22
January 2020 - 3:02 am IST

Download Our Mobile App

Flash News
Archives

Reviews

ചിട്ടിക്കും മുകളിൽ പക്ഷിരാജൻ; 2.0 റിവ്യു വായിക്കാം

Published:29 November 2018

# പീറ്റർ ജയിംസ്

ആദ്യ പകുതിയില്‍ രജനിക്ക് പോലും എടുക്കാന്‍ കഴിയാതിരുന്ന കഥാപാത്ര മികവ് 30 മിനുറ്റ് കൊണ്ട് അക്ഷയ് കുമാര്‍ നേടിയെടുക്കുന്നുണ്ട്. ആ ഭാഗങ്ങളിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലും പ്രേക്ഷക പ്രീതി നേടി. അതിനു ശേഷമുള്ള ചിട്ടി 2.0 യുടെ വരവും വില്ലനും നായകനും തമ്മില്‍ ഉള്ള രംഗങ്ങളും എല്ലാം ശങ്കര്‍ എന്ന സംവിധാന ഇതിഹാസത്തിന്‍റെ കഴിവുകള്‍ എല്ലാം തന്നെ പുറത്തുകാണിച്ച സീനുകള്‍ ആയിരുന്നു.

ശങ്കറും രജനിയും അങ്ങനെയാണ്, ഓരോ നിമിഷവും വിസ്മയങ്ങളുടെ നൂതന വഴികൾ പ്രേക്ഷകർക്കായി തുറന്നിട്ടേ മടങ്ങാറുള്ളൂ. ഇത്തവണയും ആ പതിവ് തെറ്റിയില്ല, സാങ്കേതിക മികവിലൂടെ പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥ‍യുടെ സംരക്ഷണത്തിന്‍റെയും പ്രധാന്യം ‌വ്യക്തമാക്കുകയാണണു ശങ്കറിന്‍റെ പുതിയ ചിത്രം 2.0.

ഹ്യൂമനോയിഡില്‍ തുടങ്ങി ഓര്‍നിറ്റോളജി, മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍, ഹ്യൂമന്‍ ഓറ, നെഗറ്റീവ്/പോസിറ്റീവ് എനര്‍ജി എന്നിങ്ങനെ വ്യത്യസ്തയുടെ വഴികളിലൂടെ  സഞ്ചരിക്കുകയാണ് 2.0 യില്‍ ശങ്കര്‍. 
രജനിയുടെ വസീഗരനും ചിട്ടിയും അഭ്രപാളികളെ വിസ്മയിപ്പിച്ച് കടന്നുപോയിട്ട് എട്ടു വര്‍ഷം. എന്നാല്‍ എന്തിരൻ അഭ്രപാളിയിൽ എത്തിച്ച ഗ്രാഫിക്സ് വിസ്മയം പ്രേക്ഷകരുടെ മനസിൽ നിന്ന് വിട്ടുമാറയിട്ടില്ല.

ആരെയും നിരാശപ്പെടുത്താതെ മൂന്നാം ഭാഗത്തിലേക്ക് വിരല്‍ചൂണ്ടിയാണ് ചിത്രം അവസാനിക്കുന്നത്. 
ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ലോഗോ കാണിക്കുന്നത് മുതല്‍  3ഡിയുടെ മായലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുകയാണ് ശങ്കര്‍. എന്തിരന്‍ എന്ന ആദ്യ ഭാഗവും ആയി ചേര്‍ന്നു നിന്ന് തന്നെ ആണു പുതിയ ചിത്രത്തിന്‍റെ സഞ്ചാരവും.

 ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരം ആയ 3ഡി കാഴ്ചകളും, വിഎഫ്എക്‌സും തന്നെയാണ് ചിത്രത്തിന്‍റെ പ്രധാനആകർഷണം.പക്ഷി രാജന്‍ (അക്ഷയ് കുമാര്‍) എന്ന ഓര്‍ണിതോളോജിസ്റ്റ്, അദ്ദേഹത്തിന്‍റെ വീട്ടില്‍ വട്ടമിട്ട് പറക്കുന്ന അപൂര്‍വ ഇനം പക്ഷികള്‍. എന്നാൽ മൊബൈല്‍ ഫോണ്‍ ടവറുകളിലെ റേഡിയേഷന്‍ പക്ഷികളുടെ നാശത്തിന് കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞ പക്ഷി രാജന്‍ അതിനെതിരേ ബോധവത്കരണത്തിന് തുനിഞ്ഞിറങ്ങുന്നു.

എല്ലാ ഉദ്യമങ്ങളും പരാജയപ്പെടുന്ന അദ്ദേഹത്തിന്‍റെ വീടിനടുത്ത് തന്നെ ഒരുനാള്‍ ടവര്‍ ഉയരുന്നു. റേഡിയേഷന്‍റെ ആഘാതത്തിൽ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒടുവില്‍ മനംനൊന്ത് പക്ഷി രാജന്‍ ആത്മഹത്യ ചെയ്യുന്നു. അവിടെ നിന്നാണു പ്രതികാരത്തിന്‍റെ ഈ കഥ ചുരുളഴിയുന്നത്. ചിട്ടിയുടെ പുനര്‍ജന്മവും, പക്ഷി രാജന്‍ (അക്ഷയ് കുമാര്‍) എന്ന വില്ലനുമാുയുള്ള ഏറ്റുമുട്ടലുകളും ഒക്കെ ആയി ആദ്യപകുതി മുന്നേറുന്നു.

എന്നാല്‍ പക്ഷി രാജൻ ആരാണെന്നും അയാളുടെ ജീവിതവും പ്രതികരാവും എന്താണെന്നും വ്യക്തമാക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്‍റെ മർമം. പക്ഷി രാജന്‍ എന്ന ഓര്‍ണിതോളോജിസ്റ്റ് ആയി ഫ്‌ളാഷ്ബാക്ക് സീനുകളില്‍ പ്രത്യക്ഷപ്പെട്ട അക്ഷയ് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ ജീവനാഡി എന്ന് പറയേണ്ടിവരും.

ആദ്യ പകുതിയില്‍ രജനിക്ക് പോലും എടുക്കാന്‍ കഴിയാതിരുന്ന കഥാപാത്ര മികവ് 30 മിനുറ്റ് കൊണ്ട് അക്ഷയ് കുമാര്‍ നേടിയെടുക്കുന്നുണ്ട്. ആ ഭാഗങ്ങളിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലും പ്രേക്ഷക പ്രീതി നേടി. അതിനു ശേഷമുള്ള ചിട്ടി 2.0 യുടെ വരവും വില്ലനും നായകനും തമ്മില്‍ ഉള്ള രംഗങ്ങളും എല്ലാം ശങ്കര്‍ എന്ന സംവിധാന ഇതിഹാസത്തിന്‍റെ കഴിവുകള്‍ എല്ലാം തന്നെ പുറത്തുകാണിച്ച സീനുകള്‍ ആയിരുന്നു.

 

ആദ്യ പകുതിയിലെ നേരിയ നിരാശ സമ്മാനിച്ചതിന് ഇരട്ടി സംതൃപ്തി രണ്ടാം പകുതിയില്‍ നല്‍കുന്നുണ്ട്. ശങ്കറിന്‍റെ എന്തിരനില്‍ നമ്മെ വിസ്മയിപ്പിച്ചത് കലാഭവന്‍ മണിയാണെങ്കില്‍ ഇക്കുറി മലയാളത്തിനായി അതേറ്റെടുത്തിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. അര മണിക്കൂറിലേറെ ടെലിക്കോം മിനിസ്റ്ററായി ഷാജോണ്‍ തകര്‍ത്തു എന്ന് തന്നെ പറയാം. ഹ്യൂമനോയിഡ് റോബോട്ടായി എത്തിയ എമി ജാക്‌സനും അഭിനയത്തില്‍ ഏറെ നിലവാരം പുലര്‍ത്തിയിരിക്കുന്നു. 

ചിത്രത്തിന്‍റെ സാങ്കേതികത‍യിൽ ഗ്രാഫിക്സ് ബഹുദൂരം മുന്നേറിയപ്പോൾ ഏറെ പ്രതീക്ഷ നൽകിയ എ.ആര്‍. റഹ്മാന്‍ സംഗീതത്തിൽ നിരാശ നൽകി. നീരവ് ഷായുടെ ക്യാമറയും റസൂല്‍ പൂകുട്ടിയുടെ ശബ്ദമിശ്രണവും, ആന്‍റണിയുടെ എഡിറ്റിങ്ങും എല്ലാം, വിഎഫ്എക്‌സ് ടീമും പ്രത്യേകം കൈയടി അര്‍ഹിക്കുന്നു. 
 


വാർത്തകൾ

Sign up for Newslettertop