Flash News
Archives

Updates

എ​യ​ര്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ടാ​റ്റ​യു​മി​ല്ല

Published:12 April 2018

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കാ​ന്‍ മു​ന്നി​ലെ​ത്തു​മെ​ന്ന് ക​രു​തി​യ ടാ​റ്റാ​യ്ക്കും ലേ​ല​ത്തി​ല്‍ പ​ങ്ക​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല​ന്ന് സൂ​ച​ന. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് ജെ​റ്റ് എ​യ​ര്‍വേ​യ്സും ഇ​ന്‍ഡി​ഗോ​യ്ക്കു ക​ഴി​ഞ്ഞ ദി​വ​സം പി​ന്‍മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ടാ​റ്റാ​യു​ടെ നി​ല​പാ​ടും പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 

മു​ബൈ :എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കാ​ന്‍ മു​ന്നി​ലെ​ത്തു​മെ​ന്ന് ക​രു​തി​യ ടാ​റ്റാ​യ്ക്കും ലേ​ല​ത്തി​ല്‍ പ​ങ്ക​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല​ന്ന് സൂ​ച​ന. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് ജെ​റ്റ് എ​യ​ര്‍വേ​യ്സും ഇ​ന്‍ഡി​ഗോ​യ്ക്കു ക​ഴി​ഞ്ഞ ദി​വ​സം പി​ന്‍മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ടാ​റ്റാ​യു​ടെ നി​ല​പാ​ടും പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 
 ഇ​തോ​ടെ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ല്‍ക്ക​ര​ണ​ത്തി​നു വി​പ​ണി​യി​ലെ പ്ര​മു​ഖ​രാ​രു​മി​ല്ലാ​താ​യി. വ്യ​വ​സ്ഥ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഈ ​ക​മ്പ​നി​ക​ള്‍ എ​ല്ലാം പ​റ​യു​ന്നു. സ​ര്‍ക്കാ​ര്‍ അ​വ​സാ​നം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ന​ഷ്ടം 7.67 ബി​ല്യ​ന്‍ ഡോ​ള​റാ​ണ് . 
ഗ​വ​ണ്‍മെ​ന്‍റ് ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഉ​ള്ളി​ട​ത്തോ​ളം കാ​ലം, ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ക​മ്പ​നി സ്വ​ന്ത​മാ​ക്കു​ന്ന​വ​ര്‍ക്ക് നി​ല​വി​ലു​ള്ള ബി​സി​ന​സു​മാ​യി ഇ​തി​നെ ല​യി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്, ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​വാ​ന്‍ സാ​ധ്യ​മ​ല്ല​ന്നും സ​ര്‍ക്കാ​ര്‍ പ​റ​യു​ന്നു​ണ്ട്. ഇ​തെ​ല്ലാ​മാ​ണ് പ്ര​ധാ​ന ക​മ്പ​നി​ക​ളെ പി​ന്‍വ​ലി​ക്കു​ന്ന​ത് . 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top