ISL-2018-219
16
December 2018 - 5:05 am IST
Flash News
Archives

Kannur-International-Airport-Inauguration

ക​ണ്ണൂ​ര്‍ ഒ​രു​ങ്ങി, ടേക്ക്ഓ​ഫി​ന് നാ​ലു​നാ​ള്‍

Published:05 December 2018

ദീ​പം തെ​ളി​യി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫു​ല്‍ പ​ട്ടേ​ലും ഏ​പ്ര​ണി​ല്‍ ആ​ദ്യ​ത്തെ ഫ്ളൈ​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍ന്ന് മെ​യി​ന്‍ സ്റ്റേ​ജി​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. അ​ബു​ദാ​ബി ഫ്ളൈ​റ്റ് വൈ​കി​ട്ട് ഏ​ഴി​നാ​ണ് ആ​ദ്യ ദി​വ​സം തി​രി​ച്ചെ​ത്തു​ന്ന​ത്.

ക​ണ്ണൂ​ര്‍: വി​ക​സ​ന പ്ര​തീ​ക്ഷ​യു​ടെ ചി​റ​കു​ക​ള്‍ പാ​കി​യ ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി.  9 ന് ​രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി പ്ര​ഫു​ല്‍ പ​ട്ടേ​ലും ചേ​ര്‍ന്ന് ദീ​പം തെ​ളി​യി​ക്കു​ന്ന​തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ക്ക് തു​ട​ക്ക​മാ​വു​ന്ന​ത്.  രാ​വി​ലെ 8ന് ​ക​ലാ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. 9 മ​ണി​ക്ക് മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ളി​കൊ​ട്ട് തു​ട​ങ്ങും. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് അ​ബു​ദാ​ബി ഫ്ളൈ​റ്റാ​ണ് ആ​ദ്യ​യാ​ത്രാ​വി​മാ​നം. യാ​ത്രി​ക​ര്‍ രാ​വി​ലെ 7ന് ​ത​ന്നെ എ​ത്തും. ചെ​ക്ക് ഇ​ന്‍ ചെ​യ്തു​കൊ​ണ്ടാ​ണ് തു​ട​ക്കം. 

 ദീ​പം തെ​ളി​യി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫു​ല്‍ പ​ട്ടേ​ലും ഏ​പ്ര​ണി​ല്‍ ആ​ദ്യ​ത്തെ ഫ്ളൈ​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍ന്ന് മെ​യി​ന്‍ സ്റ്റേ​ജി​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. അ​ബു​ദാ​ബി ഫ്ളൈ​റ്റ് വൈ​കി​ട്ട് ഏ​ഴി​നാ​ണ് ആ​ദ്യ ദി​വ​സം തി​രി​ച്ചെ​ത്തു​ന്ന​ത്. തു​ട​ര്‍ന്നു​ള്ള ദി​ന​ങ്ങ​ളി​ല്‍ 9 മ​ണി​ക്ക് യാ​ത്ര​തി​രി​ച്ച് രാ​ത്രി 8.20ന് ​തി​രി​ച്ചെ​ത്തു​ന്ന​താ​ണ് ഷെ​ഡ്യൂ​ള്‍. 

ദി​നം​പ്ര​തി പ​ന്ത്ര​ണ്ട് വി​മാ​ന​ങ്ങ​ളെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍വീ​സ് ന​ട​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് ദോ​ഹ, ഷാ​ര്‍ജ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍വീ​സ് ന​ട​ത്തും. ഗോ​എ​യ​റി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ബു​ദാ​ബി, ദ​മാം, മ​സ്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​വൈ​റ്റ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ പ​ദ്ധ​തി​യു​ണ്ട്.  

ആ​ഭ്യ​ന്ത​ര സ​ര്‍വീ​സ്

ആ​ഭ്യ​ന്ത​ര സ​ര്‍വീ​സു​ക​ൾ ഡി​സം​ബ​റി​ല്‍ ത​ന്നെ ആ​രം​ഭി​ക്കും. ഗോ ​എ​യ​ര്‍, ഇ​ന്‍ഡി​ഗോ എ​ന്നീ വി​മാ​ന ക​മ്പ​നി​ക​ളാ​ണ് ആ​ഭ്യ​ന്ത​ര സ​ര്‍വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഗോ​എ​യ​ര്‍ ബാം​ഗ്ലൂ​ര്‍, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഗോ​വ തു​ട​ങ്ങി​യ ആ​ഭ്യ​ന്ത​ര സ​ര്‍വീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തു​ക. ഇ​ന്‍ഡി​ഗോ​യു​ടെ സ​ർ​വീ​സു​ക​ള്‍ ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങും. ബം​ഗ​ളൂ​രു, ഗോ​വ, ഹൂ​ബ്ലി, തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍വീ​സു​ണ്ടാ​കും. 

ഓ​ഹ​രി ഉ​ട​മ​ക​ള്‍

നി​ല​വി​ല്‍ 6700 ലേ​റെ ഓ​ഹ​രി ഉ​ട​മ​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം 35 ശ​ത​മാ​ന​മാ​ണ്. ഭാ​ര​ത് പെ​ട്രോ​ളി​യം, എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി എ​ന്നി​വ​രും ഷെ​യ​ര്‍ഹോ​ള്‍ഡ​ര്‍മാ​രാ​ണ്. കൊ​ച്ചി എ​യ​ര്‍പോ​ര്‍ട്ടി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ഓ​ഹ​രി​ഘ​ട​ന. 

മി​ക​ച്ച റ​ണ്‍വേ

റ​ണ്‍വേ​യ്ക്ക് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന് അ​നു​സൃ​ത​മാ​യ അ​പ്രോ​ച്ച് ലൈ​റ്റു​ക​ള്‍. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റ റ​ണ്‍വേ​യ്ക്ക് വി​മാ​ന​ങ്ങ​ള്‍ ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ഇ​രു​വ​ശ​ത്തു നി​ന്നും റ​ണ്‍വേ ക​ണ്ട് ഇ​റ​ങ്ങാ​വു​ന്ന കാ​റ്റ​ഗ​റി വ​ണ്‍ എ​ന്ന ലൈ​റ്റി​ങ് സം​വി​ധാ​ന​മാ​ണു​ള്ള​തെ​ന്ന് കി​യാ​ല്‍ എം ​ഡി പ​റ​ഞ്ഞു. 

അ​പ​ക​ട​സാ​ധ്യ​ത തീ​രെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 3050 മീ​റ്റ​റു​ള്ള റ​ണ്‍വേ 4000 മീ​റ്റ​റാ​ക്കു​ന്ന​തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഭാ​വി​യി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് റി​പ്പ​യ​റി​ങ്ങി​നു​ള്ള (മെ​യി​ന്‍റ​ന​ന്‍സ് റി​പ്പ​യ​ര്‍ ഓ​വ​റോ​ള്‍) സം​വി​ധാ​ന​വും കി​യാ​ല്‍ സ​ജ്ജ​മാ​ക്കും. ക​സ്റ്റം​സ് ഡി​സം​ബ​ര്‍ ഒ​ന്നി​ന് സ​ജ്ജ​മാ​കും. എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് 9ന് ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി താ​ല്‍ക്കാ​ലി​ക​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഡി​സം​ബ​ര്‍ 9 ന് ​ത​ന്നെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. 


വാർത്തകൾ

Sign up for Newsletter



top