ISL-2018-219
16
December 2018 - 5:09 am IST
Flash News
Archives

Americas

fomaa-housing-project-for-rebuild-kerala

നവകേരള നിർമാണം: ഫോമായുടെ ഭവനപദ്ധതിയിലെ ആദ്യ സംരംഭം കെസിസ്എംഡബ്ല്യൂ ഏറ്റെടുത്തു

Published:18 November 2018

അമെരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ(FOMAA)യുടെ നേതൃത്വത്തിൽ, നവകേരള നിർമാണത്തിന്‍റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഗ്രാമീണ ഭവന പദ്ധതിയിലെ ആദ്യ സംരംഭം വാഷിങ്ടണിലെ മലയാളി സംഘടന ഏറ്റെടുത്തു. 

ഫോമായുടെ അംഗസംഘടനയായ കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടൺ (കെസിസ്എംഡബ്ല്യൂ) ആണ് പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി വീട് നിർമിച്ചു നൽകുന്നത്.

വാഷിങ്ടൺ: ഒരായുഷ്കാലം‌ സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം മഹാപ്രളയത്തിൽ നഷ്ടപ്പെടുന്നത് നിഷ്ക്രിയരായി നോക്കി നിൽക്കേണ്ടിവന്ന മലയാളികൾക്ക് പുതുജീവിതം പടുത്തുയർത്താൻ, ഏഴാം കടലിനപ്പുറത്തു നിന്നും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സഹായഹസ്തം. അമെരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ(FOMAA)യുടെ നേതൃത്വത്തിൽ, നവകേരള നിർമാണത്തിന്‍റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഗ്രാമീണ ഭവന പദ്ധതിയിലെ ആദ്യ സംരംഭം വാഷിങ്ടണിലെ മലയാളി സംഘടന ഏറ്റെടുത്തു. 

ഫോമായുടെ അംഗസംഘടനയായ കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടൺ (കെസിസ്എംഡബ്ല്യൂ) ആണ് പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി വീട് നിർമിച്ചു നൽകുന്നത്. ഇതുസംബന്ധിച്ച തീരുമാനം കെസിസ്എംഡബ്ല്യൂവിന്‍റെ അധികാരസമതി ഐക്യകണ്ഠേന പാസാക്കിയിരുന്നു. സംഘടനയുടെ മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ ഉപദേശക സമതിയംഗവും ഫോമായുടെ നാഷണല്‍ കമ്മറ്റിയംഗവുമായ അനില്‍ നായര്‍, പ്രസിഡന്‍റ് സേബ നവീദ്, സെക്രെട്ടറി സുസന്‍ വാരിയം എന്നിവരാണ് പദ്ധതിയിലെ ആദ്യ വീടിന്‍റെ നിർമാണ ചുമതല ഏറ്റെടുത്തത്. 

നൂറ്റാണ്ടിനിടയിലെ മഹാപ്രളയത്തിൽ തകർന്നു പോയവർക്ക് കൈത്താങ്ങാവുകയെന്ന സാഹോദര്യത്തിന്‍റെ പുതിയ സന്ദേശമാണ് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമെരിക്കാസ് എന്ന ഫോമയുടെ ഗ്രാമീണ ഭവന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നവകേരള നിർമാണത്തിന്‍റെ ഭാഗമായുള്ള ഫോമയുടെ ഈ പദ്ധതിക്ക് ഫോമാ വില്ലേജ് പ്രൊജക്റ്റ്‌ എന്നാണ് പേര് നൽകിയിരിക്കുന്നത്. പദ്ധതി കേരളത്തിലെ മൂന്ന് ജില്ലകളിലായിട്ടാണ് നടപ്പിലാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, പത്തനംതിട്ടയിലെ കടപ്ര (തിരുവല്ല), കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവിടങ്ങളാണ് ഭവന പദ്ധതികള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 

ഫോമായുടെ ദീര്‍ഘകാല പദ്ധതി പ്രകാരം അനേകം വീടുകള്‍ നിർമ്മിച്ച് നൽകുവാൻ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ലക്ഷ്യമിടുന്നതിനേക്കാൾ കൂടുതൽ വീടുകൾ നിർമിച്ച് നൽകാൻ കഴിയുമെന്ന്‌ പ്രത്യശിക്കുന്നതായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. അമെരിക്കൻ മലയാളികളുടെ തെളിമയുള്ള മനസ്സിന്‍റെ ഐക്യം വിളിച്ചോതുന്ന ഒന്നാണ് കേരള കൾച്ചറൽ സൊസൈറ്റിയുടെ ഈ തീരുമാനമെന്ന് ഫോമാ സെക്രെട്ടറി ജോസ് എബ്രഹാം പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top