Subpage Banner
Subpage Banner
16
November 2018 - 8:11 pm IST
Flash News
Archives

Crime

kannur-madrasa-teachers-arrested-for-sexual-harassment

പത്ത് വയസിനു താഴെയുള്ള 22 വിദ്യാർഥികളെ പീഡിപ്പിച്ചു; കണ്ണൂരിൽ രണ്ട് മദ്രസാ അധ്യാപകർ അറസ്റ്റിൽ

Published:11 November 2018

കൊടുവള്ളി സ്വദേശി കെ.കെ. അബ്ദുൾ റഹ്മാൻ മൗലവി, വയനാട് കെല്ലൂർ സ്വദേശി ടി. അബ്ദുനാസർ മൗലവി എന്നിവരാണ് പൊലീസ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

കണ്ണൂർ: പത്ത് വയസിനു താഴെയുള്ള ഇരുപത്തിരണ്ട് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടു മദ്രസാ അധ്യാപകരെ അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി കെ.കെ. അബ്ദുൾ റഹ്മാൻ മൗലവി, വയനാട് കെല്ലൂർ സ്വദേശി ടി. അബ്ദുനാസർ മൗലവി എന്നിവരാണ് പൊലീസ് പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

കണ്ണൂർ കണ്ണവത്ത് പ്രവർത്തിക്കുന്ന മദ്രസയിലാണ് സംഭവം. പതിമൂന്ന് പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളും പീഡനത്തിന് ഇരകളായി. അധ്യാപക പദവി ദൂരുപയോഗം ചെയ്താണ് കുട്ടികളെ പീഡിപ്പിച്ചത്. രണ്ടു വർഷമായി പ്രതികൾ ഇവിടെ മദ്രസാ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ കുട്ടികള്‍ സമാനമായ പരാതികളുമായി വരാനുള്ള സാധ്യത പൊലീസ് തള്ളികളയുന്നില്ല.


വാർത്തകൾ

Sign up for Newsletter



top