Subpage Banner
Subpage Banner
16
November 2018 - 8:15 pm IST
Flash News
Archives

Religious

chakkulathukavu-temple-pongala

ചക്കുളത്തുകാവ് പൊങ്കാല ഈമാസം 23ന്

Published:10 November 2018

11ന് 500ലധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

തിരുവല്ല: സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിലവറ ദീപം ഈ മാസം 18 ന് തെളിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബർ 23ന് നടക്കും. ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ കുടുംബക്ഷേത്ര നടയില്‍ നിന്നും 18ന് രാവിലെ 9 മണിക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി തെളിയിക്കുന്ന ദീപം ക്ഷേത്ര ഗോപുര നടയില്‍ പ്രത്യേകം തയ്യാറാക്കുന്ന വിളക്കിലേക്ക് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി തിരി പകർന്ന് തെളിക്കും. ഇതോടെ പൊങ്കാല വ്രതാരംഭത്തിന് തുടക്കമാകും. 

23ന് രാവിലെ 9 മണിക്ക് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാനമണ്ഡപ സമര്‍പ്പണവും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പൊങ്കാലക്ക് തുടക്കം കുറിച്ചു കൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പകരും.

11ന് 500ലധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ അതിഥിയായിരിക്കും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകരും.


വാർത്തകൾ

Sign up for Newsletter



top