ISL-2018-219
16
December 2018 - 5:19 am IST
Flash News
Archives

Analysis

mutual-funds

എ​ങ്ങ​നെ പ​ണം മ്യൂ​ച്ച​ലി​ല്‍ ഫണ്ടിൽ ഇ​ട​ണം

Published:04 December 2018

# സ്വ​ന്തം ലേ​ഖി​ക

​നല്ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള, വി​ശ്വാ​സ്യ യോ​ഗ്യ​മാ​യ ഫ​ണ്ടു ഹൗ​സു​ക​ളി​ല്‍ നി​ന്നു​ള്ള ഫ​ണ്ടു​ക​ളാ​യി​രി​ക്ക​ണം തെ​ര​ഞ്ഞെ​ടു​ത്തേ​ണ്ട​ത്. ബെ​ഞ്ച് മാ​ര്‍ക്കു​മാ​യും മ​റ്റു സ​മാ​ന​ഫ​ണ്ടു​ക​ളു​മാ​യും താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ മി​ക​ച്ചു നി​ല്‍ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം. മു​ന്‍കാ​ല പ്ര​ക​ട​നം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ക​രു​ത് ഫ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ്. 

മ്യൂ​ച്വ​ല്‍ഫ​ണ്ടി​ല്‍ എ​ങ്ങ​നെ​യാ​ണ് ന​ല്ലൊ​രു പോ​ര്‍ട്ട്ഫോ​ളി​യോ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന​ത് നി​ക്ഷേ​പ​ക​രു​ടെ എ​ല്ലാ സാ​ധാ​ര​ണ സം​ശ​യ​മാ​ണി​ത്. സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​മു​ഖ അ​ന​ലി​സ്റ്റു​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ല്‍കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഈ ​ല​ക്കം ധ​ന്‍ഗു​രു പ​ങ്കു​വ​യ്ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​ന്‍ ത​ന്‍റെ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ളെ കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്. അ​താ​യ​ത് എ​പ്പോ​ഴാ​ണ് പ​ണം ആ​വ​ശ്യ​മാ​യി വ​രി​ക, എ​ത്ര കാ​ലം നി​ക്ഷേ​പം ന​ട​ത്താ​നാ​കും എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്ക​ണം. അ​തി​ലേ​ക്ക് എ​ത്തി​യാ​ല്‍ മ്യൂ​ച്വ​ല്‍ഫ​ണ്ട് പോ​ര്‍ട്ട്ഫോ​ളി​യോ​യ്ക്ക് രൂ​പം കൊ​ടു​ക്കാം. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ 65 ശ​ത​മാ​നം ഇ​ക്വി​റ്റി​യും 45 ശ​ത​മാ​നം ഡെ​റ്റു​മാ​ണ് ന​ല്ലൊ​രു പോ​ര്‍ട്ട്ഫോ​ളി​യോ​യാ​യി വി​ല​യി​രു​ത്തു​ന്ന​ത്. ഓ​രോ​രു​ത്ത​രു​ടേ​യും റി​സ്ക് എ​ടു​ക്കാ​നു​ള്ള ശേ​ഷി​ക്ക​നു​സ​രി​ച്ച് ഈ ​അ​നു​പാ​ത​ത്തി​ല്‍ മാ​റ്റം വ​രു​ത്താം.

സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് നി​ക്ഷേ​പ​ങ്ങ​ള്‍ മാ​നെ​ജ് ചെ​യ്യാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍ഗം ഓ​രോ സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക​മാ​യി പോ​ര്‍ട്ട്ഫോ​ളി​യോ രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് റി​ട്ട​യ​ര്‍മെി​ന് ഒ​രു പോ​ര്‍ട്ട്ഫോ​ളി​യോ, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​രു പോ​ര്‍ട്ട്ഫോ​ളി​യോ എ​ന്നി​ങ്ങ​നെ. അ​തി​നാ​ണ് ആ​ദ്യം സൂ​ചി​പ്പി​ച്ച സാ​മ്പ​ത്തി​ക ധാ​ര​ണ​യി​ല്‍ ഒ​രോ​രു​ത്ത​രും എ​ത്തു​ന്ന​ത്. ഒ​രു ഉ​ദാ​ഹ​ര​ണം എ​ടു​ത്താ​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വീ​ടു വാ​ങ്ങാ​ന്‍ ഡൗ​ണ്‍പേ​മെ​ന്‍റ് ന​ല്‍കാ​ന്‍ 15 ല​ക്ഷം രൂ​പ വേ​ണം എ​ന്ന് തീ​രു​മാ​നി​ച്ച​ല്‍ ഏ​തു നി​ക്ഷേ​പ​മാ​ണ് നി​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മെ​ന്ന് എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​കും. ഇ​തി​ല്‍ നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ വി​പ​ണി വി​ദ​ഗ​ധ​ര്‍ ഉ​ണ്ടാ​കും. 

ഫ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള, വി​ശ്വാ​സ്യ യോ​ഗ്യ​മാ​യ ഫ​ണ്ടു ഹൗ​സു​ക​ളി​ല്‍ നി​ന്നു​ള്ള ഫ​ണ്ടു​ക​ളാ​യി​രി​ക്ക​ണം തെ​ര​ഞ്ഞെ​ടു​ത്തേ​ണ്ട​ത്. ബെ​ഞ്ച് മാ​ര്‍ക്കു​മാ​യും മ​റ്റു സ​മാ​ന​ഫ​ണ്ടു​ക​ളു​മാ​യും താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ മി​ക​ച്ചു നി​ല്‍ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം. മു​ന്‍കാ​ല പ്ര​ക​ട​നം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ക​രു​ത് ഫ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ന്നാ​ല്‍ നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ മ്യൂ​ച്വ​ല്‍ഫ​ണ്ട് നി​ക്ഷേ​പം ബു​ദ്ധി​യ​ല്ല ന്നു​ള്ള​താ​ണ് പൊ​തു​വേ വ​രു​ന്ന കാ​ഴ്ച്ച​പ്പാ​ട്. വി​പ​ണി​യി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍ക്കു​മ്പോ​ള്‍ എ​പ്പോ​ഴും ലാ​ര്‍ജ് കാ​പ് ഫ​ണ്ടു​ക​ളാ​ണ് അ​നു​യോ​ജ്യം. മൂ​ന്നോ നാ​ലോ ത​വ​ണ​യാ​യി ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​ത്. നേ​ര​ത്തെ​യാ​ണ് നി​ക്ഷേ​പം തു​ട​ങ്ങു​ന്ന​തെ​ങ്കി​ല്‍ ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്താ​ന്‍ എ​സ്ഐ​പി​യി​ലൂ​ടെ നി​ക്ഷേ​പി​ക്കാ​നാ​കും. വ്യ​ത്യ​സ്ത​മാ​യ മാ​ര്‍ക്ക​റ്റ് സൈ​ക്കി​ളു​ക​ളി​ലും സ്ഥി​ര​മാ​യ റി​ട്ടേ​ണ്‍ ന​ല്‍കാ​ന്‍ സാ​ധി​ച്ചി​ട്ടു​ള്ള ഫ​ണ്ടു​ക​ളാ​യി​രി​ക്കും എ​പ്പോ​ഴും ന​ല്ല​ത്.

 ഫ​ണ്ടു തീ​രു​മാ​നി​ക്കും മു​മ്പ് ഫ​ണ്ടി​നെ ആ​ഴ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്യ​ണം. എ​പ്പോ​ഴും ന​ല്ലൊ​രു ഫി​നാ​ന്‍ഷ്യ​ല്‍ അ​ഡ്വൈ​സ​റു​ടെ സ​ഹാ​യം തേ​ടു​ന്ന​താ​ണ് പോ​ര്‍ട്ട്ഫോ​ളി​യോ രൂ​പ​പ്പെ​ടു​ത്താ​ന്‍ ഏ​റ്റ​വും ന​ല്ല​ത്. മി​ക്ക നി​ക്ഷേ​പ​ക​രും ധാ​രാ​ളം ഫ​ണ്ടു​ക​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണം കൃ​ത്യ​മാ​യ ഫി​നാ​ന്‍ഷ്യ​ല്‍ പ്ലാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. അ​തി​നാ​ല്‍ പ​ണം മു​ട​ക്കും മു​ന്‍പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍ത്തു​വ​യ്ക്ക​ണം.
 


വാർത്തകൾ

Sign up for Newsletter



top