ISL-2018-219
16
December 2018 - 5:16 am IST
Flash News
Archives

Special

adalia-rose

അദാലിയയെന്ന കുഞ്ഞു പനിനീർപ്പൂവ്

Published:04 December 2018

ഇത്രയേറെ പ്രത്യേകതകളുള്ള അദാലിയെ കാണാൻ സാധാരണ കുട്ടികളെപ്പോലെയല്ല. വളരെപ്പെട്ടെന്നു പ്രായം ചെല്ലുന്ന പ്രോ ജെറിയയെന്ന അസുഖമാണവൾക്ക്. അമിതാഭ്ബച്ചൻ "പാ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിനും ഇതേ അസുഖമായിരുന്നു. അമെരിക്കയിലെ റയാൻ നദാലിയ ദമ്പതികൾക്ക് 2006ൽ ജനിച്ച കുട്ടിയാണ് അദാലിയ.

പതിനൊന്നു വയസു പ്രായമുള്ള പെൺകുട്ടി, അദാലിയ റോസ്. അവൾ ചിരിക്കുന്നതും തമാശ പങ്കുവെക്കുന്നതുമെല്ലാം യൂട്യൂബിൽ ലക്ഷക്കണക്കിനാളുകളാണ് ആസ്വദിക്കുന്നത്. അവളുടെ നിഷ്കളങ്കമായ മുഖത്തു വിരിയുന്ന പുഞ്ചിരി പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. അവൾ ലോകത്തിനു നൽകുന്ന സന്ദേശങ്ങൾ ഏതു വാഗ്മിയേക്കാളും അർഥവത്തായതാണ്.

ഇത്രയേറെ പ്രത്യേകതകളുള്ള അദാലിയെ കാണാൻ സാധാരണ കുട്ടികളെപ്പോലെയല്ല. വളരെപ്പെട്ടെന്നു പ്രായം ചെല്ലുന്ന പ്രോ ജെറിയയെന്ന അസുഖമാണവൾക്ക്. അമിതാഭ്ബച്ചൻ "പാ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിനും ഇതേ അസുഖമായിരുന്നു. അമെരിക്കയിലെ റയാൻ നദാലിയ ദമ്പതികൾക്ക് 2006ൽ ജനിച്ച കുട്ടിയാണ് അദാലിയ. അവളിലെ അസുഖം തിരിച്ചറിഞ്ഞ മാതാപിതാക്കൾ  അവളെ വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ അനുവദിച്ചില്ല അവളിലെ കഴിവുകളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്നു.

 

മനസു തുറന്നു ചിരിക്കാനും ആടാനും പാടാനുമെല്ലാം അവൾക്ക് അവസരമൊരുക്കി കൊടുത്തു. അത്തരം അവസരങ്ങളിലൂടെ അദാലിയ ഇന്‍റർനെറ്റിലെ സൂപ്പർ താരമായി മാറിക്കഴിഞ്ഞു. ട്വിറ്ററിൽ 370000 പേരാണ് അദാലിയയെ ഫോളോ ചെയ്യുന്നത്. ഫെയ്സ്ബുക്കിൽ 6 മില്യണിലധികം ആരാധകരാണുള്ളത്.

 

സമൂഹ മാധ്യമങ്ങൾ വഴി സമാഹരിക്കുന്ന തുക പ്രോജെറിയ ബാധിച്ച കുട്ടികളുടെ ചികിൽസാ ചെലവിലേക്കാണ് സംഭാവന ചെയ്യുന്നത്. ഈ അസുഖം ബാധിച്ച കുട്ടികളുടെ ശരാശരി ആയുസ് 13 വയസാണ്. ലോകത്തിനു മുഴുവൻ സന്തോഷം നൽകുന്ന അദാലിയയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന വിശ്വാസിത്തിലാണ്  ആരാധകർ. 


വാർത്തകൾ

Sign up for Newsletter



top