24
February 2019 - 4:30 am IST
Flash News
Archives

Other news

olympics

2032ലെ ഒളിമ്പിക്സ് വേദിക്കായി ചരിത്രത്തിലാദ്യമായി ഇന്ത്യയും

Published:03 December 2018

ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ല. ഒളിമ്പിക്സിന്‍റെ അടിസ്ഥാന സൗകര്യ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ലഭിക്കും. ആകെ ഗെയിംസിനായി ചെലവാകുന്നത് 12 ബില്യൺ ഡോളറാണ്. ഇതിൽ ആറു ബില്യൺ ഡോളർ ഐഒഎ നൽകും.

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിനു വേദിയൊരുക്കാൻ അവകാശ വാദമുന്നയിക്കാൻ ഇന്ത്യയും. 2032ലെ ഒളിമ്പിക്സിനും 2030ലെ ഏഷ്യൻ ഗെയിംസിനും വേദിയൊരുക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടി. ഐഒഎ അധ്യക്ഷൻ നരീന്ദ്രർ ബത്രയാണ് ഇക്കാര്യം അറിയിച്ചത്. 

ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ല. ഒളിമ്പിക്സിന്‍റെ അടിസ്ഥാന സൗകര്യ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ലഭിക്കും. ആകെ ഗെയിംസിനായി ചെലവാകുന്നത് 12 ബില്യൺ ഡോളറാണ്. ഇതിൽ ആറു ബില്യൺ ഡോളർ ഐഒഎ നൽകും. ഇതു സംബന്ധിക്കുന്ന കാര്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക്സ് കൗൺസിൽ അധ്യക്ഷൻ തോമസ് ബാക്കുമായി സംസാരിച്ചിട്ടുണ്ടെന്നും നരീന്ദ്രർ ബത്ര പറഞ്ഞു. 

2020ൽ നടക്കുന്ന ഒളിമ്പിക്സിനു ജപ്പാനാണ് വേദിയാകുന്നത്. 2024 ലെ ഒളിമ്പിക്സ് പാരിസിൽ നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ജലീസിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഒളിമ്പിക് വേദിക്കായി ജർമനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടാകും ഇന്ത്യ മൽസരിക്കേണ്ടി വരിക.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top