ISL-2018-219
10
December 2018 - 6:31 pm IST
Flash News
Archives

Travel

അവധിക്കാലം അടിച്ചുപൊളിക്കാൻ ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ വാട്ടര്‍ സൈക്കിളിങും കയാക്കിങും തയ്യാറായി

Published:12 April 2018

വാട്ടര്‍ സൈക്കിളിങ്ങിനു അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.

അരമണിക്കൂര്‍ നേരത്തെ കയാക്കിങിന് 150 രൂപയാവും ടിക്കറ്റ് നിരക്ക്.

കൊച്ചി: അവധിക്കാലത്തെ വിരസതയകറ്റാൻ മത്സ്യഫെഡിന്‍റെ ഞാറയ്ക്കല്‍ ഫിഷ് ഫാമിലെ ജല വിനോദ സഞ്ചാര കേന്ദ്രത്തില്‍ വാട്ടര്‍ സൈക്കിൾ തയാറായി. വിദേശ ടൂറിസം മേഖലയില്‍ ജനപ്രിയമായ വാട്ടര്‍ സൈക്കിള്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജല വിനോദ സഞ്ചാര കേന്ദ്രത്തില്‍ അവതരിപ്പിക്കുന്നത്. വാട്ടര്‍ സൈക്കിളിങ്ങും കയാക്കിങും ഏപ്രില്‍ 14നു രാവിലെ 11.30നു മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും. 

വാട്ടര്‍ സൈക്കിളിങ്ങിനു അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിഷു ദിനമായ ഏപ്രില്‍ 15നു മാത്രം പ്രത്യേക ഇളവായി ടിക്കറ്റ് നിരക്ക് 100 രൂപയായിരിക്കും. അതേസമയം, അരമണിക്കൂര്‍ നേരത്തെ കയാക്കിങിന് 150 രൂപയാണ് ടിക്കറ്റ് നിരക്ക്.

സൈക്കിള്‍ മാതൃകയിലുളളളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും  ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനു അനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ടോപ്പ് കവര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഷിപ്പ് മെക്കാനിക്കായ ഉദയംപേരൂര്‍ സ്വദേശി വെന്‍സി ആന്‍റണിയുടെയും, മത്സ്യഫെഡിന്‍റേയും സംയുക്ത സംരംഭമാണിത്. വാട്ടര്‍ സൈക്കിളിന്‍റെ സാങ്കേതിക വിദ്യ പരിശോധിച്ച് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ്. സിഫ്റ്റിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും, നേവല്‍ ആര്‍ക്കിടെക്റ്റുമായ ഡോ.എം.വി. ബൈജുവാണ് സംരംഭത്തിനുവേണ്ട സാങ്കേതിക സഹായം നൽകിയത്. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണം. ഫാമില്‍ ഒരു ലൈഫ് ഗാര്‍ഡിന്‍റെ സേവനവുമുണ്ട്.


വാർത്തകൾ

Sign up for Newsletter



top