ISL-2018-219
16
December 2018 - 4:17 am IST
Flash News
Archives

Market

kerala-handicrafts

കേരളം ഒ​റ്റ​ബ്രാ​ന്‍ഡി​ലേ​ക്ക്, ല​ക്ഷ്യം വ​ലി​യ വി​പ​ണി

Published:06 December 2018

ഭ​ക്ഷ്യ​സം​സ്ക​ര​ണം, കൈ​ത്ത​റി, ആ​യു​ര്‍വേ​ദം, ക​ര​കൗ​ശ​ലം, ഫ​ര്‍ണി​ച്ച​ര്‍, മു​ള ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കു യൂ​റോ​പ്യ​ന്‍, അ​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള വ​ര്‍ധി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു സ​ര്‍ക്കാ​രി​ന്‍റെ നീ​ക്കം.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ഉ​ല്‍പ്പ​ന്ന​ങ്ങ​ളെ ഒ​റ്റ​ബ്രാ​ന്‍ഡി​ലാ​ക്കി വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ രൂ​പീ​ക​രി​ച്ച വാ​ണി​ജ്യ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നീ​ക്കം. പൊ​തു​മേ​ഖ​ല, ഖാ​ദി വ്യ​വ​സാ​യ​ങ്ങ​ള്‍, കൈ​ത്ത​റി-​ക​ര​കൗ​ശ​ല വ്യ​വ​സാ​യം, എം​എ​സ്എം​ഇ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളെ ഒ​റ്റ​ബ്രാ​ന്‍ഡി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ദേ​ശീ​യ-​അ​ന്ത​ര്‍ദേ​ശീ​യ ക​മ്പോ​ള​ത്തി​ല്‍ വി​പ​ണി ക​ണ്ടെ​ത്തു​ക​യാ​ണ് വാ​ണി​ജ്യ മി​ഷ​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. ഭ​ക്ഷ്യ​സം​സ്ക​ര​ണം, കൈ​ത്ത​റി, ആ​യു​ര്‍വേ​ദം, ക​ര​കൗ​ശ​ലം, ത​ടി ഫ​ര്‍ണി​ച്ച​ര്‍, മു​ള ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കു യൂ​റോ​പ്യ​ന്‍, അ​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള വ​ര്‍ധി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു സ​ര്‍ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം.  

വാ​ണി​ജ്യ മി​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി. പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ സു​ശീ​ല്‍ ഖ​ന്ന​യാ​ണു മി​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍. വ്യ​വ​സാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​സൂ​ത്ര​ണ ബോ​ര്‍ഡ് മെം​ബ​ര്‍, വ്യ​വ​സാ​യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, നോ​ര്‍ക്ക, ടൂ​റി​സം, എ​ക്സ്പെ​ന്‍ഡി​ച്ച​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍, കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രി ചെ​യ​ര്‍മാ​ന്‍, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബേ​ഴ്സ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി കോ ​ചെ​യ​ര്‍മാ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്. ടി.​എം. ബാ​വ, ഡോ. ​അ​ശോ​ക് എ​ന്നി​വ​ര്‍ വി​ദ​ഗ്ധ അം​ഗ​ങ്ങ​ളും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അം​ഗം സെ​ക്ര​ട്ട​റി​യു​മാ​ണ്.

 കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ ഉ​ല്‍പ്പ​ന്ന​ങ്ങ​ളെ ഒ​രു ബ്രാ​ന്‍ഡി​ലാ​ക്കി എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ര്‍ന്നാ​വും ന​ട​ത്തു​ക. ഒ​രോ മേ​ഖ​ല​യി​ലെ​യും പ്ര​ത്യേ​ക​ത​യു​ള്ള ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ അ​തേ രീ​തി​യി​ലും സം​സ്ഥാ​ന​ത്തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും പ്ര​ത്യേ​ക മേ​ള​ക​ള്‍ ന​ട​ത്തി വി​പു​ല​മാ​യി ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന വ്യാ​പാ​ര മേ​ള​ക​ളി​ല്‍ സം​സ്ഥാ​ന​ത്തെ സം​രം​ഭ​ക​രെ പ​ങ്കെ​ടു​പ്പി​ക്കും. പു​തി​യ സം​രം​ഭ​ക​ര്‍ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ചെ​യ്യാ​നും വാ​ണി​ജ്യ മി​ഷ​നി​ല്‍ സൗ​ക​ര്യം ഒ​രു​ക്കും.


വാർത്തകൾ

Sign up for Newsletter



top