Flash News
Archives

Kollywood

സം​ഭാ​ഷ​ണ​മി​ല്ലാ​തെ മെ​ർ​ക്കു​റി വരുന്നു

Published:12 April 2018

ക​ഥ​യെ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു വ​ള​രെ​യേ​റെ പ്രാ​ധാ​നം ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ സി​നി​മ​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഈ ​കാ​ല​ത്തും സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു സി​നി​മ​യെ​ത്തു​ന്നു. മെ​ർ​ക്കു​റി എ​ന്ന സി​നി​മ​യാ​ണ് ഈ ​ വ്യ​ത്യ​സ്ത​ത പ​രീ​ക്ഷി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​കാ​ല സി​നി​മ​ക​ളെ​ല്ലാം ക​ഥ പ​റ​ഞ്ഞി​രു​ന്ന​തു സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ​യാ​യി​രു​ന്നു. പി​ന്നീ​ടു സം​ഭാ​ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​യും സി​നി​മ​ക​ളു​ടെ മി​ഴി​വു കൂ​ട്ടി. ക​ഥ​യെ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു വ​ള​രെ​യേ​റെ പ്രാ​ധാ​നം ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ സി​നി​മ​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഈ ​കാ​ല​ത്തും സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു സി​നി​മ​യെ​ത്തു​ന്നു. മെ​ർ​ക്കു​റി എ​ന്ന സി​നി​മ​യാ​ണ് ഈ ​ വ്യ​ത്യ​സ്ത​ത പ​രീ​ക്ഷി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്ര​ചാ​ര​ണത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ പ്ര​ഭു​ദേ​വ, സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്, എ​ഡി​റ്റ​ർ വി​വേ​ക് ഹർഷൻ, ജില്ലാ കലക്‌ടർ വൈ സഫിറുള്ള എ​ന്നി​വ​ർ ഇന്നലെ കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജാണ് മെ​ർ​ക്കു​റി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ഭു​ദേ​വ​യ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഈ ​ചി​ത്രം സൈ​ല​ന്‍റ് ത്രി​ല്ല​റാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  പ്ര​ഭു​ദേ​വ​യ്ക്കൊ​പ്പം സ​ന്താ​നം, ദീ​പ​ക്, എ​ന്നി​വ​രും മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പി​സ​യി​ൽ നാ​യി​ക​യാ​യി എ​ത്തി​യ മ​ല​യാ​ളി താ​രം ര​മ്യാ ന​മ്പീ​ശ​നാ​ണു മെ​ർ​ക്കു​റി​യി​ൽ നാ​യി​ക​യാ​വു​ന്ന​ത്. സൈ​ല​ന്‍റ് ഹൊ​റ​ർ ചി​ത്ര​മാ​യ മെ​ർ​ക്കു​റി​യി​ൽ നെ​ഗ​റ്റീ​വ് റോ​ളി​ലാ​ണു പ്ര​ഭു​ദേ​വ എ​ത്തു​ന്ന​ത്. 

ഇ​ന്ദു​ജ, ദീ​പ​ക് പ​ര​മേ​ശ്, ശ​ശാ​ങ്ക് പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പെ​ന്‍ സ്റ്റു​ഡി​യോ​സും സ്‌​റ്റോ​ണ്‍ ബെ​ഞ്ച് ഫി​ലിം​സും ചേ​ർ​ന്നു  നി​ർ​മി​ക്കു​ന്ന ചി​ത്രം ഫോ​ര്ച്യൂ​ണ്‍ ഫു​ട്
ലൈ​റ്റ്സ് ആ​ണ്  തി​യേ​റ്റ​റി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തു സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ്. ചി​ത്രം ഏ​പ്രി​ൽ പ​തി​മൂ​ന്നി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top