24
February 2019 - 4:36 am IST
Flash News
Archives

Hollywood

bernardo-bertolucci

വിഖ്യാത സംവിധായകൻ ബെർനാഡോ ബെർത്തലൂച്ചി അന്തരിച്ചു

Published:26 November 2018

1960 കളുടെ ആദ്യത്തോടെയാണ് അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇറ്റാലിയൻ സിനിമകളിൽ പുതു തരംഗം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണദ്ദേഹം. എന്നാൽ വളരെപ്പെട്ടെന്നു തന്നെ സമാന്തര സിനിമകളിൽ നിന്നു മാറി ഹോളിവുഡിലേക്ക് നിലയുറപ്പിക്കാൻ അദ്ദേഹത്തിനായി. 1987ൽ ദി ലാസ്റ്റ് എംപറർ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്തരമൊരു മാറ്റം. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം ഒൻപത് ഓസ്കാർ അവാർഡുകൾ ചിത്രത്തിനു ലഭിച്ചു. 2012 ൽ പുറത്തിറങ്ങിയ മീ ആൻഡ് യു ആണ് അവസാന ചിത്രം.

റോം: വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ബെർനാഡോ ബെർത്തലൂച്ചി (77) അന്തരിച്ചു. ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്, 1900, ദ് ലാസ്റ്റ് എംപറർ, ഡ്രീമേഴ്സ് തുടങ്ങി സിനിമാരംഗത്ത് വിപ്ലവം തീർത്ത സിനിമകളുടെ സംവിധായകനായിരുന്നു ബെർത്തലൂച്ചി. കാൻസർ ബാധിതനായിരുന്നു അദ്ദേഹം.

ഇറ്റലിയിലെ പാർമയിൽ 1941നാണ് ബെർത്തലൂച്ചി ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് അറ്റിലിയോ ബെർത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്രനിരൂപകനുമൊക്കെയായിരുന്നു. പ്രശസ്ത സംവിധായകനായ പസോളിനിയുടെ സഹായിയായാണ് ബെർനാഡോ തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1962 തന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്തു. 

1960 കളുടെ ആദ്യത്തോടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇറ്റാലിയൻ സിനിമകളിൽ പുതു തരംഗം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബെർത്തലൂച്ചി. എന്നാൽ വളരെപ്പെട്ടെന്നു തന്നെ സമാന്തര സിനിമകളിൽ നിന്നു മാറി ഹോളിവുഡിലേക്ക് നിലയുറപ്പിച്ചു. 1987ൽ ദി ലാസ്റ്റ് എംപറർ എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ കരിയർ മാറ്റി മറിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം ഒൻപത് ഓസ്കാർ അവാർഡുകൾ ഈ ചിത്രത്തിനു ലഭിച്ചു. 2012 ൽ പുറത്തിറങ്ങിയ മീ ആൻഡ് യു ആണ് അവസാന ചിത്രം.

20-ാംനൂറ്റാണ്ടിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായ ദി ലാസ്റ്റ് ടാൻഗോ ഇൻ പാരീസ് അദ്ദേഹത്തെ ആഗോള പ്രശസ്തിയിലെത്തിച്ചു. ചിത്രത്തിലെ ബട്ടർ സീൻ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാൻ ചലച്ചിത്രമേളയിൽ, സിനിമയ്ക്കു നൽകിയ  സംഭാവനകൾക്ക് ആദരസൂചകമായി പാം ഡി ഓർ പുരസ്കാരം നൽകുകയുണ്ടായി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top