24
February 2019 - 5:04 am IST
Flash News
Archives

Gulf

uae-amnesty.jpg

യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി

Published:03 December 2018

പൊതുമാപ്പ് നീട്ടണമെന്ന് ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

ഷാര്‍ജ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിനുള്ള കാലാവധി ഡിസംബർ 4 വരെ നീട്ടി. ഓഗസ്റ്റിൽ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് പൊതുമാപ്പ് നീട്ടാനുള്ള തീരുമാനം  യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് പുറത്തുവിട്ടത്. നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്‍കുന്നതാണ് പൊതുമാപ്പ്. 

പൊതുമാപ്പ് നീട്ടണമെന്ന് ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധി അവസാനിച്ചു. എന്നാലിപ്പോൾ വീണ്ടും ഒരു മാസം കൂടി കാലവധി അനുവദിച്ചിരിക്കുകയാണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top