Published:03 December 2018
കൊച്ചി: മലയാളസിനിമയിലെ അഭിനേതാക്കൾ മാത്രമല്ല അവരുടെ മക്കളും സോഷ്യൽ മീഡിയകൾക്ക് പ്രിയങ്കരരാണ്. കൂട്ടത്തിൽ മമ്മൂട്ടിയുടെ കൊച്ചുമകളുടെ കാര്യം പറയാനുണ്ടോ. ദുൽക്കർ സൽമാന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഒരു വിവാഹചടങ്ങിലെ ദൃശ്യങ്ങളാണ് തരംഗമാകുന്നത്.
ദുൽക്കറിന്റെ കുഞ്ഞു രാജകുമാരി മറിയം അമീറ സൽമാനാണ് താരമായിരിക്കുന്നത്. ഓരോ നിമിഷവും താരപുത്രിയുടെ വിശേഷങ്ങൾക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ദുൽക്കറിന്റെ മകളുടെ ചിത്രങ്ങൾ.
കല്യാണത്തിൽ പങ്കെടുക്കാൻ ദുൽക്കറിനും അമ്മ അമാൽ സൂഫിയയ്ക്കും കൂടെയെത്തിയ മറിയം അമീറയുടെ പിന്നാലെയായിരുന്നു ക്യാമറകൾ. കാറിൽ വന്നിറങ്ങുന്നത് മുതലുള്ള കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. അമാൽ കുഞ്ഞിനെ എടുത്തു നടക്കുന്നതും സദസിലിരിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.
കഴിഞ്ഞ വർഷം മേയ് അഞ്ചിനാണ് ദുൽക്കറിന് കുഞ്ഞ് പിറന്നത്. മകളുടെ വരവ് അറിയിച്ചു കൊണ്ട് ദുൽക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു, ഒന്നിലേറെ കാരണങ്ങാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെ കാലത്തെ ആഗ്രഹം സഫലമായി. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചുവെന്നാണ് ഡിക്യൂ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിഡിയോ കാണാം: