24
February 2019 - 5:31 am IST
Flash News
Archives

Decor

Home-Makeover.jpg

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ‌ വീട് മനോഹരമാക്കാം

Published:25 November 2018

വീടിന്‍റെ ഭംഗി നിലനിർത്തുന്നതിൽ ആദ്യം ചെയ്യേണ്ട കാര്യം വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിഞ്ഞ് വീട് വൃത്തികേടാക്കാതിരിക്കാൻ ശ്രമിക്കുക.

വീടിനെ സുന്ദരമായി നിലനിർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ധാരാളം പണം ചെലവഴിക്കുന്നവരും ഉണ്ട്. എന്നാൽ അത്ര പണച്ചെലവൊന്നുമില്ലാതെ വീടിനെ സുന്ദരമാക്കി വെക്കാൻ ചില പൊടിക്കൈകളുണ്ട്. വീടിനെ മാറ്റി മറിക്കാൻ ഇത് സഹായിക്കും.

വൃത്തിയായി സൂക്ഷിക്കുക

വീടിന്‍റെ ഭംഗി നിലനിർത്തുന്നതിൽ ആദ്യം ചെയ്യേണ്ട കാര്യം വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിഞ്ഞ് വീട് വൃത്തികേടാക്കാതിരിക്കാൻ ശ്രമിക്കുക.

വെളിച്ചം ക്രമീകരിക്കുന്നത് ശ്രദ്ധിക്കുക

നല്ല രീതിയിൽ വെളിച്ചം ക്രമീകരിക്കുന്നത് വീടിന്‍റെ സൗന്ദര്യം കൂട്ടാൻ സഹായിക്കും. പോസിറ്റീവ് വൈബ്രേഷൻ ലഭ്യമാക്കാൻ അത് സഹായിക്കും.

ചെടികളും പൂക്കളും കൊണ്ട് അലങ്കരിക്കുക

വീടിനുള്ളിൽ ചെടികളും പൂക്കളും കൊണ്ട് അലങ്കരിക്കുന്നത് വീട്ടിൽ നല്ല എനർജി കൊണ്ടുവരും. കൂടാതെ വീടിന്‍റെ ഭംഗിയും കൂടും. 

ഭിത്തിയിൽ കണ്ണാടികൾ സ്ഥാപിക്കുക

വീടിന്‍റെ ഭിത്തികളിൽ കണ്ണാടികൾ സ്ഥാപിക്കുന്നത് വീടിന്‍റെ ലുക്കിനെത്തന്നെ മാറ്റി മറിക്കും. ഇന്ന് വിപണിയിൽ പല തരത്തിലുള്ള അലങ്കാര കണ്ണാടികൾ ലഭ്യമാണ്. വീടിനെ മാറ്റ് കൂട്ടാൻ ഇവ പ്രയോജനപ്പെടുത്താം.

ഫർണിച്ചറുകളുടെ ഉപയോഗം

ഫർണിച്ചറുകളാണ് കാഴ്ചയിൽ വീടുകളെ മനോഹരമാക്കുന്നത്. വീടിന്‍റെ കളറിനു യോജിക്കുന്ന വിധത്തിലുള്ള ഫർണിച്ചർ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. 

അമിത അലങ്കാരങ്ങൾ കുറയ്ക്കുക

വീട് അലങ്കരിക്കണം എന്നുവെച്ച് എല്ലാ ആശ‍യങ്ങളും വാരിക്കോരി പ്രയോഗിക്കരുത്. അത് വീടിന്‍റെ ലാളിത്യത്തെ തകർക്കും. ഉപയോഗിക്കുന്ന അലങ്കാരങ്ങൾ  എല്ലായിപ്പോഴും ലളിതമായിരിക്കാൻ ശ്രദ്ധിക്കുക. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top