ISL-2018-219
16
December 2018 - 4:17 am IST
Flash News
Archives

Travel

Roys-Peak.jpg

ഏറ്റവും കൂടുതൽ സഞ്ചാരികൾ ഫോട്ടൊയെടുക്കുവാനായി എത്തുന്ന ഒരു സ്ഥലം

Published:05 December 2018

പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനേക്കാളധികം ഫോട്ടൊയെടുക്കാനാണ് ആളുകൾ ഇവിടെയെത്തുന്നതെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഫോട്ടൊയെടുക്കുന്നതിനോ മറ്റോ നിയമപരമായി യാതൊരു തടസവുമില്ല. എന്നാൽ കാലാവസ്ഥ മാറ്റമുണ്ടായാൽ സ്ഥലത്ത് നിന്ന് തിരികെ പോകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഓരോ യാത്രയും മനോഹരമായ ഓർമകളാണ് നമ്മുക്ക് നൽകുന്നത്. ആ യാത്രകൾ കുറച്ച് സാഹസികവും കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. യാത്രകളിൽ ഒരു നല്ല ഫോട്ടൊയെടുക്കാനായി എന്തു റിസ്കും എടുക്കാനും നമ്മൾ തയാറാണല്ലേ. അതിനായി ഗൂഗിളിൽ സ്ഥലങ്ങൾ തെരയുന്നവരും നിരവധിയാണ്.

എന്നാൽ വെറുതെ ഗൂഗിളിൽ ന്യൂസിലൻഡിലെ റോയ്സ് പീക്ക് സെർച്ചു ചെയ്തു നോക്കിക്കോളു. പ്രകൃതിയുടെ മായജാലം എന്നൊക്കെ പറയാറുള്ളത് ഇത്തരം സ്ഥലങ്ങളെയാണെന്ന് തോന്നിപ്പോകും. നിരവധി തടാകങ്ങളും പർവതങ്ങളും മഞ്ഞുമെല്ലാം ഇവിടം മനോഹരമാക്കുന്നു. ഇവിടെ നിന്ന് ഒരു ഫോട്ടൊയെടുക്കാൻ സഞ്ചാരികളുടെ നീണ്ട നിര തന്നെയാണ് ദിവസവും ഇവിടേക്കൊഴുകി യെത്തുന്നത്.

2016ലേതിൽ നിന്നും 12 ശതമാനം കൂടുതൽ ആളുകളാണ് റോയ്സ് പീക്കിനെ തേടിയെത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. ന്യൂസിലൻഡിലെ വനക മേഖലയിലാണ് റോയ്സ് പീക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കുവയ്ക്കുന്ന ചിത്രം റോയ്സ് പീക്കിലെയാണ്.

പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനേക്കാളധികം ഫോട്ടൊയെടുക്കാനാണ് ആളുകൾ ഇവിടെയെത്തുന്നതെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഫോട്ടൊയെടുക്കുന്നതിനോ മറ്റോ നിയമപരമായി യാതൊരു തടസവുമില്ല. എന്നാൽ കാലാവസ്ഥ മാറ്റമുണ്ടായാൽ സ്ഥലത്ത് നിന്ന് തിരികെ പോകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 


വാർത്തകൾ

Sign up for Newsletter



top