ISL-2018-219
16
December 2018 - 4:37 am IST
Flash News
Archives

Special

lion-hyenas.jpg

ഇരുപത് കഴുതപ്പുലികൾ സിംഹത്തെ വളഞ്ഞിട്ടാക്രമിച്ചു; ഒടുവിൽ സംഭവിച്ചത്

Published:05 December 2018

വളഞ്ഞിട്ടാക്രമിച്ച കഴുതപ്പുലികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാവുന്നത്ര റെഡ് പിടിച്ചു നിന്നു. ഏത് ആപത്തിലും ഒരു സുഹൃത്ത് കൂടെയുണ്ടാകുമെന്ന് പറയാറില്ലേ. അതുപോലെ ടാറ്റു എന്നു പേരുള്ള കൂട്ടുകാരൻ സിംഹം റെഡിന് രക്ഷയ്ക്കായെത്തി. അപ്രതീക്ഷിത തിരിച്ചടി കിട്ടിയതോടെ ഉള്ള ജീവനും കൊണ്ട് കഴുതപ്പുലികൾ ഓടി.

കാട്ടിലെ രാജാവാണ് സിംഹം, സിംഹത്തിന്‍റെ മുന്നിൽ പെട്ടാൽ പിന്നെ കഥ കഴിഞ്ഞതു തന്നെ. എന്നാൽ കൂട്ടമായി എത്തിയ കഴുതപ്പുലികൾക്കു മുന്നിൽ ഒറ്റപ്പെട്ടു പോകുന്ന സിംഹത്തിന് കീഴടങ്ങുകയല്ലാതെ പിന്നെ എന്താണു വഴി. കഴിഞ്ഞ ദിവസം ബിബിസി പുറത്തുവിട്ട വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇരുപതോളം കഴുതപ്പുലികൾക്കു മുന്നിൽ ഒറ്റയാനായി പൊരുതുന്ന റെഡ് എന്ന് പേരുള്ള ആഫ്രിക്കൻ സിംഹത്തിന്‍റെ പോരാട്ടത്തിന്‍റെ വിഡിയോയാണ് കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്.

വളഞ്ഞിട്ടാക്രമിച്ച കഴുതപ്പുലികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാവുന്നത്ര റെഡ് പിടിച്ചു നിന്നു. ഏത് ആപത്തിലും ഒരു സുഹൃത്ത് കൂടെയുണ്ടാകുമെന്ന് പറയാറില്ലേ. അതുപോലെ ടാറ്റു എന്നു പേരുള്ള കൂട്ടുകാരൻ സിംഹം റെഡിന് രക്ഷയ്ക്കായെത്തി. അപ്രതീക്ഷിത തിരിച്ചടി കിട്ടിയതോടെ ഉള്ള ജീവനും കൊണ്ട് കഴുതപ്പുലികൾ ഓടി.

ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ റെഡ് ടാറ്റുവിനെ മുഖമുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ടാറ്റു ഇല്ലായിരുന്നെങ്കിൽ റെഡ് കഴുതപ്പുലികളുടെ ആഹാരമായേനെ. ലോകപ്രശസ്ത വന്യജീവി മാധ്യമപ്രവർത്തകൻ ഡേവിഡ് ആറ്റൺബറോയാണ് വിഡിയോയിൽ ശബ്ദം നൽകിയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top