Flash News
Archives

Special

ജീവിതത്തിന്‍റെ ചലനാത്മകത പകർത്തിയ ഫോട്ടോഗ്രാഫർ

Published:11 April 2018

ഒ​രു ഫോ​ട്ടോ​യ്ക്കു വേ​ണ്ടി മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. തൊ​ഴി​ല്‍പ​ര​മാ​യി കോ​ട്ട​യ്ക്ക​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ട​ത്ത് ഒ​തു​ങ്ങാ​ന്‍ റ​സാ​ഖ് താ​ത്പ​ര്യ​പ്പെ​ട്ടി​ല്ല.

നി​ത്യ​ചൈ​ത​ന്യ​യു​ടേ​യും ഒ.​വി.​വി​ജ​യ​ന്‍റെ​യും ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ക​ർ​ത്തു​മ്പോ​ൾ ആ ​വ്യ​ക്തി​ത്വ​ങ്ങ​ളി​ലെ ധ്യാ​നാ​ത്മ​ക ചൈ​ത​ന്യം കൂ​ടി കാ​ഴ്ച്ച​ക്കാ​രി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കി. എ​ഴു​ത്തു​കാ​രു​ടെ 'എ​ഴു​ത്ത്' എ​ന്ന​തി​നെ​ക്കാ​ള്‍ ജീ​വി​ത​ത്തി​ന്‍റെ  ച​ല​നാ​ത്മ​ക​ത ഒ​പ്പി​യെ​ടു​ക്കാ​ന്‍ റ​സാ​ഖ് ശ്ര​ദ്ധി​ച്ചി​രു​ന്നു.   ഏ​തൊ​രു എ​ഴു​ത്തു​കാ​ര​ന്‍റെ​യും പോ​ർ​ട്രെ​യ്റ്റ് പ​ക​ർ​ത്തു​മ്പോ​ൾ കാ​ല​വും പ്ര​കൃ​തി​യും അ​തി​ൽ ഉ​ൾ​ചേ​ർ​ന്നു നി​ന്നി​രു​ന്നു എ​ന്ന​ത് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചാ​ൽ അ​റി​യാ​ൻ ക​ഴി​യും.

വ​യ​നാ​ട്ടി​ല്‍ വ​ല്ല​പ്പോ​ഴും വ​ന്നു​പോ​കു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് . മി​ക്ക​യി​ട​ത്തും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും അ​ല​ഞ്ഞ് ന​ട​ന്ന് ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. ഒ​രു ഫോ​ട്ടോ​യ്ക്കു വേ​ണ്ടി മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. തൊ​ഴി​ല്‍പ​ര​മാ​യി കോ​ട്ട​യ്ക്ക​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ട​ത്ത് ഒ​തു​ങ്ങാ​ന്‍ റ​സാ​ഖ് താ​ത്പ​ര്യ​പ്പെ​ട്ടി​ല്ല. നി​ത്യ​ചൈ​ത​ന്യ​യ​തി, ഒ.​വി. വി​ജ​യ​ന്‍, എം.​എ​ന്‍. വി​ജ​യ​ന്‍, മാ​ധ​വി​ക്കു​ട്ടി, വൈ​ക്കം മു​ഹ​മ്മ​ദ്ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ അ​പൂ​ര്‍വ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ഇ​തി​നു​പു​റ​മെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടേ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​ദ്ദേ​ഹം എ​ടു​ത്ത ചി​ത്ര​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

വ​യ​നാ​ട്ടി​ൽ ജ​നി​ച്ചു വ​ള​ർ​ന്നു​വെ​ങ്കി​ലും മും​ബൈ​യി​ൽ ഗു​ജ​റാ​ത്തി സേ​ട്ടു​വി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി നോ​ക്കി​ക്കൊ​ണ്ടാ​ണ് തു​ട​ക്കം. മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​യ്ക്ക​ലി​ൽ ക്ലി​ന്‍റ് എ​ന്ന പേ​രി​ൽ ഒ​രു സ്റ്റു​ഡി​യോ അ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പേ​രി​ന്‍റെ കൂ​ടെ കോ​ട്ട​യ്ക്ക​ൽ എ​ന്ന് ചേ​ർ​ക്ക​പ്പെ​ട്ട​ത്. വേ​ൾ​ഡ് പീ​സ് മൂ​വ്മെ​ന്‍റി​ൽ അം​ഗ​മാ​യി അ​മേ​രി​ക്ക-​ഇ​റാ​ഖ് യു​ദ്ധ സ​മ​യ​ത്ത് ഇ​റാ​ഖി​ൽ പോ​യി. ജോ​ഷി ജോ​സ​ഫി​ന്‍റെ ‘സ്റ്റാ​റ്റ​സ്കോ’, 'വ​ൺ ഡേ ​ഫ്രം എ ​ഹാ​ങ്മാ​ൻ​സ് ലൈ​ഫ് ' എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചു. ഇ​തി​ൽ ജോ​ഷി ജോ​സ​ഫി​ന്‍റെ വ​ണ്‍ ഡേ ​ഫ്രം എ ​ഹാ​ങ്മാ​ന്‍സ് ലൈ​ഫ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​രോ​ധി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.
മ​ല​യാ​ള​ത്തി​ലെ മി​ക്ക​സാ​ഹി​ത്യ​കാ​ര​ന്മാ​രും ത​ങ്ങ​ളു​ടെ കൃ​തി​ക​ളു​ടെ കൂ​ടെ റ​സാ​ഖ് എ​ടു​ത്ത ഫോ​ട്ടോ​കൂ​ടി ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.  നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ റ​സാ​ഖ് കോ​ട്ട​ക്ക​ലി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടൂ​ര്‍ സി​നി​മ​ക​ളു​ടെ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്ര​ഫ​റാ​യും പ്ര​വ​ര്‍ത്തി​ച്ച അ​ദ്ദേ​ഹം ജോ​ഷി ജോ​സ​ഫി​ന്‍റെ ഡോ​ക്യു​മെ​ന്‍ററി​ക​ള്‍ക്ക് ഛായാ​ഗ്ര​ഹ​ണ​വും നി​ര്‍വ​ഹി​ച്ചി​ട്ടു​ണ്ട്. ക​ലാ​പ​ര​മാ​യ ഫോ​ട്ടോ​ഗ്രാ​ഫു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

Tags :

photographer

വാർത്തകൾ

Sign up for Newslettertop