24
February 2019 - 4:32 am IST
Flash News
Archives

Others

devotees-protest-in-congo-on-sabarimala-women-entry

ആഫ്രിക്കയിലും നാമജപ പ്രതിഷേധം, ശരണം വിളിയുമായി കോംഗോയിലെ ഭക്തരും

Published:11 November 2018

കിന്‍ഷാസ അയ്യപ്പ സേവാസംഘം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ബ്രാസവില്ലെ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ-മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ മലയാളി ഭക്തരും. കിന്‍ഷാസ അയ്യപ്പ സേവാസംഘം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കൂട്ടായ്മയില്‍ പന്തളം രാജ കുടുബത്തിലെ പ്രതിനിധി രാജരാമദാസ് പങ്കെടുത്തു. 150 മലയാളികള്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യന്‍ എംബസിക്കും, വിദേശ കാര്യ വകുപ്പിനും നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അപേക്ഷ കേരള മുഖ്യമന്ത്രിക്കു നല്‍കാനും തീരുമാനിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top