ISL-2018-219
16
December 2018 - 4:32 am IST
Flash News
Archives

Wellness

dandruff

താരനെ പടിക്കു പുറത്തു നിർത്താം

Published:04 December 2018

മുടിക്ക് നിറം കൂട്ടാൻ ഉപയോഗിക്കുന്ന ജെല്ലുകളും സ്പ്രേകളും മുടിയുടെ സ്വാഭാവികതയെ നശിപ്പിക്കും. അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കുക. 

മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് താരൻ. താരൻ എങ്ങനെയകറ്റാമെന്ന ചിന്തിക്കുന്നവർ ഇപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 

  • താരന്‍റെ പ്രശ്നമുള്ളവർ ഷാംപൂവും കണ്ടീഷണറും പതിവായി ഉപയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കുന്നതാകും തലയോട്ടിക്ക് നല്ലത്. 
  • മുടിക്ക് നിറം കൂട്ടാൻ ഉപയോഗിക്കുന്ന ജെല്ലുകളും സ്പ്രേകളും മുടിയുടെ സ്വാഭാവികതയെ നശിപ്പിക്കും. അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കുക. 
  • അമിതമായ താരനുണ്ടെങ്കിൽ ഡോക്‌ടറെ കാണാൻ മടിക്കരുത്. ഡോക്റ്റർ നൽകുന്ന താരനെതിരെയുള്ള മരുന്നുകൾ ഉപയോഗിക്കാം. 
  • വ്യായാമം പതിവാക്കുക. സന്തുലിത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.‌
  • സമ്മർദം കുറയ്ക്കാനുള്ള വ്യായാമങ്ങൾ ശീലമാക്കുക. ശാരീരകമായി മികച്ച ആരോഗ്യം പ്രദാനം ചെയ്യാൻ ഇതിനാകും. 

വാർത്തകൾ

Sign up for Newsletter



top