ISL-2018-219
16
December 2018 - 5:14 am IST
Flash News
Archives

Gadget

redmi-note-6-pro

റെ​ഡ്മി നോ​ട്ട് 6 പ്രോ ​ഇ​ന്ത്യ​യി​ലെ​ത്തി

Published:23 November 2018

ഡി​സ്പ്ലെ​യ്ക്ക് മു​ന്‍ മോ​ഡ​ലി​നെ​ക്കാ​ള്‍ അ​ല്‍പ്പം വ​ലി​പ്പ​ക്കൂ​ടു​ത​ലു​ണ്ട്. സ്ക്രീ​നി​ന് 6.26 ഇ​ഞ്ചു​ണ്ട്. സെ​ല്‍ഫി​യെ​ടു​ക്കാ​ന്‍ ഇ​ര​ട്ട ക്യാ​മ​റ​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു മാ​റ്റം. നോ​ച്ചു​ള​ള സ്ക്രീ​നി​ന്‍റെ അ​നു​പാ​തം 19:9 ആ​ണ്. 

ഷ​വോ​മി​യു​ടെ പു​തി​യ ഫോ​ണ്‍ റെ​ഡ്മി നോ​ട്ട് 6 പ്രോ ​ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ തൊ​ട്ടു മു​ന്‍പു​ള്ള മോ​ഡ​ലാ​യ റെ​ഡ്മി നോ​ട്ട് 5 പ്രോ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണി​ത്. ഇ​ന്ന​ലെ​യാ​ണ് ക​മ്പ​നി ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ലേ​ക്ക് മോ​ഡ​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്തു​മ​സ് വി​പ​ണി​യി​ല്‍ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് നീ​ക്കം. 

6000 സീ​രി​സ് അ​ലൂ​മി​നി​യം ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ല്‍ മു​ന്‍ മോ​ഡ​ലി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഉ​റ​പ്പു​ള്ള ബോ​ഡി​യാ​യ​രി​ക്കും 6 പ്രോ​യ്ക്ക് എ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ വാ​ദം. ഡി​സ്പ്ലെ​യ്ക്ക് മു​ന്‍ മോ​ഡ​ലി​നെ​ക്കാ​ള്‍ അ​ല്‍പ്പം വ​ലി​പ്പ​ക്കൂ​ടു​ത​ലു​ണ്ട്. സ്ക്രീ​നി​ന് 6.26 ഇ​ഞ്ചു​ണ്ട്. സെ​ല്‍ഫി​യെ​ടു​ക്കാ​ന്‍ ഇ​ര​ട്ട ക്യാ​മ​റ​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു മാ​റ്റം. നോ​ച്ചു​ള​ള സ്ക്രീ​നി​ന്‍റെ അ​നു​പാ​തം 19:9 ആ​ണ്. 

ഇ​ര​ട്ട ക്യാ​മ​റ സി​സ്റ്റം ത​ന്നെ​യാ​ണ് പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും റെ​ഡ്മി നോ​ട്ട് 5 പ്രോ​യു​ടെ സെ​ന്‍സ​റു​ക​ള​ല്ല പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‍ മോ​ഡ​ലി​ന് ഫെ​യ്സ് ഡി​റ്റ​ക്ഷ​ന്‍ ഓ​ട്ടോ​ഫോ​ക്ക​സ് സി​സ്റ്റം ആ​യി​രു​ന്നു​വെ​ങ്കി​ല്‍ പു​തി​യ ഫോ​ണി​ന് ഡ്യൂ​വ​ന്‍ പി​ക്സ​ല്‍ ഓ​ട്ടോ​ഫോ​ക്ക​സാ​ണ്. ക്യാ​ന​ന്‍റെ ഡി​എ​സ്എ​ല്‍ആ​ര്‍ ക്യാ​മ​റ​ക​ളി​ല്‍ കാ​ണു​ന്ന ഈ ​സി​സ്റ്റം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ഓ​ട്ടോ​ഫോ​ക്ക​സ് പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നു ക​മ്പ​നി ക​രു​തു​ന്നു. 

യൂ​സ​ര്‍ ഇ​ന്‍റ​ര്‍ഫെ​യ്സ് കൂ​ടു​ല്‍ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. ഫു​ള്‍ സ്ക്രീ​ന്‍ ജെ​സ്ച​ര്‍ ഓ​ണ്‍ ചെ​യ്യു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം പ​റ​ഞ്ഞു ത​രും. ഇ​ത് പ​ല ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടും. തു​റ​ന്നി​രി​ക്കു​ന്ന ആ​പ്പി​ല്‍ നി​ന്ന് ഹോം ​സ്ക്രീ​നി​ലെ​ത്താ​ന്‍ സ്ക്രീ​നി​ന്‍റെ താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്കു സ്വൈ​പ് ചെ​യ്താ​ല്‍ മ​തി​യാ​കും. താ​ഴെ നി​ന്നു സ്വൈ​പ് ചെ​യ്ത് ഹോ​ള്‍ഡ് ചെ​യ്താ​ല്‍ തു​റ​ന്നി​രി​ക്കു​ന്ന ആ​പ്പു​ക​ളി​ലെ​ത്താം. തു​റ​ന്നി​രി​ക്കു​ന്ന ഒ​രാ​പ്പി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ടോ വ​ല​ത്തോ​ട്ടോ സ്വൈ​പ് ചെ​യ്താ​ല്‍ മു​ന്‍പ് തു​റ​ന്നി​രു​ന്ന ആ​പ്പു​ക​ളി​ലു​മെ​ത്താം. 

വി​ല

വി​ല 15,000 രൂ​പ​യ​ക്ക​ടു​ത്താ​വും വി​ല കൂ​ടാ​തെ കൂ​ടി​യ മോ​ഡ​ലി​ന് 17,000 രൂ​പ​യാ​യി​രി​ക്കും. റെ​ഡ്മി നോ​ട്ട് 5 പ്രോ​യു​ടെ വി​ല 13,999 രൂ​പ​യും 15,999 രൂ​പ​യു​മാ​യി ഇ​പ്പോ​ള്‍ താ​ഴ്ത്തി​യി​ട്ടു​മു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top