21
July 2019 - 2:46 am IST

Download Our Mobile App

Flash News
Archives

Religious

first-month-best-day-starts-visit-stars

ഒന്നാം തീയതി വീട്ടിലേക്ക് ഐശ്വര്യം കൊണ്ടു വരും ഇ‌ൗ നാളുകാർ

Published:30 November 2018

2 കാര്‍ത്തിക. ഐശ്വര്യം കൊണ്ടു വരുന്ന നാള്‍ ആണ് കാര്‍ത്തിക. ഇവരെ  ഒന്നാം തീയതി വീട്ടിലെക്ക് വിളിച്ചു നോക്കൂ.വിദ്യാഭ്യാസത്തിന്‍റെ ഉന്നതിയ്ക്കും സമ്പത്ത് സമൃദ്ധിയ്ക്കും കാർത്തിക നാൾ ഉത്തമം

ചില വിശ്വാസങ്ങള്‍ അങ്ങനെയാണ്.തലമുറകളില്‍ നിന്നും തലമുറകളിലെക്ക് കൈമാറി വന്നതായിരിക്കും,ആ വിശ്വാസങ്ങളുടെ സംരക്ഷകരുമാണ് നമ്മളില്‍ പലരും.കാലം എത്ര മുന്നോട്ടു പോയാലും വിശ്വാസങ്ങളെ കൈവിടാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ ചുറ്റിലും ഉണ്ട്.വിശ്വാസങ്ങളില്‍ അടിമപ്പെട്ട് അന്ധവിശ്വാസം എന്നു കളിയാക്കുമെങ്കിലും ഇത്തരം വിശ്വാസമാണ് ചിലരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതു പോലും.

സന്ധ്യയ്ക്ക് നഖം വെട്ടരുത്, ചൊവ്വാഴ്ച്ച മുടി വെട്ടരുത്,സന്ധ്യാസമയം ഉമ്മറപ്പടിയില്‍ ഇരിക്കരുത്,..ഇങ്ങനെ പോകുന്നു വിശ്വാസങ്ങളുടെ നീണ്ട നിര.അതു പോലൊരു വിശ്വാസമാണ് ചില നക്ഷത്രക്കാര്‍ ഒന്നാം തീയതി വീട്ടില്‍  ആദ്യം കയറിയാല്‍ നല്ലതാണെന്ന വിശ്വാസം.അത്തരക്കാരെ എല്ലാ മാസവും ഒന്നാം തീയതി വീട്ടിലെക്ക് വിളിക്കുന്നവരുമുണ്ട്. ആ നക്ഷത്രങ്ങള്‍ ഏതൊക്കെ എന്ന് അറിയണോ..

1.അശ്വതി.അശ്വതി നക്ഷത്രക്കാര്‍ ഒന്നാം തീയതി കേറുന്നത് ശുഭ കാര്യങ്ങള്‍ക്ക് ഉത്തമമാണ്.അശ്വിനി നാളുകാരുടെ ദേവത അശ്വിനി ദേവതകളാണ്.വീട്ടിലെക്ക് എെശ്വര്യം കൊണ്ടു വരാൻ അശ്വതി നക്ഷത്രക്കാർ മതി.

2 കാര്‍ത്തിക. ഐശ്വര്യം കൊണ്ടു വരുന്ന നാള്‍ ആണ് കാര്‍ത്തിക. ഇവരെ  ഒന്നാം തീയതി വീട്ടിലെക്ക് വിളിച്ചു നോക്കൂ.വിദ്യാഭ്യാസത്തിന്‍റെ ഉന്നതിയ്ക്കും സമ്പത്ത് സമൃദ്ധിയ്ക്കും കാർത്തിക നാൾ ഉത്തമം

3.രോഹിണി.വീടിന് ഐശ്വര്യം ഉണ്ടാകാനും ശുഭകാര്യങ്ങള്‍ നടത്താനും രോഹിണി നക്ഷത്രക്കാര്‍ ഒന്നാം തീയതി വീട്ടിലെക്ക് വന്നാല്‍ മതി.

4 തൃക്കേട്ട.സമ്പത്ത് കൊണ്ടു വരുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍.എന്നാല്‍ സമ്പത്ത് കൈയില്‍ നില്‍ക്കില്ല എന്നതും ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.ഇതൊക്കെയാണെങ്കിലും ഈ നക്ഷത്രക്കാർ ഒന്നാം തീയതി വീട്ടിലെക്ക് കയറിയാല്‍ ഐശ്വര്യവും സമ്പത്തും കൊണ്ടു വരും.

5.മൂലം.വീട്ടിലേക്ക് ഐശ്വര്യവും ശ്രേയസ്സും കൊണ്ടു വരുന്നവരാണ് മൂലം നക്ഷത്രക്കാര്‍.ഇവരില്‍ നിന്നും കൈനീട്ടം വാങ്ങി ആ മാസം തുടങ്ങി നോക്കൂ.ശുഭ കാര്യങ്ങള്‍ നടക്കും.

 


വാർത്തകൾ

Sign up for Newsletter



top