24
February 2019 - 4:49 am IST
Flash News
Archives

Kollywood

dulquer-salmaan-new-movie-vaan

ദുൽഖറിന്‍റെ നായികയായി കല്യാണി പ്രിയദർശൻ; വാനിന്‍റെ പൂജാചിത്രങ്ങൾ കാണാം

Published:05 December 2018

നവാഗതനായ ആർ എ കാർത്തിക്ക്  സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ "വാനി"ൻ്റെ പൂജ കഴിഞ്ഞു.

നവാഗതനായ ആർ എ കാർത്തിക്ക്  സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ്റെ ഏറ്റവും പുതിയ തമിഴ് ചിത്രം "വാനി"ൻ്റെ പൂജ കഴിഞ്ഞു.ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായെത്തുന്നത് പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശനാണ്. ഒരു പുതുമുഖത്തെ തിരഞ്ഞ സംവിധായകൻ അവസാനം കല്യാണിയിലെത്തി നിൽക്കുകയായിരുന്നു. റോഡ് മൂവി ഗണത്തിൽപ്പെട്ട ചിത്രമാണ് വാൻ. 

ഒന്നിലധികം കഥാപാത്രങ്ങളെ ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, കൃതി ഖാർബന്ദ എന്നിവരടക്കം മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. മൂന്നാമത്തെ നായികയുടെ പേര് പുറത്തുവിട്ടിട്ടില്ല.ഒരുനാൾ കൂത്ത്, ഉൾകുത്ത്, തിരുടൻ പോലീസ്, ബ്രൂസ്‌ലി എന്നീ ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്ത കേനന്യ ഫിലിംസ് ആണ് ദുൽഖറിൻ്റെ വാൻ റിലീസ് ചെയ്യുന്നത്. 

ചെന്നൈ,കോയമ്പത്തൂർ, ചണ്ഡീഗഡ്, എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലോക്കേഷനുകൾ. ജോർജ് സി വില്യംസാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. നാഷണൽ അവാർഡ് വിന്നറായ എ ശ്രീധർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റർ. ഡിസംബർ പകുതിയോടെ വാനിന്‍റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top