ISL-2018-219
16
December 2018 - 4:15 am IST
Flash News
Archives

Troll

sobha-surendran-troll

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ ശോഭ സുരേന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

Published:04 December 2018

ജനം ടിവിയെയും ചിലർ ട്രോളുന്നുണ്ട്. 25000രൂപയും പ്രശസ്തിപത്രവും കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ എന്നായിരുന്നു മറ്റൊരു ട്രോൾ

കൊച്ചി: ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷവിമർശനങ്ങളോടെയാണ് ഹൈക്കോടതി തള്ളിയത്. 25,000 രൂപ പിഴ അടക്കണമെന്നു കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ശോഭയെക്കുറിച്ചുള്ള ട്രോളുകൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു തുടങ്ങിയത്.

 മുതലും പലിശയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജ‌ഡ്‌ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.  സ്വാമിയേ ശരണമയ്യപ്പ.എന്നായിരുന്നു അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഹൈക്കോടതിയിലേക്ക് നാമജപ ഘോഷയാത്രയുണ്ടോ ആവോ എന്നും പലരും ചോദിക്കുന്നതും കാണാം. 

സാക്ഷാല്‍ അയ്യപ്പന്‍ ബിജെപിക്കാര്‍ക്കെതിരാണ്. അതുകൊണ്ടല്ലേ അവര്‍ പിണറായി വിജയനെ കാണുന്നിടത്തൊക്കെ സ്വാമിയേ അയ്യപ്പോ എന്ന് വിളിക്കുന്നതെന്നു ട്രോളിയിട്ടുണ്ട്. ഇതിപ്പം മര്യാദയ്ക്ക് ശബരിമലയില്‍ കാണിക്ക ഇട്ടിരുന്നെങ്കില്‍ കഴകകാരുടെയും പോറ്റിമാരുടെയും പട്ടിണി മാറുമായിരുന്നു…അയ്യപ്പന് സന്തോഷവും ആകുമായിരുന്നു. കോടതിയില്‍ ആയത് കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ട് പോകുമല്ലോ സ്വാമിക്ക് സര്‍ക്കാരിനോടുള്ള ഇഷ്ടം നോക്കിയേ.

ജനം ടിവിയെയും ചിലർ ട്രോളുന്നുണ്ട്. 25000രൂപയും പ്രശസ്തിപത്രവും കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ എന്നായിരുന്നു മറ്റൊരു ട്രോൾ. 


വാർത്തകൾ

Sign up for Newsletter



top