Subpage Banner
Subpage Banner
16
November 2018 - 7:34 pm IST
Flash News
Archives

temple-entry-proclamation-kottayam

സ്ത്രീകളുടെ ഉയര്‍ച്ച സാധ്യമാക്കിയത് ഭരണഘടന: ജസ്റ്റിസ് കെ.ടി തോമസ്

Published:10 November 2018

നിയമ നിര്‍മ്മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പ്രാധിനിധ്യം കുറവായിരുന്നിട്ടും ഭരണഘടനയില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുന്നതിനുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.

നിയമ പരിരക്ഷ മാത്രമല്ല  പ്രത്യേക സംവരണങ്ങളും അവകാശങ്ങളും ഭരണഘടനയില്‍ സ്ത്രീകള്‍ക്കായി എഴുതിചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: സ്ത്രീകളുടെ ഉയര്‍ച്ചയില്‍ ഭരണഘടനയുടെ പങ്ക് ഏറെ വലുതാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തിന്‍റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ ഭരണഘടനയും  ലിംഗസമത്വവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീകളുടെ നില ശോചനീയമായിരുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലാണ് ഭരണഘടനാ ശില്പികള്‍ നടത്തിയിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പ്രാധിനിധ്യം കുറവായിരുന്നിട്ടും ഭരണഘടനയില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുന്നതിനുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നിയമ പരിരക്ഷ മാത്രമല്ല  പ്രത്യേക സംവരണങ്ങളും അവകാശങ്ങളും ഭരണഘടനയില്‍ സ്ത്രീകള്‍ക്കായി എഴുതിചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ സ്ഥലങ്ങളിലും എന്നതുപോലെ ആരാധന കേന്ദ്രങ്ങളിലും പ്രവേശനം ലഭിക്കുക എന്നത് ഭരണഘടന വിവക്ഷിക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്‍റെ അംഗീകരിക്കപ്പെടലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

സമൂഹത്തിന്‍റെ സാംസ്‌ക്കാരിക നിലവാരം താഴ്ന്നു പോകാതെ നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ കാലാകാലങ്ങളില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ക്ഷേത്ര പ്രവേശന വിളംബരവും നവോത്ഥാനവും എന്ന വിഷയത്തില്‍ സംസാരിച്ച് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യപരമായ നീക്കങ്ങളിലുടെ ലഭിച്ച നേട്ടങ്ങള്‍ ജനങ്ങളെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കണമെന്നും കാലഹരണപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാകരുതെന്നും  അവര്‍ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top