ISL-2018-219
16
December 2018 - 4:40 am IST
Flash News
Archives

Football

kerala-blasters-vs-jamshadpur-fc-isl-2018-19

ബ്ലാ​​സ്റ്റേ​​ഴ്സിന്: ജ​​യം, അ​​ല്ലെ​​ങ്കി​​ൽ മ​​ര​​ണം

Published:04 December 2018

# സൂ​ര​ജ് സ​ജി

തോ​​ൽ​​വി​​ക​​ൾ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തെ ബാ​​ധി​​ക്കും. കോ​​ച്ച് ഡേ​​വി​​ഡ് ജെ​​യിം​​സി​​ന്‍റെ ഭാ​​വി​​യെ​​യും ബാ​​ധി​​ച്ചേ​​ക്കും. എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ച്ചാ​​ലും മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ പ്ര​​ക​​ട​​ന​​വും ക​​ണ​​ക്കി​​ലെ ക​​ളി​​ക​​ളു​​മൊ​​ക്കെ അ​​നു​​കൂ​​ല​​മാ​​യെ​​ങ്കി​​ൽ മാ​​ത്ര​​മേ ബ്ലാ​​സ്റ്റേ​​ഴ്സി​​നു ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ല​​നി​​ൽ​​പ്പു​​ള്ളൂ.

കൊ​​ച്ചി: ജ​​യം അ​​ല്ലെ​​ങ്കി​​ൽ മ​​ര​​ണം...! ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ നി​​ല​​നി​​ൽ​​പ്പി​​നെ വെ​​ല്ലു​​വി​​ളി​​ച്ച് ഹോം ​​ഗ്രൗ​​ണ്ടി​​ലെ അ​​വ​​സാ​​ന പോ​​രാ​​ട്ട​​ത്തി​​ന് കേ​ര​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്നു ക​​ള​​ത്തി​​ലി​​റ​​ങ്ങും. കൊ​​ച്ചി​​യി​​ലെ മ​​ത്സ​​രം ബ​​ഹി​​ഷ്ക​​രി​​ക്കാ​​ൻ ആ​​രാ​​ധ​​ക​​ക്കൂ​​ട്ടം ത​​ന്നെ ക്യാം​​പെ​​യ്​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്. രാ​​ത്രി 7.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ​ജം​ഷ​​ഡ്പു​​ർ എ​​ഫ്സി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

തോ​​ൽ​​വി​​ക​​ൾ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തെ ബാ​​ധി​​ക്കും. കോ​​ച്ച് ഡേ​​വി​​ഡ് ജെ​​യിം​​സി​​ന്‍റെ ഭാ​​വി​​യെ​​യും ബാ​​ധി​​ച്ചേ​​ക്കും. എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ച്ചാ​​ലും മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ പ്ര​​ക​​ട​​ന​​വും ക​​ണ​​ക്കി​​ലെ ക​​ളി​​ക​​ളു​​മൊ​​ക്കെ അ​​നു​​കൂ​​ല​​മാ​​യെ​​ങ്കി​​ൽ മാ​​ത്ര​​മേ ബ്ലാ​​സ്റ്റേ​​ഴ്സി​​നു ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ല​​നി​​ൽ​​പ്പു​​ള്ളൂ. ജ​​യം അ​​ല്ലെ​​ങ്കി​​ൽ മ​​ര​​ണ​​മെ​​ന്ന വീ​​റോ​​ടെ ക​​ള​​ത്തി​​ലി​​റ​​ങ്ങാ​​ൻ ഓ​​രോ​​രു​​ത്ത​​രേ​​യും ഇ​​ത് നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കും.

ഒ​​രു വി​​ന്നി​​ങ് കോ​​മ്പി​​നേ​​ഷ​​ൻ ഇ​​ല്ല എ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ് ടീ​​മി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ​​രാ​​ജ​​യം. ആ​​ദ്യ ഇ​​ല​​വ​​നി​​ലെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഇ​​നി​​യും അ​​വ​​സാ​​നി​​ച്ചി​​ട്ടി​​ല്ല. ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന ത​​ന്ത്ര​​ങ്ങ​​ൾ ക​​ള​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു. ക​​ളി​​ചു​​വ​​ടു​​ക​​ൾ തെ​​റ്റി​​ച്ചു​​കൊ​​ണ്ട് എ​​തി​​രാ​​ളി​​ക​​ൾ കു​​തി​​ച്ചു​​ക​​യ​​റി​​യ​​പ്പോ​​ൾ ഗോ​​ൾ​​വ​​ല പ​​ല ത​​വ​​ണ കു​​ലു​​ങ്ങി. മി​​ക​​ച്ച നീ​​ക്ക​​ങ്ങ​​ൾ പി​​റ​​ക്കേ​​ണ്ട മ​​ധ്യ​​നി​​ര ഭാ​​വ​​ന​​ശൂ​​ന്യ​​മാ​​ണ്. മ​​ല​​യാ​​ളി​​ത്താ​​രം സ​​ഹ​​ൽ അ​​ബ്ദു​​ൽ സ​​മ​​ദ് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ക്കു​​ന്നു​​ണ്ട്. ന​​ർ​​സാ​​രി, ദും​​ഗ​​ൽ എ​​ന്നി​​വ​​രും ഒ​​പ്പ​​മു​​ണ്ട്. കി​​സി​​റ്റോ​​യും പെ​​കൂ​​സ​​ണും പ​​ല​​പ്പോ​​ഴും നി​​രാ​​ശ​​രാ​​ക്കു​​ന്നു. ക്ര​​മാ​​ര​​വി​​ച്ച് പ്ര​​തി​​രോ​​ധ​​വു​​മാ​​യി ഇ​​ട​​ചേ​​ർ​​ന്നു നി​​ൽ​​ക്കു​​മ്പോ​​ൾ അ​​നു​​ഭ​​വ സ​​മ്പ​​ത്തു​​ള്ള താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വം മ​​ധ്യ​​നി​​ര​​യി​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്നു. സ​​ക്കീ​​റി​​നാ​​ണെ​​ങ്കി​​ൽ മി​​ക​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച​​തു​​മി​​ല്ല.

ഗോ​​ളി​​ലേ​​ക്കു തു​​റ​​ക്കു​​ന്ന പാ​​സു​​ക​​ൾ ന​​ൽ​​കാ​​ൻ പ്രാ​​പ്ത​​മ​​ല്ല മ​​ധ്യ​​നി​​ര. വി​​നീ​​തി​​ന്‍റെ സാ​​ന്നി​​ധ്യ​​വും കാ​​ര്യ​​മാ​​യ ഗു​​ണം ചെ​​യ്യു​​ന്നി​​ല്ല. ജി​​ങ്ക​​നും പെ​​സി​​ച്ചും കാ​​ലി​​യും അ​​ന​​സും പോ​​ലു​​ള്ള പ്ര​​തി​​ഭാ​​ധ​​ന​​ർ നി​​റ​​ഞ്ഞ പ്ര​​തി​​രോ​​ധ നി​​ര​​യും ആ​​ടി​​യു​​ല​​യു​​ന്നു. മു​​ന്നേ​​റ്റ​​ത്തി​​ൽ പൊ​​പ്ലാ​​റ്റ്നി​​ക്കി​​നും സ്റ്റൊ​​യാ​​നോ​​വി​​ച്ചും പ​​ന്തു കി​​ട്ടാ​​തെ ഉ​​ഴ​​ലു​​ന്നു​​ണ്ട്. കി​​ട്ടു​​ന്ന അ​​വ​​സ​​രം കൃ​​ത്യ​​മാ​​യി വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ലും പ​​രാ​​ജ​​യം. മു​​ന്നി​​ട്ടു​​നി​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​പോ​​ലും അ​​വ​​സാ​​ന​​നി​​മി​​ഷം ഗോ​​ൾ വ​​ഴ​​ങ്ങി തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങു​​ന്ന ടീ​​മെ​​ന്ന ചീ​​ത്ത​​പ്പേ​​രും ബ്ലാ​​സ്റ്റേ​​ഴ്സി​​നു സ്വ​​ന്ത​​മാ​​ണ്. 

അ​​തേ​​സ​​മ​​യം, എ​​തി​​രാ​​ളി​​ക​​ൾ ശ​​ക്ത​​രാ​​ണ്. 10 ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് 15 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ജം​​ഷ​​ഡ്പു​​ർ. മൂ​​ന്ന് ജ​​യം, ആ​​റ് സ​​മ​​നി​​ല​​യും നേ​​ടി​​യ ടീം ​​പു​​നെ​​ക്കെ​​തി​​രെ മാ​​ത്ര​​മാ​​ണ് തോ​​റ്റ​​ത്. 18 ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ 12 എ​​ണ്ണം വ​​ഴ​​ങ്ങി. മൂ​​ന്ന് ഗോ​​ളു​​ക​​ള്‍ നേ​​ടി​​യ സ്പാ​​നി​​ഷ് താ​​രം സെ​​ര്‍ജി​​യോ സി​​ഡോ​​ന്‍ഷ, ഇ​​ന്ത്യ​​ന്‍ താ​​രം മൈ​​ക്ക​​ല്‍ സൂ​​സൈ​​രാ​​ജ് എ​​ന്നി​​വ​​രാ​​ണ് ടോ​​പ് സ്‌​​കോ​​റ​​ര്‍മാ​​ര്‍. ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച​​താ​​രം ടിം ​​കാ​​ഹി​​ലി​​ന്‍റെ സാ​​ന്നി​​ധ്യം ടീ​​മി​​ന്‍റെ ശ​​ക്തി വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.


വാർത്തകൾ

Sign up for Newsletter



top