ISL-2018-219
10
December 2018 - 7:48 pm IST
Flash News
Archives

Americas

യുഎസിൽ വിനോദയാത്രയ്ക്ക് പോയ മലയാളി കുടുംബത്തെ കാണാതായി

Published:10 April 2018

 മകനെയും കുടുംബത്തെയും കാണതായതിനെക്കുറിച്ച് സൂററ്റിൽ താമസിക്കുന്ന ബാബു സുബ്രഹ്മണ്യം കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ട്വിറ്ററിലൂടെ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി സന്ദീപ് അമെരിക്കയിലാണ് താമസം

കാലിഫോർണിയ: അമെരിക്കയിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂററ്റിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി (42) യെയും കുടുംബത്തെയുമാണ് കാണാതായത്. കഴിഞ്ഞ ദിവസം പോർട്ട്ലൻഡിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്‍റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. 12ഉം ഒമ്പതും വയസുള്ള മക്കളായ സിദ്ധാന്തും സാച്ചിയും കാണാതാകുമ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ആറിനാണ് ഇവരെ കാണാതായതെന്നു ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. പോർട്ടലൻഡിലേക്ക് യാത്ര പോയ ഇവർ അവിടെ ക്ലാമാത്തിലെ ഹോട്ടലിലാണ് താമസിച്ചത്. ആറിന് അവിടെ നിന്നു ചെക്ക്ഔട്ട് ചെയ്തു. ബന്ധുവായ സാൻ ജോസിനെ കാണാനും ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധുവീട്ടിൽ പോയില്ല. തൊട്ടടുത്തദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

മകനെയും കുടുംബത്തെയും കാണതായതിനെക്കുറിച്ച് സൂററ്റിൽ താമസിക്കുന്ന ബാബു സുബ്രഹ്മണ്യം കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ട്വിറ്ററിലൂടെ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി സന്ദീപ് അമെരിക്കയിലാണ് താമസം. ഐടി പ്രൊഫഷനലായ സഹോദരൻ സച്ചിൻ ക്യാനഡയിലാണ് താമസിക്കുന്നത്. നേരത്തെ സച്ചിനും യുഎസിലായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top