Subpage Banner
Subpage Banner
21
September 2018 - 11:39 pm IST
Flash News
Archives

Football

യു​വേ​ഫാ ചാം​പ്യ​ൻ​സ് ലീ​ഗ്; തി​രി​ച്ച​ടി​ച്ച് റോ​മ, ബാ​ഴ്സ​യ്ക്ക് ക​ണ്ണീ​ർ​മ​ട​ക്കം

Published:12 April 2018

ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​റി​ൽ എ.​എ​സ്. റോ​മ ബാ​ഴ്സലോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ത​ക​ർ​ത്തു

രണ്ട് പാദങ്ങളിലെ സ്കോ​ർ 4-4

എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ
റോ​മ സെ​മി​യി​ൽ

റോ​മ: ക​ഴി​ഞ്ഞ സീ​സ​ണി​ൽ പിന്നിൽ നിന്നതിന് ശേഷം പി​എ​സ്ജി​യെ ത​ക​ർ​ത്ത് തി​രി​ച്ചു​വ​ന്ന ബാ​ഴ്സ​യ്ക്ക് ഇ​ക്കു​റി അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യ എ.​എ​സ്. റോ​മ. ചാം​പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ 4-1ന് ​ത​ക​ര്‍ന്നി​ട​ത്ത് നി​ന്നാ​ണ് ര​ണ്ടാം പാ​ദ​ത്തി​ല്‍ റോ​മ ഉ​യ​ര്‍ത്തെ​ഴു​ന്നേ​റ്റ​ത്. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ബാ​ഴ്‌​സ​യെ വീ​ഴ്ത്തി​യ റോ​മ എ​വേ ഗോ​ളി​ന്‍റെ (4-4) ആ​നു​കൂ​ല്യ​ത്തി​ല്‍ സെ​മി​ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു. 

ആ​റാം മി​നി​റ്റി​ല്‍ ജെ​ക്കോ​യാ​ണ് റോ​മ​യു​ടെ പ​ട​യോ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ പാ​ദ​ത്തി​ല്‍ റോ​മ​യു​ടെ ഏ​ക​ഗോ​ള്‍ നേ​ടി​യ​തും ജെ​ക്കോ​യാ​യി​രു​ന്നു. ബാ​ക്കി ര​ണ്ടു ഗോ​ളു​ക​ളും വ​ന്ന​ത് ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു. 58-ാം മി​നി​റ്റി​ല്‍ പി​ക്വെ​യു​ടെ ഫൗ​ളി​ന് റ​ഫ​റി പെ​നാ​ല്‍റ്റി വി​ധി​ച്ചു. പെ​നാ​ല്‍റ്റി​യെ​ടു​ത്ത ഡി ​റോ​സി​ക്ക് പി​ഴ​ച്ചി​ല്ല. റോ​മ 2-0ത്തി​ന് മു​ന്നി​ലെ​ത്തി. പി​ന്നീ​ട് 82-ാം മി​നി​റ്റി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി​യ മൂ​ന്നാം ഗോ​ളെ​ത്തി. കോ​ര്‍ണ​ര്‍ കി​ക്കി​ല്‍ നി​ന്ന് ചാ​ട്ടു​ളി പോ​ലൊ മ​നോ​ല​സി​ന്‍റെ ഹെ​ഡ്ഡ​ര്‍. 

ചാം​പ്യ​ന്‍സ് ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യൊ​രു ആ​ദ്യ​പാ​ദ ലീ​ഡ് ബാ​ഴ്‌​സ ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​ത്. 1983-84 സീ​സ​ണി​ന് ശേ​ഷം ആ​ദ്യ​മ​യാ​ണ് റോ​മ ചാം​പ്യ​ന്‍സ് ലീ​ഗി​ന്‍റെ സെ​മി​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. മൂ​ന്നു ഗോ​ളി​ല്‍ കൂ​ടു​ത​ല്‍ ലീ​ഡ് ആ​ദ്യ പാ​ദ​ത്തി​ല്‍ വ​ഴ​ങ്ങി​യ ശേ​ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ അ​ത് മ​റി​ക​ട​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ മൂ​ന്നാം ടീം ​മാ​ത്ര​മാ​ണ് റോ​മ. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ബാ​ഴ്‌​സ- പി.​എ​സ്.​ജി മ​ത്സ​ര​ത്തി​ലും 2003-04 സീ​സ​ണി​ലെ ഡി​പോ​ര്‍ട്ടീ​വ- മി​ലാ​ന്‍ മ​ത്സ​ര​ത്തി​ലു​മാ​ണ് ഇ​തി​നു മു​മ്പ് ഇ​ത്ത​രം തി​രി​ച്ചു​വ​ര​വു​ക​ള്‍ ക​ണ്ടി​ട്ടു​ള്ള​ത്.

2014-15 സീ​സ​ണി​ല്‍ ചാം​പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം ഉ​യ​ര്‍ത്തി​യ​തി​നു ശേ​ഷം ഇ​തു​വ​രെ ബാ​ഴ്‌​സ ചാം​പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ല്‍ ക​ണ്ടി​ല്ല. അ​തി​നു ശേ​ഷം മൂ​ന്നു ത​വ​ണ​യും ക്വാ​ര്‍ട്ട​റി​ല്‍ ത​ന്നെ​യാ​ണ് ബാ​ഴ്‌​സ വീ​ണ​ത്. 2015-16 സീ​സ​ണി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡാ​ണ് ബാ​ഴ്‌​സ​യ്ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ണി​ച്ചു കൊ​ടു​ത്ത​ത്. അ​ന്ന് 3-2ന്‍റെ പ​രാ​ജ​യ​മാ​യി​രു​ന്നു ബാ​ഴ്‌​സ​യ്ക്ക്. ക​ഴി​ഞ്ഞ വ​ര്‍ഷം ക​ഷ്ട​പ്പെ​ട്ട് പ്രീ​ക്വാ​ര്‍ട്ട​ര്‍ ക​ട​ന്ന ബാ​ഴ്‌​സ യു​വന്‍റസി​നോ​ടാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ വീ​ണ​ത്. 


വാർത്തകൾ

Sign up for Newsletter



top