ISL-2018-219
16
December 2018 - 4:42 am IST
Flash News
Archives

Cricket

india-vs-australia-test-cricket-2018

​ടെ​സ്റ്റി​ങ് ടൈം ; ​ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഒ​ന്നാം ടെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്കം

Published:06 December 2018

ഇ​ന്ത്യ പ​ര​മ്പ​ര ജ​യി​ച്ചാ​ൽ അ​തു ച​രി​ത്ര​മാ​കും. മ​റി​ച്ച് ഓ​സ്ട്രേ​ലി​യ​യാ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ൽ പ​ഴ​യ ക​ഥ‍യു​ടെ ആ​വ​ർ​ത്ത​ന​വും. നാ​ട്ടി​ലെ പു​ലി​ക​ളെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​ദേ​ശ‌​മ​ണ്ണി​ൽ എ​ന്നും ഇ​ന്ത്യ പൂ​ച്ച​ക്കു​ട്ടി​ക​ളെ‌​പ്പോ​ലെ പ​രു​ങ്ങാ​റു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ആ ​പേ​രു​ദോ​ഷ​ത്തി​ന് അ​ന്ത്യം കു​റി​യ്ക്കു​ക​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും കൂ​ട്ട​രു​ടെ​യും ദൗ​ത്യം.

അ​ഡ്‌​ലെ​യ്ഡ്: ഏ​ഴു പ​തി​റ്റാ​ണ്ടി​ൽ സാ​ധ്യ​മാ​കാ​ത്ത ഒ​രു മ​ഹാ​ല​ക്ഷ്യം എ​ത്തി​പ്പി​ടി​ക്കാ​ൻ മോ​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്  ടീം ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ  ആ​ദ്യ അ​ങ്ക​ത്തി​ന് ഇ​ന്ന് അ​ഡ്‌​ലെ​യ്ഡ് ഓ​വ​ലി​ൽ ഇ​റ​ങ്ങും. രാ​വി​ലെ 5.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ഇ​ന്ത്യ പ​ര​മ്പ​ര ജ​യി​ച്ചാ​ൽ അ​തു ച​രി​ത്ര​മാ​കും. മ​റി​ച്ച് ഓ​സ്ട്രേ​ലി​യ​യാ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ൽ പ​ഴ​യ ക​ഥ‍യു​ടെ ആ​വ​ർ​ത്ത​ന​വും.

നാ​ട്ടി​ലെ പു​ലി​ക​ളെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​ദേ​ശ‌​മ​ണ്ണി​ൽ എ​ന്നും ഇ​ന്ത്യ പൂ​ച്ച​ക്കു​ട്ടി​ക​ളെ‌​പ്പോ​ലെ പ​രു​ങ്ങാ​റു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ആ ​പേ​രു​ദോ​ഷ​ത്തി​ന് അ​ന്ത്യം കു​റി​യ്ക്കു​ക​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും കൂ​ട്ട​രു​ടെ​യും ദൗ​ത്യം. പ​ര​മ്പ​ര​ജ​യം കോ​ഹ്‌​ലി​യു​ടെ നാ​യ​ക പ​ദ​വി​ക്കും അ​പൂ​ർ​വ​മാ​യ തി​ള​ക്കം ന​ൽ​കും. എ​ന്നാ​ൽ അ​ത​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ൽ ക​ളി​ച്ച 44 ടെ​സ്റ്റു​ക​ളി​ൽ ഇ​ന്ത്യ ജ​യി​ച്ച​ത് അ​ഞ്ചു ത​വ​ണ മാ​ത്രം. പ​തി​നൊ​ന്നു ത​വ​ണ ഇ​ന്ത്യ പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഓ​സീ​സി​ൽ വി​മാ​ന​മി​റ​ങ്ങി. ഒ​രു ത​വ​ണ പോ​ലും പ​ര​മ്പ​ര വി​ജ​യ​മെ​ന്ന മ​ധു​രം ല​ഭി​ച്ചി​ല്ല.  1980-81 സീ​സ​ണി​ൽ സു​നി​ൽ ഗാ​വ​സ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും 2003-04ൽ ​സൗ​ര​വ് ഗാം​ഗു​ലി​ക്ക് കീ​ഴി​ലും സ​മ​നി​ല പി​ടി​ച്ച​ത് ആ​ശ്വാ​സ​ങ്ങ​ൾ. സ​മീ​പ കാ​ല​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും (2-1) ഇം​ഗ്ല​ണ്ടി​ലും (4-0) മു​ട്ടു​കു​ത്തി​യ​തി​ന്‍റെ നാ​ണ​ക്കേ​ടും ടീം ​ഇ​ന്ത്യ പേ​റു​ന്നു.

പ​തിവു​പോ​ലെ ബാ​റ്റി​ങ്ങി​ൽ ഇ​ന്ത്യ ശ​ക്ത​മാ​ണ്. പ​ക്ഷേ, കോ​ഹ്‌​ലി ഒ​ഴി​കെ മ​റ്റാ​രും വി​ദേ​ശ മ​ണ്ണി​ൽ ഇ​ട​റാ​തെ ക​ളി​ച്ചി​ട്ടി​ല്ല. ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ ഒ​രി​ടം ക​ണ്ടെ​ത്താ​ൻ കൊ​തി​ക്കു​ന്ന രോ​ഹി​ത് ശ​ർ​മ​യു​ടെ കാ​ര്യം ത​ന്നെ​യെ​ടു​ക്കാം. അ​വ​സാ​ന​മാ​യി രോ​ഹി​ത് ടെ​സ്റ്റ് ക​ളി​ച്ച​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്. അ​ഞ്ചാം ന​മ്പ​റി​ൽ ഇ​റ​ങ്ങി​യ രോ​ഹി​തിന് നാ​ല് ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്ന് നേ​ടാ​നാ​യ​ത് വെ​റും 78 റ​ൺ​സ് മാ​ത്രം. അ​ക്കു​റി  286 റ​ൺ​സ് സ്കോ​ർ ചെ​യ്ത കോ​ഹ്‌​ലി​ക്ക് സ​ഹ​താ​ര​ങ്ങ​ളി​ൽ നി​ന്ന വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല. മൂ​ന്നു ടെ​സ്റ്റു​ക​ളി​ലാ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര സ​മ്പാ​ദി​ച്ച​ത് നൂ​റ് റ​ൺ​സ്. മു​ര​ളി വി​ജ​യ് (102) കെ.​എ​ൽ. രാ​ഹു​ൽ (30, ര​ണ്ട് ടെ​സ്റ്റ്) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. 

ഇം​ഗ്ല​ണ്ടി​ലും നി​റം​മ​ങ്ങി​യ മു​ര​ളി വി​ജ​യ്‌ ടീ​മി​നു പു​റ​ത്തേ​ക്കു വ​ഴി​തേ​ടി. അ​ഞ്ചു ടെ​സ്റ്റു​ക​ളു​ടെ ആ ​പ​ര​മ്പ​ര​യി​ൽ ഓ​പ്പ​ണി​ങ് ഇ​ന്ത്യ​യ്ക്ക് ക​ടു​ത്ത ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചു. ആ​കെ 299 റ​ൺ​സ് രാ​ഹു​ൽ സ​മ്പാ​ദി​ച്ചെ​ങ്കി​ലും അ​തി​ൽ 149ഉം ഓ​വ​ലി​ലെ അ​വ​സാ​ന ഇ​ന്നി​ങ്സി​ലേ​താ​യി​രു​ന്നു. പൂ​ജാ​ര​യും ഇം​ഗ്ല​ണ്ടി​ൽ 278 റ​ൺ​സ് നേ​ടി. പ​ക്ഷേ, ഏ​ഴു ഇ​ന്നി​ങ്സു​ക​ളി​ൽ വ​ന്ന​ത് 146 റ​ൺ​സ് . ഇം​ഗ്ല​ണ്ടി​ൽ ര​ഹാ​നെ​യു​ടെ വ​ക​യാ​യി 257 റ​ൺ​സ് പി​റ​ന്നു. എ​ങ്കി​ലും ര​ണ്ട് അ​ർ​ധ​ശ​ത​ക​ങ്ങ​ൾ മാ​ത്ര​മേ അ​തി​ൽ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക​താ​യു​ള്ളു. ഓ​സ്ട്രേ​ലി​യ​യി​ൽ ക​ളി മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ ക​ര​ക​യ​റി​ല്ലെ​ന്ന് സാ​രം. 

പേ​സ് ബൗ​ളി​ങ്ങി​ൽ മു​മ്പെ​ന്ന​ത്തേ​തി​നെ​ക്കാ​ളും ഇ​ന്ത്യ ശ​ക്ത​മാ​ണ്. മു​ഹ​മ്മ​ദ് ഷ​മി​യും ജ​സ്പ്രീ​ത് ബും​റ​യും ഇ​ഷാ​ന്ത് ശ​ർ​മ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​മേ​ഷ് യാ​ദ​വു​മെ​ല്ലാം ഏ​തു ബാ​റ്റി​ങ് നി​ര​യെ​യും ഭ‍യ​പ്പെ​ടു​ത്തും. പേ​സ് അ​റ്റാ​ക്കി​ന്‍റെ വൈ​വി​ധ്യ​വും ഇ​ന്ത്യ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​വും. ബൗ​ള​ർ​മാ​രു​ടെ യ​ത്ന​ങ്ങ​ൾ​ക്ക് ബാ​റ്റ്സ്മാ​ൻ​മാ​ർ പി​ന്തു​ണ ന​ൽ​കി​യാ​ൽ ഇ​ന്ത്യ​യ്ക്ക് ഓ​സീ​സി​നെ മ​ല​ർ​ത്തി​യ​ടി​ക്കാ​ൻ ക​ഴി​യും. 

പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ന്‍റെ നാ​ണ​ക്കേ​ട് പി​ന്തു​ട​രു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കും ഇ​തു ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ത​ന്നെ. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും ഡേ​വി​ഡ് വാ​ർ​ണ​റു​ടെ​യും അ​ഭാ​വം അ​വ​രു​ടെ ബാ​റ്റി​ങ് നി​ര​യി​ൽ വ​ലി​യ വി​ട​വ് സൃ​ഷ്ടി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​സ്മാ​ൻ ഖ്വാ​ജ​യു​ടെ​യും ഷോ​ൺ മാ​ർ​ഷി​ന്‍റെ​യും ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ​യു​മെ​ല്ലാം മി​ക​വി​ലാ​ണ് ആ​തി​ഥേ​യ​രു​ടെ ക​ണ്ണ്. മി​ച്ച​ൽ സ്റ്റാ​ർ​ക്കും പാ​റ്റ് ക​മ്മി​ൻ​സും തീ​തു​പ്പു​ന്ന ഓ​സീ​സ് പേ​സ് നി​ര​യെ ഇ​ന്ത്യ ബ​ഹു​മാ​ന​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും ക​ണ്ടേ മ​തി​യാ​വു. 


വാർത്തകൾ

Sign up for Newsletter



top