Subpage Banner
Subpage Banner
21
September 2018 - 10:26 am IST
Flash News
Archives

Updates

ക​രി​പ്പൂ​രി​നും സു​വ​ര്‍ണച്ചി​റ​ക്

Published:12 April 2018

വ​ന്‍കി​ട വി​മാ​ന​ങ്ങ​ള്‍ സ​ലാം പ​റ​ഞ്ഞി​ട്ടും ക​രി​പ്പൂ​രി​നെ കൈ​വി​ടാ​തെ യാ​ത്ര​ക്കാ​ര്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ഇ​ന്ത്യ​യി​ലെ  മ​റ്റ് വി​മാ​ന താ​വ​ള​ങ്ങ​ള്‍ക്കൊ​പ്പം വ​ള​ര്‍ച്ച​യാ​ണ് ക​രി​പ്പൂ​രും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ക​രി​പ്പൂ​ര്‍ : വ​ന്‍കി​ട വി​മാ​ന​ങ്ങ​ള്‍ സ​ലാം പ​റ​ഞ്ഞി​ട്ടും ക​രി​പ്പൂ​രി​നെ കൈ​വി​ടാ​തെ യാ​ത്ര​ക്കാ​ര്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ഇ​ന്ത്യ​യി​ലെ  മ​റ്റ് വി​മാ​ന താ​വ​ള​ങ്ങ​ള്‍ക്കൊ​പ്പം വ​ള​ര്‍ച്ച​യാ​ണ് ക​രി​പ്പൂ​രും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 
 ഒ​രു​കോ​ടി യാ​ത്ര​ക്കാ​രു​മാ​യും സി​യാ​ല്‍ റെ​ക്കാ​ഡ് സ്ഥാ​പി​ച്ച വ​ര്‍ഷം ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​ത് 26,28,000 അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രും,5,13,700 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​മാ​ണ്. ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മാ​വ​ട്ടെ 31,41,700 പേ​ര്‍. 2016 17 വ​ര്‍ഷം 22,11,108 അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രും 4,39,980 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രും ഉ​ള്‍പ്പ​ടെ 26,51,088 യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു സ​ഞ്ച​രി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 4,90,612 പേ​രു​ടെ വ​ര്‍ധ​ന​വാ​ണ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഉ​ണ്ടാ​യ​ത്.​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 18.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​വാ​ണ് ക​രി​പ്പൂ​രി​ലു​ണ്ടാ​യ​ത്. വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 2017-18 സാ​മ്പ​ത്തി​ക വ​ര്‍ഷം 226.54 ല​ക്ഷ​ത്തി​ന്‍റെ വ​രു​മാ​നം ക​രി​പ്പൂ​ര്‍ സ്വ​ന്ത​മാ​ക്കി. തൊ​ട്ടു​മു​ന്‍പു​ള്ള വ​ര്‍ഷ​മി​ത് 133.62 ല​ക്ഷം മാ​ത്ര​മാ​യി​രു​ന്നു. 92.92 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം മാ​ത്ര​മു​ണ്ടാ​യ​ത്.

പു​തി​യ സ​ര്‍വീ​സു​ക​ള്‍ നേ​ട്ട​മാ​യി
ചെ​റി​യ വി​മാ​ന​ങ്ങ​ള്‍ക്ക് മാ​ത്രം അ​നു​മ​തി​യു​ള്ള ക​രി​പ്പൂ​രി​ല്‍ നി​ല​വി​ലു​ള​ള സ​ര്‍വി​സു​ക​ള്‍ വ​ര്‍ധി​പ്പി​ച്ച​തും പു​തി​യ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സി​നെ​ത്തി​ച്ച​തു​മാ​ണ് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യ​ത്. ആ​ഭ്യ​ന്ത​ര സ​ര്‍വീ​സ് ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യം ന​ല്‍കു​ന്ന​ത് ഇ​നി​യും ഗു​ണ​മാ​വു​കെ​ന്നാ​ണ് പ്ര​തീ​ക്ഷ. 
വ​രും​വ​ര്‍ഷം 162 കോ​ടി​യു​ടെ അ​ധി​ക നേ​ട്ട​മാ​ണ് ക​രി​പ്പൂ​രി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​യ​ര്‍പോ​ര്‍ട്ട് ഡ​യ​റ​ക്റ്റ​ര്‍ ജെ.​ടി രാ​ധാ​കൃ​ഷ്ണ പ​റ​ഞ്ഞു.

ച​ര​ക്ക് നീ​ക്ക​ത്തി​ല്‍ വ​ള​ര്‍ച്ച 
കാ​ര്‍ഗോ ക​യ​റ്റു​മ​തി​യി​ല്‍ 35 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​വു​ണ്ടാ​യി. 17,900 മെ​ട്രി​ക് ട​ണ്‍ ച​ര​ക്കു​ക​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും 900 മെ​ട്രി​ക്ട​ണ്‍ ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​മേ​ഖ​ല​യി​ലേ​ക്കും അ​ട​ക്കം 18,800 മെ​ട്രി​ക് ട​ണ്‍ ആ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ക​യ​റ്റി അ​യ​ച്ച​ത്. 2016 17 വ​ര്‍ഷ​ത്തി​ല്‍ വി​ദേ​ശ​ത്തേ​ക്ക് 13,220 മെ​ട്രി​ക് ട​ണ്ണും ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ലേ​ക്ക് 700 മെ​ട്രി​ക് ട​ണ്ണും ഉ​ള്‍പ്പ​ടെ 13,920 മെ​ട്രി​ക് ട​ണ്‍ ആ​യി​രു​ന്നു ആ​കെ ക​യ​റ്റി അ​യ​ച്ച​ത്.

 ന​വീ​ക​ര​ണം 
വി​മാ​ന​ത്താ​വ​ള​ത്തി​ലെ റി​സ നി​ര്‍മാ​ണ​വും 120 കോ​ടി​യു​ടെ ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലും ഈ ​വ​ര്‍ഷം പൂ​ര്‍ത്തി​യാ​കും. ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സും അ​ടു​ത്തു​ത​ന്നെ ആ​രം​ഭി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. 
ഇ​ത് വ​ഴി വ​രു​മാ​നം ഇ​ര​ട്ടി​യോ​ളം വ​ര്‍ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ടെ​ര്‍മി​ന​ല്‍ അ​ടു​ത്ത​മാ​സ​വും റി​സ ജൂ​ണി​ലു​മാ​ണ് പൂ​ര്‍ത്തി​യാ​വു​ക. ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ള്‍ക്കു​ള്ള സ​ര്‍വി​സി​ന് ഡി​ജി​സി.​എ​യി​ല്‍ നി​ന്നു​ള്ള അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍.  


വാർത്തകൾ

Sign up for Newsletter



top