Flash News
Archives

Hollywood

സിനിമാ മേഖലയിൽ നിന്ന് വർണവിവേചനം നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

Published:12 April 2018

ഹോളിവുഡ് സിനിമയിൽ നിന്ന് വർണവിവേചനം നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര.ഞെട്ടലോടെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തൽ സിനിമാലോകം കേട്ടത്.

ഹോളിവുഡ് സിനിമയിൽ നിന്ന് വർണവിവേചനം നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര.കഴിഞ്ഞ വർഷമാണ് അത് സംഭവിച്ചത്.ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പോയതാണ് താൻ. സ്റ്റുഡിയോയിൽ നിന്ന് അപ്പോൾ ഒരാൾ പുറത്ത് വന്ന് പറഞ്ഞു ചെറിയ പ്രശ്‌നമുണ്ട്.

ആദ്യം അ‍യാൾ പറഞ്ഞത് വ്യക്തമായില്ല. അതു കൊണ്ട് ഞാൻ ചോദിച്ചു എന്താണ് കുഴപ്പം. താൻ ഇനിയും മെലിയണോ, ഷെയ്പ്പ് ആകണോ. എന്ന് അപ്പോൾ അയാൾ‌ പറഞ്ഞത് . നിങ്ങളുടെ ശരീരത്തിന്‍റെ തവിട്ടുനിറമാണ് പ്രശ്നമെന്ന്.വലിയ നിരാശയാണ് തനിക്ക് ആ മറുപടി സമ്മാനിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

 സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകുന്ന ശമ്പളത്തിന്‍റെ അന്തരത്തെക്കുറിച്ചും പ്രിയങ്ക അഭിമുഖത്തിൽ വിശദമാക്കി.സ്ത്രീകേന്ദ്രീകൃതമായ സിനിമകൾ കാണാനാൻ ആളുകൾ ഇപ്പോഴും തയ്യാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top