ISL-2018-219
16
December 2018 - 5:18 am IST
Flash News
Archives

Football

kerala-blasters-fc-vs-jamshadpur-fc-match-drawn-isl-2018-19-kochi

തീ​രാ​ത്ത സ​മ​നി​ല​ക്ക​ളി

Published:04 December 2018

# സൂ​ര​ജ് സ​ജി

65ാം മി​നി​റ്റി​ല്‍ ധീ​ര​ജ് സി​ങ് ബോ​ക്‌​സി​ല്‍ ടിം ​കാ​ഹി​ലി​നെ വീ​ഴ്ത്തി​യ​തി​നു റ​ഫ​റി വി​ധി​ച്ച പെ​നാ​ല്‍റ്റി ബാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്ര​തി​രോ​ധ​ങ്ങ​ള്‍ക്കു​മേ​ലു​ള്ള ഇ​ടി​മി​ന്ന​ലാ​യി. കി​ക്കെ​ടു​ത്ത കാ​ര്‍ലോ​സ് കാ​ല്‍വോ​ക്കു ല​ക്ഷ്യം തെ​റ്റി​യി​ല്ല. ജം​ഷ​ദ്പു​ർ  ഒ​രു ഗോ​ളി​നു മു​ന്നി​ല്‍. എ​ന്നാ​ല്‍ 77ാം മി​നി​റ്റി​ല്‍ സെ​മി​ൻ​ല​ൻ ദം​ഗ​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സിനായി ഗോ​ള്‍ മ​ട​ക്കി

കൊ​ച്ചി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ലെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ അ​നി​വാ​ര്യ​മാ​യ ജ​യം കൈ​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്‌​സ്. സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ആ​ളും ആ​ര​വ​ങ്ങ​ളും ഒ​ഴി​ഞ്ഞ ഗ്യാ​ല​റി, പ​തി​വി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം എ​ന്നി​ട്ടും ജം​ഷ​ദ്പു​ർ എ​ഫ്സി​യോ​ട് സ​മ​നി​ല​യി​ല്‍ കു​രു​ങ്ങാ​നാ​യി​രു​ന്നു ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് വി​ധി (1-1). സ്ഥി​രം നീ​ക്കങ്ങ​ളി​ല്‍ നി​ന്ന് വി​പ​രീ​ത​മാ​യാ​ണ് ബാ​സ്റ്റേ​ഴ്‌​സ് ക​ള​ത്തി​ലി​റ​ങ്ങി​യ​തെ​ങ്കി​ലും കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ മ​റ​ന്ന​തോ​ടെ ഇ​ത് ആ​റാം സ​മ​നി​ല. ഇ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി.

65ാം മി​നി​റ്റി​ല്‍ ധീ​ര​ജ് സി​ങ് ബോ​ക്‌​സി​ല്‍ ടിം ​കാ​ഹി​ലി​നെ വീ​ഴ്ത്തി​യ​തി​നു റ​ഫ​റി വി​ധി​ച്ച പെ​നാ​ല്‍റ്റി ബാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്ര​തി​രോ​ധ​ങ്ങ​ള്‍ക്കു​മേ​ലു​ള്ള ഇ​ടി​മി​ന്ന​ലാ​യി. കി​ക്കെ​ടു​ത്ത കാ​ര്‍ലോ​സ് കാ​ല്‍വോ​ക്കു ല​ക്ഷ്യം തെ​റ്റി​യി​ല്ല. ജം​ഷ​ദ്പു​ർ  ഒ​രു ഗോ​ളി​നു മു​ന്നി​ല്‍. എ​ന്നാ​ല്‍ 77ാം മി​നി​റ്റി​ല്‍ സെ​മി​ൻ​ല​ൻ ദം​ഗ​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സിനായി ഗോ​ള്‍ മ​ട​ക്കി​.

പ​തി​വു​പോ​ലെ ആ​ദ്യ മി​നി​റ്റി​ല്‍ ത​ന്നെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മു​ന്നേ​റ്റം. ഏ​ഴാം മി​നി​റ്റി​ല്‍ മി​ക​ച്ച അ​വ​സ​ര​വും ല​ഭി​ച്ചു. സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ് ബോ​ക്‌​സി​ലേ​ക്കു നീ​ട്ടി​യ പ​ന്ത് സ്റ്റൊ​യാ​നോ​വി​ച്ചി​ന്‍റെ കാ​ലി​ല്‍. മു​ന്നി​ല്‍ ഗോ​ളി മാ​ത്രം നി​ല്‍ക്കെ സ്റ്റൊ​യാ​നോ​വി​ച്ചിന്‍റെ ഷോ​ട്ട് പു​റ​ത്തേ​ക്കു​പാ​ഞ്ഞു. 12ാം മി​നി​റ്റി​ലും മി​ക​ച്ചൊ​രും ഗോ​ള​വ​സ​രം ബ്ലാ​സ്റ്റേ​ഴ്‌​സി​നു കി​ട്ടി. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു കി​ട്ടി​യ ഫ്രീ​കി​ക്കി​ല്‍ സ​ക്കീ​റെ​ടു​ത്ത ഷോ​ട്ട് പോ​സ്റ്റി​ല്‍ത​ട്ടി തെ​റി​ച്ചു. റീ​ബൗ​ണ്ട് മു​ത​ലാ​ക്കു​ന്ന​തി​ല്‍ ജി​ങ്കന്‍ പ​രാ​ജ​യ​പ്പെ​ട്ടു. 21ാം മി​നി​റ്റി​ല്‍ പ​രി​ക്കേ​റ്റ സൂ​സൈ​രാ​ജി​നു പ​ക​രം ജം​ഷ​ദ്പു​ർ ജെ​റി മാ​വി​ങ്താ​ങ​യെ ക​ള​ത്തി​ലെ​ത്തി​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സി​നു പി​ന്നാ​ലെ വീ​ണ്ടും അ​വ​സ​രം. മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നു ഒ​റ്റ​ക്കു മു​ന്നേ​റി​യ കി​സി​റ്റോ ബോ​ക്‌​സി​ലെ​ത്തി ഷോ​ട്ടെ​ടു​ത്തെ​ങ്കി​ലും ജം​ഷ​ദ്പു​ർ  പ്രതി​രോ​ധ​ത്തി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു. പ​ന്തെ​ത്തി​യ​ത് സ​ഹ​ലി​ന്‍റെ​കാ​ലി​ല്‍. സ​ഹ​ലെ​ടു​ത്ത ഷോ​ട്ട് ക്രോ​സ്ബാ​റി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു. 30ാം മി​നിറ്റി​ല്‍ ഹാ​ളി​ച​ര​ണ്‍ ന​ര്‍സാ​രി​യു​ടെ മി​ക​ച്ചൊ​രു ഷോ​ട്ട് നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ ഗോളിൽ നിന്നകന്നു. 33ാം മി​നി​റ്റി​ല്‍ ടിം ​കാ​ഹി​ലി​ന്‍റെ ഷോ​ട്ട് ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​ള്‍പോ​സ്റ്റി​നു വ​ള​രെ മാ​റി പു​റ​ത്തേ​ക്കു​പോ​യി. തൊ​ട്ട​ടു​ത്ത മി​നു​റ്റി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നു അ​വ​സ​രം. ഗോ​ളെ​ന്നു​റ​ച്ച ഷോ​ട്ട് ഗോ​ള്‍ലൈ​ന്‍ സേ​വി​ലൂ​ടെ എ​മേ​ഴ്‌​സ​ണ്‍ മൗ​റ ത​ട​ഞ്ഞി​ട്ടു. പ​ന്ത് കി​ട്ടി​യ ദും​ഗ​ലി​നാ​ക​ട്ടെ അ​വ​സ​രം വി​നി​യോ​ഗി​ക്കാ​നു​മാ​യി​ല്ല. 40ാം മി​നി​റ്റി​ല്‍ പ​രി​ക്കേ​റ്റ കി​സി​റ്റോ​ക്കു​പ​ക​രം പെ​ക്കൂ​സ​ണ്‍ ക​ള​ത്തി​ലെ​ത്തി. എ​ന്നാ​ല്‍ ക​ളി​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​ക്ര​മ​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ത്ത ജം​ഷ​ദ്പു​ർ ‍ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ല്‍ എ​തി​ര്‍ഗോ​ള്‍മു​ഖ​ത്തേ​ക്കു പാ​ഞ്ഞു​ക​യ​റി. എ​ന്നാ​ല്‍ ധീ​ര​ജ് സി​ങ് ര​ക്ഷ​ക​നാ​യ​തോ​ടെ ആ​ദ്യ പ​കു​തി ഗോ​ള്‍ര​ഹി​തം.

മൊ​ബാ​ഷി​റി​നു പ​ക​രം പ്ര​തീ​ക് ചൗ​ധ​രി​യെ ക​ള​ത്തി​ലെ​ത്തി​ച്ചാ​ണ് ജം​ഷ​ദ്പു​ർ ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​ത്. അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത് മു​ന്നേ​റാ​ന്‍ ജം​ഷ​ദ്പു​ർ  ശ്ര​മി​ക്കു​മ്പോ​ള്‍ പ​തി​വു അ​ല​സ​ത വെ​ടി​യാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് പ​ന്തു​ത​ട്ടി​യ​ത്. 51ാം മി​നു​റ്റി​ല്‍ ന​ര്‍സാ​രി​യെ മാ​റ്റി സി.​കെ വി​നീ​തി​ന്‍റെ ഡേ​വി​ഡ് ജെ​യിം​സ് ക​ള​ത്തി​ലി​റ​ക്കി. 58ാം മി​നു​റ്റി​ല്‍ കാ​ര്‍ലോ​സ് കാ​ല്‍വോ​യു​ടെ ഗോ​ളെ​ന്നു​റ​ച്ച കി​ടി​ല​ന്‍ ഷോ​ട്ട് മു​ന്നി​ല്‍ കു​ത്തി​യു​യ​ര്‍ന്നെ​ങ്കി​ലും ധീ​ര​ജ് സി​ങ് കൈ​യി​ലൊ​തു​ക്കി. അധികം വൈകാതെ ധീ​ര​ജ് സി​ങ് ബോ​ക്‌​സി​ല്‍ കാ​ഹി​ലി​നെ വീ​ഴ്ത്തി​യ​തി​നു റ​ഫ​റി പെ​നാ​ല്‍റ്റി വി​ധി​ച്ചു. കി​ക്കെ​ടു​ത്ത കാ​ര്‍ലോ​സ് കാ​ല്‍വോ​ക്കു ല​ക്ഷ്യം തെ​റ്റി​യി​ല്ല. ജം​ഷ​ദ്പു​ർ ഒ​രു ഗോ​ളി​നു മു​ന്നി​ല്‍. അ​വി​ടെ​നി​ന്നാ​ണ് തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. 76ാം മി​നിറ്റി​ല്‍ ഗോ​ളെ​ന്നു​റ​ച്ച ഷോ​ട്ട് റോ​ബി​ന്‍ ഗു​രു​ങ് ഗോ​ള്‍ ലൈ​ന്‍ സേ​വി​ലൂ​ടെ ര​ക്ഷ​പെ​ടു​ത്തി. 

ഒ​ടു​വി​ല്‍ 77ാം മി​നി​റ്റി​ല്‍ സ​മ​നി​ല ഗോ​ള്‍ പി​റ​ന്നു. ര​ക്ഷ​ക​നാ​യ​ത്  ദം​ഗ​ല്‍. മി​ക​ച്ച നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ ദം​ഗ​ല്‍ എ​ടു​ത്ത ഷോ​ട്ട് വ​ല​യി​ല്‍. 80ാം മി​നു​റ്റി​ല്‍ സ​ഹ​ലി​നു പ​ക​രം പൊ​പ്ലാ​റ്റ്‌​നി​ക്ക് ക​ള​ത്തി​ലി​റ​ങ്ങി. 85 മി​നു​റ്റി​ല്‍ പൊ​പ്ലാ​റ്റ്‌​നി​ക്കി​ന്‍റെ ഷോ​ട്ട് സു​ബ്ര​ത പാ​ല്‍ ര​ക്ഷ​പെ​ടു​ത്തി.  അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ ജ​യ​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും വാ​ശി​യോ​ടെ പൊ​രു​തി​യെ​ങ്കി​ലും പ്ര​തി​രോ​ധ​നി​ര​യും ഗോ​ള്‍കീ​പ്പ​ര്‍മാ​രും ര​ക്ഷ​ക​രാ​യി. ഗോ​ളെ​ന്നു​റ​ച്ച മ​രി​യോ ബ്ലാ​സ്‌​ക്കോ​യു​ടെ ഹെ​ഡ​ര്‍ ധീ​ര​ജ് സി​ങ് ഉ​യ​ര്‍ന്നു​പൊ​ങ്ങി സേ​വ് ചെ​യ്ത​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. നി​ല​വി​ല്‍ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്.
 


വാർത്തകൾ

Sign up for Newsletter



top