Flash News
Archives

Trends

മിനി സ്കേർട്ടിനോട് നോ പറഞ്ഞ് ഹോങ്കോങ്ങിലെ വിമാനക്കമ്പനികൾ

Published:10 April 2018

വനിതാ ജീവനക്കാരുടെ അടുത്ത യൂണിഫോം പരിഷ്‌കരണത്തിനുശേഷം വിമാനക്കമ്പനികളായ കാത്തെ പസഫിക്കിലെയും കാത്തെ ഡ്രാഗണിലെയും വനിതാ ജീവനക്കാര്‍ക്ക് നീളം കൂടിയ ട്രൗസറുകള്‍ ഉള്‍പ്പെടെ സൗകര്യപ്രദമായ ഇഷ്ടമുള്ള ഏതു വേഷവും ധരിക്കാം

പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു ഹോങ്കോങ്ങിലെ രണ്ടു പ്രധാന വിമാനക്കമ്പനികള്‍. 70 വര്‍ഷമായി വിമാനത്തിലെ വനിതാ ജീവനക്കാരുടെ യൂണിഫോമിന്‍റെ ഭാഗമായിരുന്ന ഇറക്കം കുറഞ്ഞ സ്‌കര്‍ട്ടിനു വിട. ഹോങ്കോങ്ങിലെ വിമാനക്കമ്പനി ജീവനക്കാരുടെ സംഘടനയായ ഫ്ലൈറ്റ് അറ്റന്‍ഡന്‍സ് അസോസിയേഷന്‍ ചെലുത്തിയ സമ്മര്‍ദത്തിന്‍റെ ഫലമായാണ് പുതിയ പ്രഖ്യാപനം.

ഹോങ്കോങ്ങിലെ ഫ്ലൈറ്റ് അറ്റന്‍ഡന്‍സ് അസോസിയേഷനിലെ വനിതാ ജീവനക്കാര്‍ വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മിനി സ്‌കര്‍ട്ട് പല തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ലഗേജുകള്‍ മുകള്‍ത്തട്ടില്‍ വയ്ക്കുമ്പോഴും മറ്റു സേവനങ്ങള്‍ക്കു നിയുക്തരാകുമ്പോഴും ശരീരം കൂടുതല്‍ അനാവൃതമാകുന്നു എന്നതായിരുന്നു പ്രധാനപരാതി. മിനി സ്‌കര്‍ട്ട് ധരിക്കുന്നതുമൂലം ലൈംഗിക പീഡനശ്രമങ്ങള്‍ വര്‍ധിക്കുന്നതായി 2014ല്‍ത്തന്നെ കാത്തെ പസഫിക്കിലെ വനിതാ ജീവനക്കാര്‍ പരാതിയും പറഞ്ഞിരുന്നു.

വനിതാ ജീവനക്കാരുടെ അടുത്ത യൂണിഫോം പരിഷ്‌കരണത്തിനുശേഷം വിമാനക്കമ്പനികളായ കാത്തെ പസഫിക്കിലെയും കാത്തെ ഡ്രാഗണിലെയും വനിതാ ജീവനക്കാര്‍ക്ക് നീളം കൂടിയ ട്രൗസറുകള്‍ ഉള്‍പ്പെടെ സൗകര്യപ്രദമായ ഇഷ്ടമുള്ള ഏതു വേഷവും ധരിക്കാം. മൂന്നുവര്‍ഷത്തിലൊരിക്കലാണ് സാധാരണ യൂണിഫോം പരിഷ്‌കാരം വരാറുള്ളത്. യൂണിഫോം സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഹോങ്കോങ് ഡ്രാഗണ്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് അറ്റന്‍ഡന്‍സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ പോളിന്‍ മാക്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top