Published:29 November 2018
കൊച്ചി: യുവതാരങ്ങളായ ടൊവിനോ തോമസും അനു സിത്താരയും ഒന്നിച്ച ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം തിയെറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ആ രണ്ടു താരങ്ങളും വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ പടം കഴിഞ്ഞ ദിവസം അനു സിത്താര സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു... ആ ചിത്രത്തിന് ടൊവിനെ കമന്റിട്ടതിനു അനു നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ടൊവിനോയുടെയും അനു സിത്താരയുടെയും കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ടൊവിനോയെ പുറകിൽ ഇരുത്തി അനു സിത്താര സ്കൂട്ടർ ഓടിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി എഫ്ബിയിൽ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന് ടൊവിനോ കമന്റിട്ടതോടെയാണ് ഉഗ്രൻ മറുപടിയുമായി അനു സിത്താരയുമെത്തിയത്.
അടുത്ത തവണ ബുള്ളറ്റ് ഓടിക്കണമെന്നാണ് ടൊവിനോ ചിത്രത്തിന് കമന്റ് ചെയ്തത്. ടൊവിനോ ചേട്ടൻ കൂടെയുണ്ടെങ്കിൽ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും എന്നാണ് അനു സിത്താരയുടെ മറുപടി. ചിത്രത്തിനൊപ്പം താരങ്ങളുടെ കമന്റും ആരാധകർ വൈറലാക്കിയിരിക്കുകയാണ്.