ISL-2018-219
16
December 2018 - 4:16 am IST
Flash News
Archives

Travel

matheran1.jpg

മലമുകളിലെ കാട്ടിലേക്ക് ഒരു യാത്രയായാലോ

Published:02 December 2018

ഷാർലെറ്റ് തടാകം, പനോരമ വ്യൂപോയന്‍റ്, ലൂസിയ പോയന്‍റ് അങ്ങനെ അനവധി കാഴ്ചകളാണ് മതേരാനിൽ കാത്തിരിക്കുന്നത്. മതേരാനിൽ എവിടെ നിന്നു നോക്കിയാലും തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മലനിരകൾ കാണാം. ബ്രിട്ടീഷുകാർ പണിത കെട്ടിടങ്ങളും ഇവിടെ സംരക്ഷിച്ചു പോരുന്നു.

മഹാരാഷ്‌ട്രയിലെ പച്ചപ്പിന്‍റെ സ്വർഗമാണ് മതേരാൻ കുന്നുകൾ. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മതേരാന്‍ പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന കാടുകൾ എന്നാണ് മതേരാൻ എന്ന വാക്കിനർഥം. മോട്ടോർ വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷനാണ് മതേരാൻ.

നടന്നോ കുതിരപ്പുറത്തോ ആളുകൾ വലിക്കുന്ന റിക്ഷയിലോ മാത്രമേ ഇവിടെയെത്താൻ കഴിയു. മതേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്. 38 വ്യൂ പോയ്ന്‍റുകളാണ് മതേരാന്‍റെ പ്രധാന ആകർഷണം.

പുനെയിൽ നിന്ന് 124 കിലോമീറ്റർ കൊണ്ട് ഇവിടെയെത്താം. മുംബൈയിൽ നിന്ന് 83 കിലോമീറ്റർ മാറി റായ്ഗഢ് ജില്ലയിലാണ് മതേരാൻ സ്ഥിതി ചെയ്യുന്നത്. തണുപ്പിനെ കൂട്ടുപിടിച്ച് യാത്ര ചെയ്യുവാൻ താൽപര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ് മതേരാൻ.

ഷാർലെറ്റ് തടാകം, പനോരമ വ്യൂപോയന്‍റ്, ലൂസിയ പോയന്‍റ് അങ്ങനെ അനവധി കാഴ്ചകളാണ് മതേരാനിൽ കാത്തിരിക്കുന്നത്. മതേരാനിൽ എവിടെ നിന്നു നോക്കിയാലും തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മലനിരകൾ കാണാം. ബ്രിട്ടീഷുകാർ പണിത കെട്ടിടങ്ങളും ഇവിടെ സംരക്ഷിച്ചു പോരുന്നു.

 


വാർത്തകൾ

Sign up for Newsletter



top