Flash News
Archives

Special

വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ക്കു​ന്നു കൊച്ചിൻ ഫുഡീസ്

വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ക്കു​ന്നു കൊച്ചിൻ ഫുഡീസ്

Published:12 April 2018

പ​ണം വാ​ങ്ങി റ​സ്റ്റ​റ​ന്‍റു​ക​ളെ പൊ​ക്കി എ​ഴു​തു​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി, കൊ​ച്ചി​യി​ലെ തീ​റ്റ​ക്കാ​ർ​ക്കാ​യി, ഒ​രു തീ​റ്റ​ക്കാ​രു​ടെ ഗ്രൂ​പ്പ്, അ​താ​ണു കൊ​ച്ചി​ൻ ഫു​ഡീ​സ്. തി​ന്ന് തി​ന്ന് പ​ള്ള നി​റ​ച്ചു, സ​ത്യം സ​ത്യ​മാ​യി ഇ​വി​ടെ എ​ഴു​തി​യാ​ൽ, നു​മ്മ​ൾ മ​റ്റു​ള്ള​വ​രും പോ​യി തി​ന്ന്, തീ​റ്റ കൊ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും

പ​ണം വാ​ങ്ങി റ​സ്റ്റ​റ​ന്‍റു​ക​ളെ പൊ​ക്കി എ​ഴു​തു​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി, കൊ​ച്ചി​യി​ലെ തീ​റ്റ​ക്കാ​ർ​ക്കാ​യി, ഒ​രു തീ​റ്റ​ക്കാ​രു​ടെ ഗ്രൂ​പ്പ്, അ​താ​ണു കൊ​ച്ചി​ൻ ഫു​ഡീ​സ്. തി​ന്ന് തി​ന്ന് പ​ള്ള നി​റ​ച്ചു, സ​ത്യം സ​ത്യ​മാ​യി ഇ​വി​ടെ എ​ഴു​തി​യാ​ൽ, നു​മ്മ​ൾ മ​റ്റു​ള്ള​വ​രും പോ​യി തി​ന്ന്, തീ​റ്റ കൊ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും

ഇ​ങ്ങ​നെ ഒ​രു അ​റി​യി​പ്പോ​ടെ ഫേ​സ്ബു​ക്കി​ന്‍റെ തീ​റ്റ​യി​ട​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നൊ​രു ഗ്രൂ​പ്പു​ണ്ട്. കൊ​ച്ചി​യി​ലെ തീ​റ്റ​ക്കാ​രെ മാ​ടി​വി​ളി​ക്കു​ന്ന ഗ്രൂ​പ്പ്. വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും, അ​തു മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്കും ഈ ​ഗ്രൂ​പ്പി​ൽ അം​ഗ​മാ​കാം. ഭ​ക്ഷ​ണ​പ്രി​യ​രു​ടെ ഈ ​കൂ​ട്ടാ​യ്മ ന​ല്ല ഭ​ക്ഷ​ണ​സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. 

ഭ​ക്ഷ​ണ​പ്രി​യ​രു​ടെ ഈ ​ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ  സൗ​ഹൃ​ദ​സം​ഗ​മം ക​ഴി​ഞ്ഞ​ദി​വ​സം ചെ​റാ​യി ബീ​ച്ചി​ൽ ന​ട​ന്നി​രു​ന്നു. ച​ല​ച്ചി​ത്ര​താ​രം സാ​ധി​ക വേ​ണു​ഗോ​പാ​ൽ  ഉ​ത്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് എ​ൺ​പ​തോ​ളം അം​ഗ​ങ്ങ​ൾ . കൊ​ച്ചി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ന​ല്ല ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും,  ഹോ​ട്ട​ലു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ പ്ര​ശ​സ്ത  പാ​ച​ക വി​ദ​ഗ്ധ​രും, ഭ​ക്ഷ​ണ​പ്രി​യ​രും കൂ​ടി ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ പു​തി​യൊ​രു ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കാ​നാ​യി. കൂ​ടാ​തെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി അം​ഗ​ങ്ങ​ൾ വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഉ​ട​നീ​ള​മു​ള്ള ന​ല്ല ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും, പ്ര​ധാ​ന വി​ഭ​വ​ങ്ങ​ളും, വി​ലവി​വ​ര​ങ്ങ​ളും അ​നു​ഭ​വ​സ്ഥ​ർ പ​ങ്കു വെ​ച്ചു. 

  അ​നു​ഭ​വ​സ്ഥ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ  ധൈ​ര്യ​സ​മേ​തം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കാം എ​ന്ന​തു കൂ​ട്ടാ​യ്മ​യെ സ്വീ​കാ​ര്യ​മാ​ക്കി. അ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി​ട്ടാ​യി​രു​ന്നു സൗ​ഹൃ​ദ​സം​ഗ​മം. അം​ഗ​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ നി​ല​വാ​രം മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം കൊ​ച്ചി​ൻ ഫു​ഡീസ്  ജ​ന​പ്രി​യ ഹോ​ട്ട​ലി​നു​ള്ള  സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 

 ഇ​പ്പോ​ൾ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്കും കൊ​ച്ചി​ൻ ഫു​ഡീ​സ് ക​ട​ന്നി​രി​ക്കു​ന്നു. കാ​രു​ണ്യ​ത്തി​ന്‍റെ പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്നു. ന​ല്ല ഭ​ക്ഷ​ണ സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​ഗ​തി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്ക​മി​ടു​ക​യാ​ണ്. വ​യ​നാ​ട് പോ​ലു​ള്ള ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം , വ​സ്ത്രം, പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ  കൂ​ട്ടാ​യ്മ​യി​ലൂ​ടെ ശേ​ഖ​രി​ച്ച് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണു കൊ​ച്ചി​ൻ ഫു​ഡീ​സ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ക്കാം എ​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി, ഉ​ട​ൻ ത​ന്നെ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ സ​ഹാ​യം എ​ത്തി​ക്കും. 

ഗ്രൂ​പ്പ്‌ അഡ്‌മിൻ‌ ഷാ​സ്‌ ഷ​ബീ​ർ  (പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​ൻ, ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ് പ്രൊ​ഫ​ഷ​ണ​ൽ),  ദീ​പ അ​ജി​ത്, അ​നീ​ഷ്‌ വി.​ബി., തു​ട​ങ്ങി​യ​വ​ർ സൗ​ഹൃ​ദ​കൂ​ട്ടാ​യ്‌മയ്ക്ക് നേ​തൃ​ത്വം ന​ൽ​കി. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter