റെ​ഡ്​​ഡി കാറിലെത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കിട്ട്​ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ൽ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. ഇതിനിടെ കൈ​ക്കൂ​ലി കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യ റെ​ഡ്​​ഡി​യു​ടെ അ​നു​യാ​യി അ​ലി ഖാ​നെ​യും ചോ​ദ്യം​ചെ​യ്തു.

നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ബെംഗ​ളൂ​രു​വി​ലെ എം​ബി​ഡ‌ന്‍റ്  എ​ന്ന ചെ​യി​ൻ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ബം​ഗ​ളൂ​രു സി​റ്റി ക്രൈം​ബ്രാ​ഞ്ച്,​ ജ​നാ​ർ​ദ​ന റെ​ഡ്ഢി​ക്കെതിരെ കേസെടുത്തത്​. തുടർന്ന്​ ഒളിവിൽ പോയ ജ​നാ​ർ​ദ​ന റെ​ഡ്ഢി​ക്കും സ​ഹാ​യി​ക്കു​മെ​തി​രെ ബെം​ഗ​ളൂ​രു പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കിയിരുന്നു. ഇതിനോടൊപ്പം രണ്ടു കൈക്കൂലി കേസുകളിലും ജനാർദന റെഡ്ഢി അന്വേഷണം നേരിടുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top