ISL-2018-219
16
December 2018 - 5:20 am IST
Flash News
Archives

Troll

palgarism-row-urmila-unni-trolls-deepa-nisanth

കോപ്പിയടിച്ച ടീച്ച‌‌റോടൊപ്പം വേദി പങ്കിടരുതെന്ന് എന്‍റെ ജാതകത്തിലുണ്ട്: ദീപ നിശാന്തിനെ ട്രോളി ഊ‌ർമിള ഉണ്ണി

Published:03 December 2018

'കോപ്പിയടിച്ച ടീച്ച‌‌ർമാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്‍റെ ജാതകത്തിലുണ്ട്' എന്നാണ് ഊര്‍മിള ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചത്. പേര് എടുത്തു പറയാതെ, 'ദൈവം കൊടുത്തോളും' എന്ന കുറിപ്പോടെയാണ് ഫെസ്ബുക്ക് പോസ്റ്റ്.

കൊച്ചി: കവിത മോഷണ വിവാദത്തിൽ എഴുത്തുകാരിയും കോളെജ് അധ്യാപികയുമായ ദീപ നിശാന്തിനെ പരിഹസിച്ച് നടി ഊർമിള ഉണ്ണി. 'കോപ്പിയടിച്ച ടീച്ച‌‌ർമാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്‍റെ ജാതകത്തിലുണ്ട്' എന്നാണ് ഊര്‍മിള ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചത്. പേര് എടുത്തു പറയാതെ, 'ദൈവം കൊടുത്തോളും' എന്ന കുറിപ്പോടെയാണ് ഫെസ്ബുക്ക് പോസ്റ്റ്.

ഊർമിള ഉണ്ണിയുടെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു മകളും നർത്തകിയുമായ ഉത്തര ഉണ്ണിയും രംഗത്തെത്തി. എന്‍റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുക്കും എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവച്ചത്.

യുവനടിയെ അക്രമിച്ച സംഭവമുമായി ബന്ധപ്പെട്ട് താരസംഘടന പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കണമെന്ന ഊര്‍മ്മിള ഉണ്ണിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഊര്‍മ്മിളാ ഉണ്ണിയുടെ ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച്, ഊർമിള പങ്കെടുക്കുന്ന ചടങ്ങിൽ നിന്നും ദീപ നിശാന്ത് വിട്ടുനിന്നതും വാർത്തയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top