20
April 2018 - 12:09 pm IST
Flash News
Archives

Crime

വരാപ്പുഴ കസ്റ്റഡി മരണം: സിഐയക്കെതിരേ നടപടി, എസ്ഐയും പ്രതിയാകും

വരാപ്പുഴ കസ്റ്റഡി മരണം: സിഐയക്കെതിരേ നടപടി, എസ്ഐയും പ്രതിയാകും

Published:12 April 2018

സംഭവത്തിൽ സി​ഐയായ ക്രി​സ്പി​ന്‍ സാമിന്‍റെ ഭാഗത്തു നിന്നും ഗു​രു​ത​ര വീ​ഴ്ച്ചയുണ്ടാ​യെ​ന്ന് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ന​ട​പ​ടി.

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വദേശി ശ്രീജിത്ത് പൊലീസ് ക​സ്റ്റ​ഡിയിൽ മരിച്ച സംഭവത്തിൽ നാ​ലു പൊലീ​സ് ഉദ്യേഗസ്ഥർക്കു കൂടി വകുപ്പുതല ശിക്ഷാനടപടി. കസ്റ്റഡി മരണത്തിലെ അന്വേഷണത്തിന്‍റെ ഭാഗമായി പ​റ​വൂ​ര്‍ സർക്കിൾ സി​ഐ ക്രി​സ്പി​ന്‍ സാം, വ​രാ​പ്പു​ഴ എ​സ്ഐ ദീ​പ​ക്, ഗ്രേ​ഡ് എ​എ​സ്ഐ സു​ധീ​ർ‌, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് ബേ​ബി എ​ന്നി​വ​രെ​യാ​ണ് സർവീസിൽ നിന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ശം പെ​രു​മാ​റ്റം, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

സംഭവത്തിൽ സി​ഐയായ ക്രി​സ്പി​ന്‍ സാമിന്‍റെ ഭാഗത്തു നിന്നും ഗു​രു​ത​ര വീ​ഴ്ച്ചയുണ്ടാ​യെ​ന്ന് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ന​ട​പ​ടി. പ്ര​തി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ സി​ഐ​ക്ക് വീ​ഴ്ച്ച പ​റ്റി​യെ​ന്നും ഐജിയുടെ റി​പ്പോ​ര്‍​ട്ടിൽ പരാമർശമുണ്ടായിരുന്നു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter