Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

Religious

kumaranalloor-karthyayani-devi-temple

കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവം, 15ന് കൊടിയേറും

Published:10 November 2018

15ന് വൈകുന്നേരം 4ന് കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും.

തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിക്കും.

കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം ഈമാസം 15 മുതല്‍ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്ര പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനം 23ന് നടക്കും. 

15ന് വൈകുന്നേരം 4ന് കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിക്കും. സമ്മേളനത്തില്‍ എംജി സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനെ ആദരിക്കും. പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴാ ജയശങ്കറിന് ദേവി കാര്‍ത്യായനി പുരസ്‌കാരം സമ്മാനിക്കും.

23ന് തൃക്കാര്‍ത്തിക ദര്‍ശനം, മഹാപ്രസാദമൂട്ട്, ദേശദീപക്കാഴ്ച, പള്ളിവേട്ട എന്നിവ നടക്കും. വൈകുന്നേരം 5.30 മുതല്‍ 10 വരെയാണ് തൃക്കാര്‍ത്തിക ദേശവിളക്കും ദീപക്കാഴ്ചയും പൊന്നാന ദര്‍ശനവും നടക്കുക. 24ന് ഉത്സവം കൊടിയിറങ്ങും.


വാർത്തകൾ

Sign up for Newsletter



top