Flash News
Archives

Food

ക​ട​ൽ മു​രി​ങ്ങ ക​ഴി​ക്കാം, ജീ​വ​നോ​ടെ

Published:11 April 2018

ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ നേ​രി​ട്ട് കൃ​ഷി​ചെ​യ്‌​തെ​ടു​ക്കു​ന്ന ക​ട​ൽ മു​രി​ങ്ങ വി​ള​വെ​ടു​ത്ത ശേ​ഷം ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യാ​ണ് സി​എം​എ​ഫ്ആ​ർ​ഐ മേ​ള​യി​ൽ വി​പ​ണ​ന​ത്തി​നെ​ത്തു​ന്ന​ത്.

പാ​ച​കം ചെ​യ്യാ​തെ ത​ന്നെ ക​ഴി​ക്കാ​വു​ന്ന ഔ​ഷ​ധ​ഗു​ണ​മേ​ൻ​മ​യ്ക്ക് പേ​ര് കേ​ട്ട ഭ​ക്ഷ്യ​വി​ഭ​വ​മാ​ണ് ക​ട​ൽ മു​രി​ങ്ങ. അ​ത്യ​പൂ​ർ​വ ധാ​തു​ല​വ​ണ​മാ​യ സെ​ലീ​നി​യം കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ക​ട​ൽ മു​രി​ങ്ങ പോ​ഷ​ക​സ​മ്പു​ഷ്ട​മാ​ണ്.

കൊ​ച്ചി: ഏ​റെ ഔ​ഷ​ധ​മൂ​ല്യ​മു​ള്ള സ​മു​ദ്ര​ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​മാ​യ ക​ട​ൽ​മു​രി​ങ്ങ (ഓ​യി​സ്റ്റ​ർ) ജീ​വ​നോ​ടെ ക​ഴി​ക്കാ​ൻ അ​വ​സ​രം. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഭ​ക്ഷ്യ-​കാ​ർ​ഷി​ക-​പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ൽ​പ്പ​ന്ന മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ജീ​വ​നു​ള്ള ക​ട​ൽ മു​രി​ങ്ങ. ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ നേ​രി​ട്ട് കൃ​ഷി​ചെ​യ്‌​തെ​ടു​ക്കു​ന്ന ക​ട​ൽ മു​രി​ങ്ങ വി​ള​വെ​ടു​ത്ത ശേ​ഷം ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യാ​ണ് സി​എം​എ​ഫ്ആ​ർ​ഐ മേ​ള​യി​ൽ വി​പ​ണ​ന​ത്തി​നെ​ത്തു​ന്ന​ത്. പാ​ച​കം ചെ​യ്യാ​തെ ത​ന്നെ ക​ഴി​ക്കാ​വു​ന്ന ഔ​ഷ​ധ​ഗു​ണ​മേ​ൻ​മ​യ്ക്ക് പേ​ര് കേ​ട്ട ഭ​ക്ഷ്യ​വി​ഭ​വ​മാ​ണ് ക​ട​ൽ മു​രി​ങ്ങ. അ​ത്യ​പൂ​ർ​വ ധാ​തു​ല​വ​ണ​മാ​യ സെ​ലീ​നി​യം കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ക​ട​ൽ മു​രി​ങ്ങ പോ​ഷ​ക​സ​മ്പു​ഷ്ട​മാ​ണ്.

ഇ​തി​ന് പു​റ​മെ, കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് സ്‌​പൈ​സ​സ് റി​സ​ർ​ച്ചി​ന്‍റെ സ്റ്റാ​ളി​ൽ മാ​യം ക​ല​രാ​ത്ത​തും ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഏ​ലം, കു​രു​മു​ള​ക്, ഗ്രാ​മ്പു, ക​റു​വ​പ്പ​ട്ട,  ജീ​ര​കം, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കും. കൂ​ടാ​തെ, ഇ​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന വി​വി​ധ ക​റി പൗ​ഡ​റു​ക​ളും ല​ഭി​ക്കും. അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളും കു​റ്റി​ക്കു​രു​മു​ള​കി​ന്റെ (ബു​ഷ് പെ​പ്പ​ർ) തൈ​ക​ളു​മു​ണ്ടാ​കും.

നീ​ര, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ ചി​പ്‌​സ്, നീ​ര ഉ​പ​യോ​ഗി​ച്ചു​ള്ള മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് മേ​ള​യി​ലു​ണ്ടാ​കും. ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ ​കൂ​ട്ടാ​യ്മ​യാ​യ സൊ​സൈ​റ്റി ഫോ​ർ അ​സി​സ്റ്റ​ൻ​സ് ടു ​ഫി​ഷ​ർ​വു​മ​ൻ (സാ​ഫ്) ത​യ്യാ​റാ​ക്കി​യ സ്റ്റാ​ളി​ൽ ചെ​മ്മീ​ൻ, ക​രി​മീ​ൻ തു​ട​ങ്ങി പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി 8 വ​രെ​യാ​ണ് മേ​ള. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top