Cricket

ഐപിഎൽ: മുംബൈയ്ക്കെതിരേ ഹൈദരാബാദിനു നാടകീയ ജയം

ഐപിഎൽ: മുംബൈയ്ക്കെതിരേ ഹൈദരാബാദിനു നാടകീയ ജയം

Published:12 April 2018

28 പന്തിൽ 45 റൺസെടുത്ത ശിഖർ ധവാന്‍റേയും മധ്യനിരയിൽ പുറത്താകാതെ 32 റൺസെടുത്ത (25 പന്ത്) ദീപക് ഹൂഡയുടേയും പ്രകടനമാണ് ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത്.

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഹോം മത്സരത്തിലും സൺറൈസേഴ്സ് ഹൈദരാബാദിനു വിജയം. എതിരാളികളായ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം, അവസാന പന്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 28 പന്തിൽ 45 റൺസെടുത്ത ശിഖർ ധവാന്‍റേയും മധ്യനിരയിൽ പുറത്താകാതെ 32 റൺസെടുത്ത (25 പന്ത്) ദീപക് ഹൂഡയുടേയും പ്രകടനമാണ് ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത്. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്‍റെ ഈ സീസണിലെ രണ്ടാം പരാജയമാണിത്. 

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് സന്ദർശകരായ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 11ാം റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ മുംബൈയ്ക്ക്, പിന്നീടും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായാതാണ് വലിയ സ്കോർ നേടുന്നതിൽ നിന്നും തടയിട്ടത്. കീറൺ പൊള്ളാർഡ് (23 പന്തിൽ 28), സൂര്യ കുമാർ‌ യാദവ് (31 പന്തിൽ 28) എന്നിവരാണ് മുംബൈയുടെ ടോപ്സ്കോറർമാർ. സൺറൈസേഴ്സിനായി സന്ദീപ് ശർമ, ബില്ലി സ്റ്റാൻലേക്ക്, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റു വീതവും റാഷിദ് ഖാൻ, ഷാക്കിബ് അൽഹസൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മുംബൈ ഇന്ത്യൻസിന്‍റെ ഇന്നിംങ്സ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 147 റൺസിനു അവസാനിച്ചു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter