ISL-2018-219
15
December 2018 - 11:04 am IST
Flash News
Archives

Decor

പാ​ഴ്ക്കു​പ്പി​ക​ളി​ൽ വ​സ​ന്തം വി​രി​യു​മ്പോ​ൾ

Published:10 April 2018

സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​രെ വ​ര​വേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ സ്‌​റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​പ്പി​ക​ളി​ൽ ചെ​ടി​ക​ൾ ന​ട​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല, കു​പ്പി​ക​ൾ​ക്ക് ചു​വ​പ്പ്, നീ​ല, വെ​ള്ള, മ​ഞ്ഞ എ​ന്നി​ങ്ങ​നെ വി​വി​ധ നി​റ​ങ്ങ​ൾ ന​ൽ​കി​യ​തും  ആ​ക​ർ​ഷ​ണീ​യ​മാ​ണ്

തീ​വ​ണ്ടി​യാ​ത്ര​ക്കാ​ർ വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ്ക്കു​പ്പി​ക​ളി​ൽ നി​ന്ന് വ​സ​ന്തം വി​രി​യി​ച്ച് ആ​ലു​വ റെയി​ൽ​വേ സ്‌​റ്റേ​ഷ​ൻ വീ​ണ്ടും മാ​തൃ​ക​യാ​കു​ന്നു. ഇ​ത് പ്ളാ​സ്റ്റി​ക്ക് മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു കൂ​ടി പ​രി​ഹാ​ര​മാ​കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ വ​ലി​ച്ചെ​റി​യു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ടി​വെ​ള്ള കു​പ്പി​ക​ളാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​പ്ര​ശ്നം. ഈ ​കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​തി മ​നോ​ഹ​ര​മാ​യ ഒ​രു വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ വി​ജ​യ​ന്‍റേ​യും സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഗാ​ർ​ഡ​ൻ ഒ​രു​ക്കി​യ​ത്. 

സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​രെ വ​ര​വേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ സ്‌​റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​പ്പി​ക​ളി​ൽ ചെ​ടി​ക​ൾ ന​ട​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല, കു​പ്പി​ക​ൾ​ക്ക് ചു​വ​പ്പ്, നീ​ല, വെ​ള്ള, മ​ഞ്ഞ എ​ന്നി​ങ്ങ​നെ വി​വി​ധ നി​റ​ങ്ങ​ൾ ന​ൽ​കി​യ​തും  ആ​ക​ർ​ഷ​ണീ​യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​റു​ക​ണ​ക്കി​നു കു​പ്പി​ക​ളാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വെ​ള്ള​ക്കു​പ്പി​ക​ളി​ൽ പ​ത്ത് മ​ണി​പ്പൂ വി​രി​യി​ച്ച് ഇ​തി​ന് മു​ൻ​പും ആ​ലു​വ റെ​യി​ൽ​വേ ശു​ചീ​ക​ര​ണ വി​ഭാ​ഗം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top