ISL-2018-219
16
December 2018 - 4:17 am IST
Flash News
Archives

Offbeat

alcohol

നന്നായി വിദേശ ഭാഷ സംസാരിക്കണോ? ഒരൽപം മദ്യമാകാം!

Published:26 November 2018

ഡച്ച് പഠിക്കാനായുള്ള ക്ലാസുകളിൽ പങ്കെടുത്ത 50 ജർമൻകാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഗവേഷണം. ഇവരുമായി സംഭാഷണത്തിലേർപ്പെടുന്നതിനു മുൻപ് പകുതിപ്പേർക്ക് വെള്ളവും പകുതപ്പേർക്ക് മദ്യവും നൽകി. വ്യക്തികളുടെ ശരീര ഭാരമനുസരിച്ചാണ് മദ്യം നൽകിയത്. തുടർന്ന് നന്നായി ഡച്ച് ഭാഷയറിയാവുന്നവരുമായി ഇവർ സംഭാഷണത്തിലേർപ്പെട്ടു. മദ്യപിച്ചിരുന്നവർ വളരെ ഒഴുക്കോടെ സംസാരിച്ചുവെന്നാണ് ഭാഷ വിദഗ്ധരുടെ കണ്ടെത്തൽ.

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും നമുക്കറിയാം. എന്നാൽ മദ്യപിക്കുന്നതു കൊണ്ടു ചില ഗുണങ്ങളുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങൾ. "ഓഫ്' ആകാതെ അൽപസ്വൽപം മദ്യപിക്കുന്നവർക്ക് നന്നായി വിദേശ ഭാഷ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പുതിയ പഠനം. 

നെതര്‍ലാന്‍ഡിലെ മാസ്ട്രിക്ട് യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തില്‍ രസകരമായൊരു പഠനം നടത്തിയത്. മദ്യപിച്ചവര്‍ വിദേശഭാഷ സംസാരിക്കുന്നത് നിരീക്ഷിക്കുന്നതായിരുന്നു പഠനം. 

ഡച്ച് പഠിക്കാനായുള്ള ക്ലാസുകളിൽ പങ്കെടുത്ത 50 ജർമൻകാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഗവേഷണം. ഇവരുമായി സംഭാഷണത്തിലേർപ്പെടുന്നതിനു മുൻപ് പകുതിപ്പേർക്ക് വെള്ളവും പകുതപ്പേർക്ക് മദ്യവും നൽകി. വ്യക്തികളുടെ ശരീര ഭാരമനുസരിച്ചാണ് മദ്യം നൽകിയത്. തുടർന്ന് നന്നായി ഡച്ച് ഭാഷയറിയാവുന്നവരുമായി ഇവർ സംഭാഷണത്തിലേർപ്പെട്ടു. മദ്യപിച്ചിരുന്നവർ വളരെ ഒഴുക്കോടെ സംസാരിച്ചുവെന്നാണ് ഭാഷ വിദഗ്ധരുടെ കണ്ടെത്തൽ.

ആത്മ വിശ്വാസക്കുറവ് തോന്നുന്നവർക്ക് അത് പരിഹരിക്കാൻ മദ്യം സഹായിക്കുന്നു. അങ്ങനെ അവരിലെ ഭാഷ മികച്ചതാകുന്നു. ഗവേഷകർ വ്യക്തമാക്കി. എന്നുവെച്ച്  കുറച്ച് കൂടുതൽ അങ്ങ് മദ്യപിച്ചേക്കാം എന്നു കരുതിയെങ്കിൽ തെറ്റി. അമിത മദ്യപാനം നിലവിലുള്ള ഭാഷ ശുദ്ധി കൂടി ഇല്ലാതെയാക്കുമെന്നും പഠനങ്ങൾ പറയുന്നു. 


വാർത്തകൾ

Sign up for Newsletter



top