ISL-2018-219
10
December 2018 - 6:26 pm IST
Flash News
Archives

Analysis

നോ ബോളുകൾ ഒഴിവാക്കണം

Published:12 April 2018

# സു​നി​ർ ഗ​വാ​സ്ക​ർ

യോ​ർ​ക്ക​റു​ക​ൾ​ക്ക് ശ്ര​മി​ക്കു​മ്പോ​ൾ ലെ​ഗ്സൈ​ഡി​ൽ വൈ​ഡു​ക​ൾ വ​രു​ന്ന​തും സ്വാ​ഭാ​വി​ക​മാ​യ പ്ര​വ​ണ​ത​യാ​ണ് പ​ക്ഷേ, സാ​ങ്കേ​തി​ക​ത​ക​ൾ ഇ​ത്ര​യും വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​വ​ർ സ്റ്റെ​പ് നോ​ബോ​ൾ എ​റി​യു​ന്ന​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ല്ലാ​രു​ടേ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം. 

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​ൽ​വി​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ക്രി​ക്ക​റ്റി​ന്‍റെ അ​നി​ശ്ചി​ത​ത്വം വ്യ​ക്ത​മാ​ക്കി ത​ന്നെ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ബ്രാ​വോ​യെ​ന്ന വി​ൻ​ഡീ​ഡ് താ​ര​മാ​ണ് മ​ത്സ​രം ചെ​ന്നൈ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഫീ​ൽ​ഡി​ങ്ങി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ ബ്രാ​വോ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഓ​ൾ റൗ​ണ്ട​റാ​ണ് താ​നെ​ന്ന് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. 

ലീ​ഗി​ൽ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റി​ങ് ലൈ​ന​പ്പു​ള്ള മും​ബൈ സ്കോ​ർ ബോ​ർ​ഡ് 200 ന് ​അ​പ്പു​റം ക​ട​ത്തു​ക​യും, ബൗ​ള​ർ​മാ​ർ എ​തി​രാ​ളി​ക​ളെ വ​രി​ഞ്ഞു മു​റു​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ത​ന്ത്രം പ​യ​റ്റാ​നാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​ർ എ​റി​ഞ്ഞ ഡ്വ​യ്ൻ ബ്രാ​വോ കേ​വ​ലം അ​ഞ്ച് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മും​ബൈ​യെ 165 റ​ൺ​സി​ൽ ത​ള​ച്ചി​ട്ടു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യു​ടെ മി​ക​ച്ച ബൗ​ള​ർ ജ​സ്പ്രീ​ത് ബും​മ്ര ബ്രാ​വോ​യു​ടെ വെ​ടി​ക്കെ​ട്ടി​ന് മു​ന്നി​ൽ പ​ക​ച്ചു​നി​ന്നു. കൂ​ടാ​തെ ബും​മ്ര നി​ർ​ണാ​യ അ​വ​സ​ര​ങ്ങ​ളി​ൽ നോ ​ബോ​ൾ എ​റി​യു​ന്ന പ​തി​വ് തു​ട​രു​ക​യാ​ണ്. 

ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഫാ​സ്റ്റ് ബൗ​ള​ർ​മാ​ർ വ​ലി​യ പ്ര​യ​ത്നം എ​ടു​ത്ത് എ​റി​യു​മ്പോ​ൾ പോ​പ്പി​ങ് ക്രീ​സി​ന് വെ​ളി​യി​ലേ​ക്ക് മു​ൻ​കാ​ലു​ക​ൾ പോ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. കൂ​ടാ​തെ ഫ്ലാ​റ്റ് പി​ച്ചി​ൽ ബാ​റ്റ്സ്മാ​ന്മാ​രെ കു​ഴ​യ്പ്പി​ക്കാ​നാ​യി ക്രീ​സി​ന് ഫ്ര​ണ്ട്ഫൂ​ട്ട് നോ​ബോ​ൾ എ​റി​യാ​റു​ണ്ട്. എ​ന്നാ​ൽ ലി​മി​റ്റ​ഡ് ഓ​വ​ർ ക്രി​ക്ക​റ്റി​ൽ  ബാ​റ്റി​ങ് ക്രീ​സി​ന് മു​ന്നി​ൽ പ​ന്തെ​റി​ഞ്ഞ് പി​ച്ചി​ന്‍റെ പേ​സ് മ​ന​സി​ലാ​ക്കാ​ൻ ബാ​റ്റ്സ്മാ​ന്മാ​രെ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. 

ഒ​രു നോ​ബോ​ൾ ന​ൽ​കു​ന്ന​ത് ഒ​രു എ​ക്സ്ട്രാ റ​ൺ​സ് മാ​ത്ര​മ​ല്ല, ഫ്രീ​ഹി​റ്റും കൂ​ടി​യാ​ണ്. ഈ ​ഒ​രു ഫ്രീ​ഹി​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി​ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഇ​ന്ത്യ​ൻ ലി​മി​റ്റ​ഡ് ഓ​വ​ർ ക്രി​ക്ക​റ്റി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബും​മ്ര ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ബും​മ്ര മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. വ​ള​രെ വേ​ഗം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട ബും​മ്ര എ​ന്തു​കൊ​ണ്ടാ​ണ് നോ​ബോ​ൾ എ​റി​യാ​തി​രി​ക്കാ​നു​ള്ള പാ​ഠം പ​ഠി​ക്കാ​ത്ത​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. തീ​ർ​ച്ച​യാ​യും ഇ​ത് സ്വാ​ഭാ​വി​ക​മാ​യി​രി​ക്കാം. പ​ക്ഷേ, ടി-20 ​പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ നോ​ബോ​ൾ എ​തി​രാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം മ​ന​സി​ലാ​ക്കാ​തെ പോ​ക​രു​ത്.

റ​ണ്ണ​പ്പി​ൽ വ്യ​ത്യാ​സം വ​രു​ത്തി ഈ ​കു​റ​വ് പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ബൗ​ള​ർ​മാ​രു​ടെ ഈ ​കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ​രി​ശീ​ല​ക​ർ പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്ക​ണം. യോ​ർ​ക്ക​റു​ക​ൾ​ക്ക് ശ്ര​മി​ക്കു​മ്പോ​ൾ ലെ​ഗ്സൈ​ഡി​ൽ വൈ​ഡു​ക​ൾ വ​രു​ന്ന​തും സ്വാ​ഭാ​വി​ക​മാ​യ പ്ര​വ​ണ​ത​യാ​ണ് പ​ക്ഷേ, സാ​ങ്കേ​തി​ക​ത​ക​ൾ ഇ​ത്ര​യും വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​വ​ർ സ്റ്റെ​പ് നോ​ബോ​ൾ എ​റി​യു​ന്ന​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ല്ലാ​രു​ടേ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം. 

രാജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ മി​ക​വ് പു​ല​ർ​ത്തി​യ സ​ൺ​റൈ​സേ​ഴ്സ് ബൗ​ള​ർ​മാ​ർ ഇ​ന്ന് മും​ബൈ ഇ​ന്ത്യ​ൻ​സി​നേ​യും എ​റി​ഞ്ഞൊ​തു​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കാം. പ​ക്ഷേ, ലീ​ഗി​ൽ പ​തി​ഞ്ഞ തു​ട​ക്കം ന​ട​ത്തി ഒ​ടു​വി​ൽ കി​രീ​ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​സീ​സ​ണി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top